പ്രതീക്ഷിക്കാത്ത മറുപടി; നടൻ വിജയ് കുറിച്ച് തുറന്നു പറഞ്ഞു നെൽസൺ
സംവിധായകൻ നെൽസന് മികച്ച പ്രതന്റെ തികരണങ്ങളാണ് ജയിലർ’ സിനിമയ്ക്ക് ലഭിച്ചക്കുന്നത്. ഇതോടെ നിരവധിപേരാണ് അഭിനന്ദനങ്ങളുമായി എത്തുന്നതും. അഭിനന്ദിച്ചവരുടെ കൂട്ടത്തിൽ നടൻ വിജയ് യും ഉണ്ടായിരുന്നുവെന്ന് സംവിധായകൻ നെൽസൻ പറഞ്ഞു ഒരു യൂട്യൂബ് ചാനലിനു നൽകിയ
അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നെൽസൻ. ‘‘അഭിനന്ദനങ്ങൾ നെൽസൺ, നിന്നെ ഓർത്ത് ഒരുപാട് സന്തോഷിക്കുന്നു’’ എന്നാണ് അദ്ദേഹം നെൽസണ് മെസേജ് അയച്ചത്. വിജയ് സാറാണ് തനിക്ക് രജനി സാറിനോട് കഥ പറയാനുള്ള ധൈര്യം തന്നതെന്ന് മുമ്പ് നെൽസൺ പറഞ്ഞിട്ടുണ്ട്.
വിജയ് യുമായുള്ള ബന്ധത്തെക്കുറിച്ചും നെൽസൻ അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. വിജയ് നായകനായെത്തിയ നെൽസൻ ചിത്രം ‘ബീസ്റ്റ്’ ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നിരുന്നില്ല. ഇതിന്റെ പേരിൽ സംവിധായകൻ ഏറെ ക്രൂശിക്കപ്പെട്ടിരുന്നു. ഒരു ഘട്ടത്തിൽ നെൽസനെ രജനി ചിത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന് പോലും അഭിപ്രായങ്ങൾ ഉയർന്നിരുന്നു.
‘‘വിജയ് സാറുമായി എപ്പോഴും സംസാരിക്കാറുണ്ട്. ‘ബീസ്റ്റ്’ സിനിമയുടെ പ്രതികരണവും ഇതും തമ്മിൽ ഒരു ബന്ധവുമില്ല. ‘ബീസ്റ്റ്’ സിനിമ കുറച്ച് പേർക്ക് ഇഷ്ടപ്പെട്ടു, ചിലർക്ക് ഇഷ്ടപ്പെട്ടില്ല. സത്യസന്ധമായി പരിശ്രമിച്ചു. എന്നോട് എന്ത് പറഞ്ഞുവോ, ഞാൻ അതെടുത്തു. അതവിടെ തീർന്നു. ഇനി അടുത്ത തവണ ചെയ്യുമ്പോൾ ഇതിൽ നിന്നും മാറി ചെയ്യും. ഒരുതവണ ഞാൻ അദ്ദേഹത്തോടു ചോദിച്ചു, ‘‘സർ, നിങ്ങൾക്കും എന്നോട് ദേഷ്യമുണ്ടോ?’’. ‘‘ഞാനെന്തിന് നിന്നോട് ദേഷ്യപ്പെടണ’’മെന്ന് അദ്ദേഹം സംശയത്തോടെ ചോദിച്ചു. അല്ല സർ പടത്തിന് സമ്മിശ്ര പ്രതികരണമാണ് വരുന്നത്. അതുകൊണ്ട് ചോദിച്ചതാണെന്നു പറഞ്ഞു. സർ ഇത് കേട്ട് ഒന്നും മിണ്ടാതെ പോയി.
അതിനുശേഷം എന്നെ വിളിച്ചു വരുത്തി അദ്ദേഹം പറഞ്ഞു, ‘‘എനിക്കും നിനക്കും ഇടയിലുള്ള അടുപ്പം ഒരു പടം മാത്രമാണോ? എന്നോട് ഇങ്ങനെ ചോദിച്ചതിൽ ഒരുപാട് വിഷമമുണ്ട്.’’ അങ്ങനെയല്ല സർ, കുറേപേർ ഇങ്ങനെയൊക്കെ പറയുന്നു, അതുകൊണ്ട് ചോദിച്ചതാണെന്നു പറഞ്ഞു. ‘‘അത് വേറെ, ഇതു വേറെ. ഇത് വർക്കായില്ലെങ്കിൽ വേറൊരു സിനിമ ചെയ്യും.’’. അതായിരുന്നു അവരുടെ പ്രതികരണം. ഇതൊന്നും പുറത്ത് ആര്‍ക്കുമറിയില്ല. പറയുന്നവര്‍ എന്തുവേണമെങ്കിലും പറയട്ടെ. ഇതിനൊക്കെ മറുപടി പറയാതിരിക്കുന്നതാണ് നല്ലത്. അവര്‍ക്കതൊരു എന്റർടെയ്ൻമെന്റ് ആണ്.’’–നെൽസൺ പറഞ്ഞു.