Connect with us

അവസാന നിമിഷം ദിലീപിന്റെ കാഞ്ഞ ബുദ്ധിയോ? ഇറക്കി കളിച്ചത് അവരെ, നടി ഇന്ന് കളത്തിലേക്ക്! നടന്റെ നെഞ്ച് പൊളിക്കാൻ അവരും..ദിലീപിനെ ‘സേഫ് ‘ ആക്കിയ ശ്രീലേഖ പതറും

News

അവസാന നിമിഷം ദിലീപിന്റെ കാഞ്ഞ ബുദ്ധിയോ? ഇറക്കി കളിച്ചത് അവരെ, നടി ഇന്ന് കളത്തിലേക്ക്! നടന്റെ നെഞ്ച് പൊളിക്കാൻ അവരും..ദിലീപിനെ ‘സേഫ് ‘ ആക്കിയ ശ്രീലേഖ പതറും

അവസാന നിമിഷം ദിലീപിന്റെ കാഞ്ഞ ബുദ്ധിയോ? ഇറക്കി കളിച്ചത് അവരെ, നടി ഇന്ന് കളത്തിലേക്ക്! നടന്റെ നെഞ്ച് പൊളിക്കാൻ അവരും..ദിലീപിനെ ‘സേഫ് ‘ ആക്കിയ ശ്രീലേഖ പതറും

നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധി ആണെന്ന മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് കരുതുന്നില്ല. ദിലീപിന്റെ പെട്ടെന്നുള്ള ഉയര്‍ച്ചയില്‍ പലര്‍ക്കും അസൂയ ഉണ്ടായിരുന്നു. അയാള്‍ ചെയ്തിരുന്ന പല കാര്യങ്ങളിലും അന്ന് വളരെ ശക്തരായ പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ ദിലീപിന്റെ പേര് കേസില്‍ പറയുമെന്ന് തനിക്ക് തോന്നിയിരുന്നുവെന്നായിരുന്നു ശ്രീലേഖ വെളിപ്പെടുത്തിയത്

ദിലീപിനെതിരെ തെളിവുകള്‍ ഇല്ലാത്തതിനാലാണ് പുതിയ കേസ് എടുത്തത്. പള്‍സര്‍ സുനി നേരത്തെയും നടിമാരെ തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തി അവരെ ബ്ലാക് മെയില്‍ ചെയ്തിട്ടുണെന്ന് ശ്രീലേഖ വെളിപ്പെടുത്തി

ഇപ്പോഴിതാ ശ്രീലേഖയുടെ പരാമർശത്തെ ചൊല്ലി വൻ വിവാദം ഉടലെടുത്തിയിരിക്കുകയാണ്. ദിലീപിനെതിരെ പൊലീസ് നിരത്തിയ തെളിവുകൾ എല്ലാം വ്യാജമാണെന്ന ശ്രീലേഖയുടെ തുറന്നു പറച്ചിൽ പ്രതിഭാഗം കോടതിയിൽ ആയുധമാക്കിയേക്കും. നടിയുടെയും ഡബ്ല്യുസിസി അടക്കമുള്ള സംഘടനകളുടെയും പ്രതികരണങ്ങളും ഇന്നുണ്ടാകും

നടിയെ ആക്രമിച്ച കേസ് നിർണ്ണായക ഘട്ടത്തിൽ എത്തി നിൽക്കെയാണ് ആർ ശ്രീലേഖ ദിലീപിന് ക്ലീന്‍ ചിറ്റ് നൽകി പൊലീസിനെ പൂർണ്ണമായും തള്ളുന്നത്. ദിലീപിനെതിരെ പൊലീസ് കണ്ടെത്തിയ തെളിവുകളുടെ വിശ്വാസ്യത തന്നെ മുൻ ജയിൽ മേധാവി ചോദ്യം ചെയ്യുന്നു. ദിലീപും പൾസർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണെന്നും ഇരുവരും ഒരേ ടവർ ലോക്കേഷനിൽ വന്നിരുന്നു എന്നതും വിശ്വാസ്യ യോഗ്യമല്ലെന്നാണ് ആർ ശ്രീലേഖയുടെ പരാമര്‍ശം. ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിൽ വന്ന ഗൂഢാലോചന കേസിനെയും ശ്രീലേഖ തള്ളുന്നു.

‘ജയിലിൽ നിന്നും കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ല. സഹ തടവുകാരൻ വിപിനാണ് കത്തെഴുതിയത്. ഇയാൾ ജയിലിൽ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പൊലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും’ ശ്രീലേഖ ഐപിഎസ് പറയുന്നു.

ദിലീപിന്റെ അറസ്റ്റ് മാധ്യമ സമ്മർദ്ദ ഫലം എന്ന് പറഞ്ഞാണ് പൊലീസ് നടപടിയെ ചോദ്യം ചെയ്യുന്നത്. അടുത്തിടെ മാത്രം സർവീസിൽ വിരമിച്ച ഉദ്യോഗസ്ഥ സ്വന്തം യു ട്യൂബ് ചാനൽ വഴി ഇപ്പോൾ ഇങ്ങനെ പറയാനുള്ള കാരണം വ്യക്തമല്ല. ദിലീപിന്റെ അഭിഭാഷകർ വീഡിയോ പൊലീസിനെതിരെ തെളിവായി കോടതിയിൽ ഹാജർക്കാൻ സാധ്യത ഏറെയാണ്. ശ്രീലേഖയെ വിസ്തരിക്കണമെന്ന് വരെ പ്രതിഭാഗം കോടതിയോട് ആവശ്യപ്പെട്ടേക്കാം.

മുമ്പ് ഡിജിപിയായിരുന്ന സമയത്ത് ദിലീപിനെ ജയിലില്‍ കണ്ടത് വെളിപ്പെടുത്തിയത് ഏറെ വിവാ ദമായിരുന്നു. തറയില്‍ കിടന്ന ദിലീപിന് കമ്പിളി പുതപ്പും മറ്റ് സഹായങ്ങളും നല്‍കിയതായും പറഞ്ഞിരുന്നു അതേറെ ചര്‍ച്ചയായിരുന്നു

Continue Reading
You may also like...

More in News

Trending

Recent

To Top