Connect with us

ഒരു സൂചന പോലും നൽകിയില്ല, വീട്ടിലേക്ക് ഇരച്ചെത്തി ക്രൈം ബ്രാഞ്ചിന്റെ അപ്രതീക്ഷിത നീക്കം! രഹസ്യങ്ങളുടെ ഭാണ്ഡകെട്ട് തുറക്കുമോ? ചോദ്യം ചെയ്യൽ തുടരുന്നു

News

ഒരു സൂചന പോലും നൽകിയില്ല, വീട്ടിലേക്ക് ഇരച്ചെത്തി ക്രൈം ബ്രാഞ്ചിന്റെ അപ്രതീക്ഷിത നീക്കം! രഹസ്യങ്ങളുടെ ഭാണ്ഡകെട്ട് തുറക്കുമോ? ചോദ്യം ചെയ്യൽ തുടരുന്നു

ഒരു സൂചന പോലും നൽകിയില്ല, വീട്ടിലേക്ക് ഇരച്ചെത്തി ക്രൈം ബ്രാഞ്ചിന്റെ അപ്രതീക്ഷിത നീക്കം! രഹസ്യങ്ങളുടെ ഭാണ്ഡകെട്ട് തുറക്കുമോ? ചോദ്യം ചെയ്യൽ തുടരുന്നു

വധഗൂഢാലോചനക്കേസില്‍ ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച സംഭവത്തിൽ സൈബർ വിദഗ്ധൻ സായി ശങ്കറിന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നു. കോഴിക്കോട്ടെ വീട്ടിൽവെച്ചാണ് ചോദ്യം ചെയ്യൽ

കേസിൽ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സായി ശങ്കര്‍ ക്രൈംബ്രാഞ്ചിന് മുൻപാകെ ഇന്നലെ ഹാജരായില്ല.
കൊവിഡ് ലക്ഷണം ഉള്ളതിനാൽ 10 ദിവസത്തെ സമയം തേടി സായ് ശങ്കർ ക്രൈംബ്രാഞ്ചിന് അപേക്ഷ നൽകുകയായിരുന്നു. തനിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നായിരുന്നു ഇയാൾ അപേക്ഷയിൽ പറഞ്ഞത്. എന്നാൽ കൊവിഡ് പരിശോധനാഫലം അടക്കം ഹാജരാക്കിയില്ല. ഇയാളെ കുറിച്ച് നിലവിൽ വിവരമില്ലെന്നാണ് ക്രൈം ബ്രാഞ്ച് അറിയിക്കുന്നത്.

ദിലീപിന്റെ ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്തത് സ്വകാര്യ സൈബർ വിദഗ്ദനായ സായ് ശങ്കറാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇയാളോട് അന്വേഷണത്തിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്നതായിരുന്നു നിർദ്ദേശം. ശാരീരിക അസ്വസ്ഥകൾ മൂലം ഹാജരാകാനാകില്ലെന്നാണ് ഇയാൾ മെയിൽ വഴിയുള്ള അപേക്ഷയിൽ പറഞ്ഞത്. എന്നാൽ പത്ത് ദിവസത്തെ സാവകാശം സായ് ശങ്കറിന് അന്വേഷണ ഉദ്യോഗസ്ഥർ നൽകിയേക്കില്ലെന്നാണ് കണക്കാക്കപ്പെടുന്നത്

2022 ജനുവരി 29 മുതല്‍ 31 വരെയുള്ള തീയതികളില്‍ കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നതെന്നാണ്. കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലെ വൈഫൈ ഉപയോഗിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചത്. ഇതു കൂടാതെ പനമ്പള്ളി നഗറിലെ അവന്യൂ സെന്റര്‍ ഹോട്ടലിലും ഇയാൾ മുറിയെടുത്തതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പോലീസിനെ തെറ്റിധരിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഇത് ചെയ്തതെന്നാണ് ക്രൈംബ്രാഞ്ചിൻറെ വിലയിരുത്തൽ.

ദിലീപിന്റെ നാല് ഫോണുകളിലെ വിവരങ്ങൾ മുംബൈയിലെ ലാബിൽ നിന്നും ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയിരുന്നു. ഈ ഫോണുകൾ മടക്കിയെത്തിച്ച ശേഷം അതിൽ അവശേഷിക്കുന്ന മറ്റ് വിവരങ്ങൾ സായ് ശങ്കർ ഡിലീറ്റ് ചെയ്തതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു.

ക്രൈം ബ്രാഞ്ച് സി ഐ അനിലിന്റെ നേതൃത്വത്തില്‍ കാരപ്പറമ്പിലെ വീട്ടിലും സായ് ശങ്കറിന്റെ ഭാര്യയുടെ വസ്ത്രവ്യാപാര സ്ഥാപനത്തിലും പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്ന് ഐ പാഡും മൊബൈൽ ഫോണും പിടിച്ചെടുത്തിരുന്നു. അതേസമയം സായ് ശങ്കറിന്റെ ഫോൺ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. അതേസമയം താൻ ഫോണിലെ വിവരങ്ങൾ കോപ്പി ചെയ്യുക മാത്രമാണ് ചെയ്തതെന്നും ഡിലീറ്റ് ചെയ്തിട്ടില്ലെന്നുമാണ് സായ് ശങ്കറിന്റെ വാദം.

More in News

Trending

Recent

To Top