Connect with us

സന്തോഷിക്കാൻ വരട്ടെ… ആ നിര്‍ണായക നീക്കവുമായി പുതിയ അന്വേഷണ സംഘം; ചങ്കിടിച്ച് ഷാരൂഖ്; ആര്യൻ വീണ്ടും ജയിലിലേക്കോ?

Bollywood

സന്തോഷിക്കാൻ വരട്ടെ… ആ നിര്‍ണായക നീക്കവുമായി പുതിയ അന്വേഷണ സംഘം; ചങ്കിടിച്ച് ഷാരൂഖ്; ആര്യൻ വീണ്ടും ജയിലിലേക്കോ?

സന്തോഷിക്കാൻ വരട്ടെ… ആ നിര്‍ണായക നീക്കവുമായി പുതിയ അന്വേഷണ സംഘം; ചങ്കിടിച്ച് ഷാരൂഖ്; ആര്യൻ വീണ്ടും ജയിലിലേക്കോ?

ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ ആര്യൻ ഖാനെ വീണ്ടും ചോദ്യം ചെയ്യും. ഡൽഹിയിൽ നിന്നെത്തിയ പ്രത്യേക അന്വേഷണസംഘം ആര്യൻ ഖാന് സമൻസയച്ചു. കൂട്ടുപ്രതികളായ അബ്ബാസ് മെർച്ചന്‍റ്, അച്ചിത് കുമാർ എന്നിവരെയും എസ്‍ഐടി ചോദ്യംചെയ്യും. ഒക്ടോബര്‍ 30 നാണ് ജയിൽ മോചിതനായത്. എല്ലാ വെള്ളിയാഴ്ചയും എൻസിബി ഓഫീസിലെത്തി ഒപ്പിടണമെന്നതടക്കം 14 വ്യവസ്ഥകൾ നൽകിയാണ് ബോബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

സമീർ വാങ്കഡെയെമാറ്റി ആര്യൻഖാൻ കേസ് ഏറ്റെടുത്ത എൻസിബിയുടെ പുതിയ അന്വേഷണ സംഘം മുംബൈയിൽ എത്തിയിട്ടുണ്ട്. സമീറിന്‍റെ സഹായത്തോടെയാണ് അന്വേഷണം നടത്തുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സഞ്ജയ് കുമാർ സിംഗ് ഐപിഎസ് പറഞ്ഞു.

കേസിന്റെ അന്വേഷണച്ചുമതലയുണ്ടായിരുന്ന എൻ.സി.ബി. മുംബൈ സോണൽ ഡയറക്ടർ സമീർ വാംഖഡെയ്ക്കെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണത്തിൽ നിന്ന് മാറ്റിയത്

എന്‍സിബി ആസ്ഥാനത്തേക്കാണ് സമീറിനെ സ്ഥലംമാറ്റിയത്. ആര്യനെ വിട്ടുകിട്ടുന്നതിന് എട്ടുകോടി രൂപ വാങ്കഡെ കൈക്കൂലിയായി ആവശ്യപ്പെട്ടെന്ന ആരോപണവുമായി കേസിലെ സാക്ഷിയായിരുന്നു ആദ്യം രംഗത്തെത്തിയത്. കോടികളുടെ ഇടപാടാണ് മയക്കുമരുന്ന് കേസില്‍ മറവില്‍ നടക്കുന്നതെന്നും സമീര്‍ വാങ്കഡെ അടക്കം ചിലര്‍ ഷാരൂഖ് ഖാനില്‍ നിന്ന് 18 കോടിയോളം രൂപ തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സാക്ഷി പറഞ്ഞിരുന്നു. കേസിലെ മറ്റൊരു സാക്ഷിയായ കെപി ഗോസാവിയും സാം ഡിസൂസ എന്നയാളുമായി ചേര്‍ന്ന് 18 കോടിയുടെ ഡീല്‍ നടന്നുവെന്നാണ് വെളിപ്പെടുത്തിയത്. ഇതില്‍ എട്ടു കോടി സമീറിന് നല്‍കാനും ധാരണയായെന്ന് സാക്ഷി ആരോപിച്ചത്. സാക്ഷിയെ ഒഴിഞ്ഞ പേപ്പറില്‍ എന്‍സിബി ഒപ്പിടുവിച്ചു എന്ന ആരോപണവും ഉയര്‍ന്നിരുന്നു. രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്നടക്കം സമീറിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ആര്യന്റെ കേസില്‍ ഷാരൂഖിന്റെ മാനേജര്‍ പൂജയില്‍ നിന്ന് പണം തട്ടിയെടുക്കാനും സമീറും ശ്രമിച്ചുവെന്നാണ് മന്ത്രി നവാബ് മാലിക് അടക്കമുള്ളവരും ആരോപിച്ചു. ഇതിനെല്ലാം പിന്നാലെയാണ് അന്വേഷണ ചുമതലയിൽ നിന്ന് സമീർ വാങ്കഡയെ മാറ്റാനുള്ള തീരുമാനം എടുത്തത്

അതേസമയം ലഹരി മരുന്ന് കേസിൽ ആര്യൻ ഖാനെ കുടുക്കിയതാണെന്ന വെളിപ്പെടുത്തലുമായി മറ്റൊരു സാക്ഷികൂടി രംഗത്തെത്തിയിട്ടുണ്ട്. കിരൺ ഗോസാവി, മനീഷ് ബനുശാലി, സുനിൽ പാട്ടീൽ എന്നിവർ ചേർന്ന് ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ പദ്ധതിയിട്ടതെന്നാണ് വിജയ് പഗാരെയുടെ വെളിപ്പെടുത്തല്‍. ആറുമാസമായി സുനിൽ പാട്ടീലിനൊപ്പം ജോലി ചെയ്യുകയാണ് വിജയ് പഗാരെ. ആര്യൻ അറസ്റ്റിലാവുന്നതിന് ദിവസങ്ങൾക്ക് മുൻപ് കിരൺ ഗോസാവി, മനീഷ് ബനുശാലി, സുനിൽ പാട്ടീൽ എന്നിവർ മുംബൈയിൽ ഹോട്ടലിൽ തങ്ങിയാണ് പദ്ധതി തയ്യാറാക്കിയത്.

വലിയൊരു ഡീൽ നടക്കാൻ പോവുന്നെന്ന് മാത്രമാണ് തന്നോട് പറഞ്ഞിരുന്നത്. എൻസിബി ഓഫീസിലെത്തിയപ്പോഴാണ് മാധ്യമപ്രവർത്തകരെ കാണുന്നത്. അന്വേഷിച്ചപ്പോഴാണ് കുടുങ്ങിയത് ആര്യൻ ഖാനാണെന്ന് മനസിലായത് . ആര്യന്‍റെ അഭിഭാഷകനെ വിവരെ അറിയിക്കാൻ ശ്രമിച്ചിരുന്നെന്നും വിജയ് പറഞ്ഞിരുന്നു. 25 കോടിയെക്കുറിച്ചും ഷാരൂഖിന്‍റെ മാനേജർ പൂജാ ദദ്‍ലാനിയെക്കുറിച്ചും ബനുശാലി പറയുന്നത് കേട്ടെന്നും പഗാരെ ഒരു മറാത്തി ചാനലിനോട് പറഞ്ഞു. ആര്യൻ ഖാൻ കേസിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന വാദവുമായി ബിജെപി നേതാവും രംഗത്ത് വന്നിട്ടുണ്ട്

More in Bollywood

Trending

Recent

To Top