Connect with us

മാളവികയെ ഭതൃഗ്രത്തിലാക്കി കുടുംബസമേതം യാത്ര തിരിച്ച് ജയറാം; പോയത് എങ്ങോട്ടെന്നോ!; വൈറലായി വീഡിയോ

Malayalam

മാളവികയെ ഭതൃഗ്രത്തിലാക്കി കുടുംബസമേതം യാത്ര തിരിച്ച് ജയറാം; പോയത് എങ്ങോട്ടെന്നോ!; വൈറലായി വീഡിയോ

മാളവികയെ ഭതൃഗ്രത്തിലാക്കി കുടുംബസമേതം യാത്ര തിരിച്ച് ജയറാം; പോയത് എങ്ങോട്ടെന്നോ!; വൈറലായി വീഡിയോ

പ്രേക്ഷകരും സിനിമ പ്രേമികളും, മാധ്യമങ്ങളും ഒന്നടങ്കം ആഘോഷിച്ച വിവാഹം ആയിരുന്നു മാളവിക ജയറാമിന്റെയും നവനീതിന്റേയും. ഒരാഴ്ചയോളം നീണ്ടുനിന്ന ചടങ്ങുകള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് അവസാനിച്ചത്. എന്നാല്‍ ഇത് ഇത്ര പെട്ടെന്ന് അവസാനിച്ചു എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നാണ് കാളിദാസ് ജയാറാം പോസ്റ്റ് പങ്കിട്ടുകൊണ്ട് കുറിച്ചത്.

മലയാള സിനിമയിലെ മെഗാസ്റ്റാറുകള്‍, മന്ത്രിമാര്‍, ഗവര്‍ണര്‍, സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖര്‍ എന്നിവരെല്ലാം അണിനിരന്ന വിവാഹ മാമാങ്കം ആഴ്ചകള്‍ക്ക് മുന്‍പേ തന്നെ തുടങ്ങിയിരുന്നു. ചെന്നൈയില്‍ സ്ഥിര താമസമാക്കിയ ജയറാമും കുടുംബവും വിവാഹത്തിനായി തെരെഞ്ഞെടുത്തത് കേരളമായിരുന്നു. ഗുരുവായൂര്‍ കണ്ണന്റെ ഭക്തനായ ജയറാം, മകളുടെ വിവാഹത്തിന് സ്വന്തം വിവാഹവേദി തന്നെയാണ് തെരഞ്ഞെടുത്തതും. 32 വര്ഷം മുന്‍പേ തങ്ങള്‍ ഒരുമിച്ച അത്തെ വിവാഹവേദിയില്‍ മകള്‍ നിന്നപ്പോള്‍ ആനന്ദാശ്രു പൊഴിക്കുകയായിരുന്നു ജയറാമും പാര്‍വതിയും. കൊച്ചിയിലും ഗുരുവായൂരും, പാലക്കാടും, തൃശൂരുമായി നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ഒരുപാട് പേര് എത്തിയിരുന്നു.

ഇപ്പോഴിതാ ജയറാമിന്റെയും കുടുംബത്തിന്റെയും പുതിയൊരു വീഡിയോയാണ് വൈറലാകുന്നത്. ജയറാമും പാര്‍വതിയും കാളിദാസും ഭാവി വധു തരിണിയുമെല്ലാം വിമാനത്താവളത്തിലെത്തിയപ്പോഴുള്ള വീഡിയോയാണിത്. വിവാഹശേഷം മാളവികയെ ഭതൃഗ്രത്തിലാക്കിയ ശേഷം ഇവര്‍ തിരിച്ചു പോകുന്ന വീഡിയോ ആണിതെന്നാണ് വിവരം. തരിണി മുന്നില്‍ തന്നെയുണ്ട്. പിന്നാലെ ജയറാമും കാളിദാസും പാര്‍വതിയും ഉണ്ട്. ചക്കിയെ നവനീതിന്റെ വീട്ടിലാക്കിയതിന് ശേഷം ഇവരെല്ലാവരും കൂടി എങ്ങോട്ടേയ്ക്കാണ് ഈ പോകുന്നത്. കുടുംബസമേതം വെക്കേഷന്‍ ആഘോഷിക്കുവാന്‍ പോകുവാണോ, എന്നാണ് പലരും ചോദിക്കുന്നത്.

അത്യാഡംബര വിവാഹം തന്നെയായിരുന്നു മാളവികയുടേത്. ഇക്കഴിഞ്ഞ മെയ് മൂന്നിന് ഗുരുവായൂര്‍ വെച്ച് നടന്ന ലളിതമായ വിവാഹം ഒഴിച്ചാല്‍ ബാക്കി ചടങ്ങുകളും റിസപ്ഷനുകളുമെല്ലാം അത്യാഡംബരം തന്നെയായിരുന്നു. അച്ഛന്‍ ജയറാമിന്റെ മടിയിലിരുത്തിയാണ് മാളവികയുടെ കഴുത്തില്‍ വരന്‍ നവനീത് താലികെട്ടിയത്. മാളവികയുടെ മേക്കപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചുവപ്പ് നിറത്തിലുള്ള പട്ടുസാരിയാണ് ഗുരുവായൂരില്‍ വച്ച് നടന്ന ചടങ്ങുകള്‍ക്കായി മാളവിക തിരഞ്ഞെടുത്തത്.

ആക്‌സസറീസിന്റെ കാര്യത്തിലും മിതത്വം പാലിക്കാന്‍ മാളവിക ശ്രമിച്ചിട്ടുണ്ട്. രണ്ട് മാലകള്‍ ഒരുമിച്ച് സ്‌റ്റൈല്‍ ചെയ്ത് ഒരു ഹെവി ചോക്കറിന്റെ ലുക്ക് നല്‍കാനാണ് ശ്രമിച്ചത്. വിരുന്നിലും തികച്ചും വ്യത്യസ്ത ലുക്കിലാണ് മാളവികയെ കാണാന്‍ സാധിച്ചത്. പര്‍പ്പിള്‍ സാരിയും നെറ്റില്‍ തീര്‍ത്ത വെയിലും മിനിമല്‍ ആഭരണങ്ങളും മാളവികയെ കൂടുതല്‍ സുന്ദരിയാക്കിരുന്നു. സ്വന്തം ഡ്രസ്സിന്റെ കാര്യമാണെങ്കിലും ചക്കിയുടെ വിവാഹ വസ്ത്രങ്ങളാണങ്കിലും എല്ലാത്തിലും ഒരു പുതുമ കൊണ്ട് വരാന്‍ പാര്‍വതിയാണ് പ്രത്യേകം ശ്രദ്ധിച്ചിരുന്നത്.

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സെലിബ്രിറ്റി വികാസ് ആണ് മാളവികയെ അണിയിച്ചൊരുക്കിയത്. മഡിസര്‍ സാരിയില്‍ മകളെ ആദ്യമായി കണ്ടപ്പോള്‍ പറയാന്‍ വാക്കുകളില്ല വികാസ്, ഞാന്‍ നിറഞ്ഞു എന്നാണ് ജയറാമേട്ടന്‍ തന്നോട് പറഞ്ഞതെന്നും വികാസ് പറയുന്നു. ചക്കി നല്ല ഭംഗിയാണ് കാണാന്‍. പക്ഷെ മേക്ക് അപ്പില്‍ നന്നായിരുന്നു എന്ന് ചക്കിയുടെ വരനും പറഞ്ഞു. ചക്കിക്ക് ട്രഡീഷണല്‍ ലുക്ക് ഭയങ്കര ഇഷ്ടമാണ്. കേരളത്തില്‍ ഒരു റെവല്യൂഷന്‍ ചക്കി കൊണ്ടു വന്നു എന്നാണ് മാളവികയുടെ കല്യാണത്തിന് ശേഷം കുറേ സ്ത്രീകള്‍ തന്നെ വിളിച്ച് പറഞ്ഞത്. അതായത് മിനമല്‍ ജുവല്ലറിയില്‍ ഇത്രയും ഭംഗി കാണിക്കാന്‍ പറ്റും എന്നാണ് ചക്കി തെളിയിച്ചത്.

മൂന്ന് ലുക്ക് മൂന്ന് ഹെയര്‍ സ്‌റ്റൈല്‍, മൂന്ന് ടൈപ്പ് ഓഫ് സാരി ഡ്രേപ്പിംഗ്, മൂന്ന് സെറ്റ് ഓഫ് ജ്വല്ലറി തുടങ്ങി ഇത്രയും ചെയ്തിട്ടാണ് ചക്കിയെ ഒരുക്കിയത്. സ്‌കിന്‍ വിസിബിള്‍ മേക്ക് അപ്പാണ് ചക്കിക്ക് ചെയ്തത്. മേക്ക് അപ്പ് എടുത്ത് കാണിക്കരുതെന്നും സ്‌കിന്‍ ഫ്രണ്ട്‌ലി ആകണമെന്നുമായിരുന്നു ചക്കി തന്നോട് ആവശ്യപ്പെട്ടിരുന്നതെന്നും അതിനനുസരിച്ചുള്ള മേക്ക് അപ്പാണ് ചെയ്തതെന്നുമായിരുന്നു വികാസ് പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top