Connect with us

ആര്യനെ വളഞ്ഞ് എൻ സിബി, ഇന്ന് അത് സംഭവിക്കും! ചങ്കിടിപ്പിന്റെ നിമിഷങ്ങൾ പ്രാർത്ഥനയോടെ ഷാരൂഖ്.. ഇന്ന് സംഭവിക്കുന്നത്; വമ്പൻ ട്വിസ്റ്റോ?

Bollywood

ആര്യനെ വളഞ്ഞ് എൻ സിബി, ഇന്ന് അത് സംഭവിക്കും! ചങ്കിടിപ്പിന്റെ നിമിഷങ്ങൾ പ്രാർത്ഥനയോടെ ഷാരൂഖ്.. ഇന്ന് സംഭവിക്കുന്നത്; വമ്പൻ ട്വിസ്റ്റോ?

ആര്യനെ വളഞ്ഞ് എൻ സിബി, ഇന്ന് അത് സംഭവിക്കും! ചങ്കിടിപ്പിന്റെ നിമിഷങ്ങൾ പ്രാർത്ഥനയോടെ ഷാരൂഖ്.. ഇന്ന് സംഭവിക്കുന്നത്; വമ്പൻ ട്വിസ്റ്റോ?

മകന് ജാമ്യം ലഭിച്ച ആശ്വാസത്തിലായിരുന്നു ഷാരൂഖ് ഖാൻ. എന്നാൽ ആ സന്തോഷം അധിക കാലം നീണ്ടുനിൽക്കില്ല. കാര്യങ്ങളുടെ പോക്ക് അങ്ങനെയാണ്. ആര്യന് ജാമ്യം ലഭിച്ചു എങ്കിലും എന്‍സിബി കുരുക്ക് കൂടുതല്‍ മുറുക്കുകയാണ്. ബോളീവുഡിലെ ലഹരി മരുന്ന് വില്‍പ്പനയുടെ ബുദ്ധി കേന്ദ്രത്തെ കണ്ടുപിടിച്ചേ അടങ്ങൂ എന്ന വാശിയിലാണ് എന്‍സിബി. നിർണ്ണായക നീക്കവുമായി മുന്നോട്ട് തന്നെ പോകുകയാണ് പുതിയ അന്വേഷണ സംഘം

ജാമ്യത്തിൽ പുറത്തിറങ്ങിയ ആര്യൻ ഖാനെ ഇന്ന് ചോദ്യം ചെയ്‌തേക്കുമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇന്നലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ആരോഗ്യ കാരണം ചൂണ്ടിക്കാട്ടി ആര്യൻ ഹാജരായിരുന്നില്ല. കൂട്ടുപ്രതി അർബ്ബാസ് മർച്ചന്റിന്റേയും ആചിത് കുമാറിന്റെയും മൊഴി ഇന്നലെ അന്വേഷണ സംഘം രേഖപ്പെടുത്തി. അന്വേഷണവുമായി ബന്ധപ്പെട്ട് എപ്പോൾ വിളിച്ചാലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആര്യന്റെ ജാമ്യ വ്യവസ്ഥകളിൽ പറയുന്നത്.

കേസ് അന്വേഷണത്തിനായി പുതുതായി രൂപീകരിച്ച സജ്ഞയ് സിംഗ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആര്യനേയും കൂട്ടുപ്രതികളേയും ചോദ്യം ചെയ്യുക. ഇന്നലെ ഉച്ചയ്‌ക്ക് ചോദ്യം ചെയ്യലിനെത്തണം എന്ന് ആവശ്യപ്പെട്ട് സമൻസ് അയച്ചിരുന്നു. എന്നാൽ വൈകിട്ടോടെ ഹാജരാകാൻ കഴിയില്ലെന്ന് ആര്യൻ അറിയിക്കുകയായിരുന്നു. അനാരോഗ്യം ചൂണ്ടിക്കാട്ടിയായിരുന്നു ആര്യൻ ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞുമാറിയത്.

ചോദ്യം ചെയ്യുന്നതിനായി എൻസിബി സംഘം ഡൽഹിയിൽ നിന്നും മുംബൈയിൽ എത്തിയിട്ടുണ്ട്. ആഡംബര കപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട ആറ് കേസുകളിലാണ് പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്. ആര്യൻ ഖാന് പുറമെ അർബാസ് മെർച്ചന്റ്, പ്രഭാകർ സാലി, പൂജ ദാദൽനി, മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലികിന്റെ മരുമകൻ സമീർ ഖാൻ എന്നിവരുൾപ്പെടെ കേസിൽ പ്രതിചേർത്തിട്ടുള്ള എല്ലാവരേയും എൻസിബി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.

ആര്യന്‍ കസ്റ്റഡിയില്‍ ഉണ്ടായിരുന്നപ്പോള്‍ എങ്ങനെയാണോ ചോദ്യം ചെയ്തത് അതേ രീതിയിലുള്ള ചോദ്യം ചെയ്യല്‍ മുറ തന്നെയാകും എന്‍സിബി നടത്തുക. ഇവിടെ കാര്യങ്ങള്‍ പിഴച്ചാല്‍ ഒക്ടോബര്‍ രണ്ടിന് ഷാരുഖ് ഖാന്‍ കരഞ്ഞതു പോലെ വീണ്ടും കരയേണ്ടി വരും.മകനെ ഈ കേസില്‍ നിന്നും പൂര്‍ണമായും ഊരിയെടുക്കാനുള്ള ഊര്‍ജ്ജിതമായ ശ്രമമാണ് ഷാരുഖ് നടത്തുന്നത്.

ഒക്ടോബർ രണ്ടിനാണ് ആഡംബര കപ്പലിലെ ലഹരി പാർട്ടിയ്‌ക്കിടെ ആര്യൻ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിലാകുന്നത്. ഒക്ടോബർ 28നാണ് ആര്യന് ജാമ്യം ലഭിക്കുന്നത്. കർശന ഉപാധികളോടെയാണ് ജാമ്യം. ജസ്റ്റിസ് നിതിൻ ഡബ്ല്യൂ സാംബ്രെയാണ് ആര്യന് ജാമ്യം അനുവദിച്ചത്. പതിനാലോളം ജാമ്യ വ്യവസ്ഥകളാണ് ഉത്തരവിലുള്ളത്. നടി ജൂഹി ചൗളയാണ് ആര്യൻ ഖാന് വേണ്ടി ആൾ ജാമ്യം നിന്നത്.

More in Bollywood

Trending

Recent

To Top