Connect with us

കേരള മനസാക്ഷിയെ ഞെട്ടിച്ച കേസ്, നടി ആക്രമിക്കപ്പെട്ടിട്ട് ഇന്നേക്ക് അഞ്ച് വർഷം..ലജ്ജിച്ച് കേരളം തലകുനിച്ച ആ നിമിഷം! ലാലിന്റെ വീട്ടിലേക്ക് രക്ഷയ്ക്കായി നടി ഓടിക്കയറി…കേസിന്റെ നാൾവഴി ഇങ്ങനെ…

News

കേരള മനസാക്ഷിയെ ഞെട്ടിച്ച കേസ്, നടി ആക്രമിക്കപ്പെട്ടിട്ട് ഇന്നേക്ക് അഞ്ച് വർഷം..ലജ്ജിച്ച് കേരളം തലകുനിച്ച ആ നിമിഷം! ലാലിന്റെ വീട്ടിലേക്ക് രക്ഷയ്ക്കായി നടി ഓടിക്കയറി…കേസിന്റെ നാൾവഴി ഇങ്ങനെ…

കേരള മനസാക്ഷിയെ ഞെട്ടിച്ച കേസ്, നടി ആക്രമിക്കപ്പെട്ടിട്ട് ഇന്നേക്ക് അഞ്ച് വർഷം..ലജ്ജിച്ച് കേരളം തലകുനിച്ച ആ നിമിഷം! ലാലിന്റെ വീട്ടിലേക്ക് രക്ഷയ്ക്കായി നടി ഓടിക്കയറി…കേസിന്റെ നാൾവഴി ഇങ്ങനെ…

നടി ആക്രമിക്കപ്പെട്ടിട്ട് ഇന്നേക്ക് അഞ്ച് വർഷം പൂർത്തിയാകുകയാണ്. 2017 ഫെബ്രുവരി 17 നാണ് തൃശൂരിൽ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് വന്ന നടിയെ അതിക്രൂരമായി ആക്രമിച്ച് പൾസർ സുനിയും സംഘവും അശ്ലീല ദൃശ്യങ്ങൾ പകർത്തിയത്. പൾസർ സുനി എന്ന ക്രിമിനൽ ഉൾപ്പെടെയുള്ള ആക്രമി സംഘം നടിയുമായി കാറിൽ ഒരു മണിക്കൂറിലധികം നഗരത്തിലൂടെ കറങ്ങിയിരുന്നു. ഇതിനിടെ അവർ നടിയെ ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ശേഷം വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു.

സംഭവം നടന്നതിനുശേഷം നടി ആദ്യം അഭയം തേടിയത് സംവിധായകൻ ലാലിന്റെ വീട്ടിലായിരുന്നു. താമസിയാതെ സ്ഥലം എം.എൽ.എ കൂടി സ്ഥലത്തെത്തിയതോടെ കാര്യങ്ങൾ തുറന്നുപറയാൻ ധൈര്യപ്പെട്ട പെൺകുട്ടി പൊലീസിൽ വിവരമറിയിക്കാൻ സന്നദ്ധയാകുകയും അതനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യപ്പെടുകയുമുണ്ടായി. ഈ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയെ പൊലീസ് നാടകീയമായി ആലുവ ജുഡീഷ്യൽ കോടതിയിൽ കീഴടങ്ങാനത്തിയപ്പോൾ പിടികൂടിയിരുന്നു. മുമ്പ് നടൻ മുകേഷ് ഉൾപ്പെടെയുള്ള സിനിമാ താരങ്ങളുടെ ഡ്രൈവർ ജോലി ചെയ്തിരുന്ന ഇയാൾ നേരത്തേതന്നെ ക്രിമിനൽ പശ്ചാത്തലം ഉള്ളയാളായിരുന്നു. ആക്രമിപ്പെട്ടാലും അശ്ലീല ദൃശ്യങ്ങൾ പകർത്തിയാലും നടി അതു പുറംലോകത്തെ അറിയിക്കില്ലെന്നായിരുന്നു ക്വട്ടേഷൻ നൽകിയവർ പൾസർ സുനിക്കു നൽകിയിരുന്ന ധൈര്യമെങ്കിലും അവരുടെ പ്രതീക്ഷകൾക്കു വിരുദ്ധമായി സംഭവത്തെക്കുറിച്ചു പരാതി നൽകുവാൻ പീഡനത്തിനിരയായ പെൺകുട്ടി തയ്യാറായി.

നടിയെ ആക്രമിച്ചകേസിൽ അറസ്റ്റിലായവരിൽ പൾസർ എന്ന അപരനാമത്തിലറിയപ്പെടുന്ന സുനി, ഡ്രൈവർ കൊരട്ടി സ്വദേശി മാർട്ടിൻ, തിരുവല്ല സ്വദേശി പ്രദീപ്, വിജീഷ്, മണികണ്ഠൻ, വടിവാൾ സലിം, ചാർലി, മേസ്തിരി സുനിൽ, വിഷ്ണു, എന്നിവരായിരുന്നു. ഈ കേസിൽ ആകെ 14 പ്രതികളാണുള്ളത്. മലയാള സിനിമയിലെ പ്രശസ്ത നടനായിരുന്ന ദിലീപ് പ്രതിപ്പട്ടികയിൽ എട്ടാം സ്ഥാനത്താണുള്ളത്. ദിലീപിന് ഈ പീഡനത്തിൽ പങ്കുണ്ടാകാമെന്ന് ഈ സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽത്തന്നെ പ്രചരിച്ചിരുന്നു. ഈ പെൺകുട്ടിയോടു മുൻവിരോധമുണ്ടായിരുന്ന ഇയാൾ അവളോടു പകവീട്ടിയതായിരിക്കാമെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. ആദ്യഘട്ടത്തിൽ പൾസർ സുനി യാതൊരു സൂചനകളും നൽകിയിരുന്നില്ല. പണത്തിനു വേണ്ടിയുള്ള ഒരു തട്ടിക്കൊണ്ടു പോകലും ദൃശ്യങ്ങൾ പകർത്തലുമെന്നായിരുന്നു അയാളുടെ ആദ്യമൊഴികൾ. എന്നാൽ മൊഴികളിലെ വൈരുദ്ധ്യങ്ങൾ പല സംശയങ്ങൾക്കും ഇടയാക്കി. നടന്റെ പേരു ഉയർന്നുവന്നപ്പോൾത്തന്നെ അയാളും ബന്ധപ്പെട്ട വ്യക്തികളും ഇതു വ്യാജമാണെന്നാണു വ്യക്തമാക്കുകയുണ്ടായി.

ആരോപിതനായ നടൻ ദിലീപ് പ്രതിയായ സുനിയെ ഏകദേശം മൂന്നിലേറെ തവണ ബന്ധപ്പെട്ടിരുന്നു എന്ന സൂചന ആദ്യംതന്നെ പോലീസിന് ലഭിച്ചിരുന്നു. കേസിൽ പിന്നീടുണ്ടായ വഴിത്തിരിവുകളും നടനെതിരെയുള്ള കുരുക്കു മുറുകുന്നതിനു കാരണമായി. പൾസർ സുനിയെന്ന ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തി തന്റെ മൊബൈലിൽ പകർത്തിയ നടിയുടെ ദൃശ്യങ്ങൾ സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുകയും ഈ അന്വേഷണം പോലീസിനു നടനിലേയ്ക്കു എത്തുന്നതിനു സഹായകമാവുകയും ചെയ്തു. ക്രൂരമായ പീഡനം പകർത്തിയ ദൃശ്യങ്ങൾ നടനു ലഭിച്ച വഴി വിശദമായ അന്വേഷണങ്ങളിലൂടെ പോലീസ് മനസ്സിലാക്കിയിരുന്നു. പീഡനത്തിനുശേഷം പ്രതി ആദ്യം കോയമ്പത്തൂർ നഗരത്തിലേയ്ക്കു കടന്നിരുന്നു. ദൃശ്യങ്ങൾ പോലീസ് വീണ്ടെടുത്തിരുന്നു. എന്നാൽ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ദുരൂഹമായി അപ്രത്യക്ഷമായിരുന്നു. ഇത് കൊച്ചിയിലെ ഗോശ്രീ പാലത്തിൽനിന്ന് കായലിലേയ്ക്ക് എറിഞ്ഞു കളഞ്ഞുവെന്നു പ്രതി മൊഴി നൽകിയതനുസരിച്ച് പ്രദേശം പോലീസ് അരിച്ചു പെറുക്കിയെങ്കിലും ഇതു കണ്ടെടുക്കുവാൻ സാധിച്ചില്ല.

പോലീസ് ഉദ്യോഗസ്ഥനായ അനീഷ് (പ്രതി സുനിയുടെ അകമ്പടി പോലീസുകാരൻ, ഇയാളുടെ ഫോണിൽനിന്ന് ഈ നടനെ വിളിച്ചിരുന്നുവെന്നു തെളിയിക്കപ്പെട്ടു) സുനിയുടെ സഹതടവുകാരൻ വിപിൻലാൽ (പ്രതിക്കുവേണ്ടി ജയിലിൽവച്ചു കത്തെഴുതിയ വ്യക്തി) എന്നിവർ കേസിലെ മാപ്പുസാക്ഷികളാണ്. നടൻ ഉൾപ്പെടെയുള്ള ആദ്യ എട്ടു പ്രതികളുടെ പേരിൽ കൂട്ട ബലാൽസംഗകുറ്റമാണ് ചുമത്തപ്പെട്ടിരിക്കുന്നത്. 8 മുതൽ 12 വരെയുള്ള പ്രതികൾക്കുമേൽ ഗൂഢാലോചനാക്കുറ്റവും ചുമത്തപ്പെട്ടു. ഇതിൽ 1 മുതൽ 7 വരെ പ്രതികൾ ആക്രമണത്തിൽ നേരിട്ടു പങ്കെടുത്തവരാണ്. 375 പേജുള്ള കുറ്റപത്രത്തിൽ 385 സാക്ഷികൾ, 12 രഹസ്യമൊഴികൾ എന്നിവ ഉൾ‌പ്പെട്ടിരിക്കുന്നു. ഈ കേസിൽ പ്രതികളായി പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിങ്ങനെ രണ്ട് അഭിഭാഷകരുമുണ്ട്. നടന്റെ മുൻഭാര്യയെയും സിനിമാ രംഗത്തെ മറ്റു ചില പ്രമുഖരേയും സാക്ഷിപ്പട്ടികയിലുൾപ്പെടുത്തിയിരുന്നു. ഈ കേസ് രജിസ്റ്റർ ചെയ്ത് 90 ദിവസത്തിനുള്ളിൽ തന്നെ സംഭവത്തിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടിരുന്നു.

ഈ സംഭവത്തിൽ ഒരു ഗൂഢാലോചനയുണ്ടെന്ന ആരോപണം ആദ്യം ഉയർത്തിയവരിൽ ഒരാൾ മഞ്ജു വാര്യർ ആയിരുന്നു. ഇക്കാര്യത്തിൽ ആദ്യകാലത്ത് കടുത്ത നിലപാടുകാരിയായിരുന്നു അവർ. കേസിന്റെ അന്വേഷണം ദിലീപ് എന്ന നടനിൽ എത്തിയ സാഹചര്യത്തിൽ ഒട്ടേറെ അട്ടിമറി ശ്രമങ്ങളും നടന്നിരുന്നു. മലയാള സിനിമയിൽ നിന്നുള്ള മറ്റ് ചില വ്യക്തികളായിരുന്നു ഇതിനു പിന്നിൽ ചരടുവലികൾ നടത്തിയതെന്നായിരുന്നു വാർത്തകൾ‌.

കേസിൽ പൾസറിനുവേണ്ടി വാദിച്ചത് ഒരു സുപ്രസിദ്ധ അഭിഭാഷകനായിരുന്നു. കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ നിഗൂഢ കേന്ദ്രങ്ങളിൽനിന്നുണ്ടായെങ്കിലും കേരളാ പോലീസ് ഇതിനെയെല്ലാം അതിജീവിക്കുകയും കേസിൽ ഉൾപ്പെട്ട വ്യക്തികളുടെ മുഖംമൂടി നീക്കി പുറത്തു കൊണ്ടുവരുകയും നടൻ ഉൾപ്പെടെയുള്ളവരെ ജയിലിലടയക്കുകയും ചെയ്തു. എന്നിരുന്നാലും എട്ടാം പ്രതിയായിരുന്ന നടൻ അറസ്റ്റ് ചെയ്യപ്പെടുകയും[4] 90 ദിവസത്തെ ജയിൽവാസത്തിനുശേഷം സോപാധിക ജാമ്യത്തിൽ പുറത്തിറങ്ങുകയും അയാൾക്കു വിദേശത്തു പോകാനുള്ള അനുമതി ലഭിക്കുകയും ചെയ്തിരുന്നു.

അടുത്തിടെ കേസിൽ നിർണായകമാകുന്ന വഴിത്തിരിവ് ആയിരുന്നു സംവിധായകൻ ബാലചന്ദ്രകുമാർ പുറത്ത്‌വിട്ടത്. അക്ഷരാർത്ഥത്തിൽ കേസിൽ വൻ ട്വിസ്റ്റായിരുന്നു ആ സംഭവം. അന്വേഷണം ആ വെളിപ്പടുത്തലുകൾക്ക് പിന്നാലെ വീണ്ടും തുടങ്ങി. ദിലീപിനെതിരെ കൂടുതൽ കുരുക്കായിരുന്നു പിന്നീടുണ്ടായ അന്വേഷണങ്ങൾ.

അതുകൊണ്ട് തന്നെ ഇന്നലെ കേസിൽ വിധിവരേണ്ട ദിവസമായിരുന്നു.പക്ഷെ പുനരന്വേഷണം ആരംഭിച്ചതുകൊണ്ട് കേസിലെ സമയപരിധി നീട്ടണമെന്നുള്ള ഹർജിയും പരിഗണനയിലാണ്. എന്നാൽ കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് നടന്റെ വാദം. വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും ദിലീപിന്റെ ഹർജിയിൽ പറയുന്നു. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിലെ പാളിച്ചകൾ മറച്ചുവയ്ക്കാൻ ആണ് തുടരന്വേഷണമെന്നും, ഇതിന് മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ലെന്നുമാണ് ദിലീപ് ആരോപിക്കുന്നത്.

ഇനിയൊരു വാര്‍ഷികം എത്തുന്നിതിന് മുന്‍പെങ്കിലും കേസിലെ വിചാരണ പൂര്‍ത്തിയാക്കി പ്രതികളെ നീതിപീഠത്തിന് ശിക്ഷിയ്ക്കാന്‍ കഴിഞ്ഞാല്‍ ഇരയുടെ കണ്ണുകള്‍. വീണ്ടും നിറയാതെ കാക്കുന്നതിനൊപ്പം കൂടുതൽ ഇരകൾ സൃഷ്ടിക്കപ്പെടാതെയും നോക്കാം.

Continue Reading
You may also like...

More in News

Trending

Recent

To Top