Actress
എന്തൊരു അഹങ്കാരം.., ഗൗണില്‍ ഒന്ന് ചവിട്ടിപ്പോയതിന് ഇങ്ങനെ കാണിക്കണോ!?; നയന്‍താരയ്ക്ക് വിമര്‍ശനം
എന്തൊരു അഹങ്കാരം.., ഗൗണില്‍ ഒന്ന് ചവിട്ടിപ്പോയതിന് ഇങ്ങനെ കാണിക്കണോ!?; നയന്‍താരയ്ക്ക് വിമര്‍ശനം
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ നയന്‍താര സജീവമല്ലെങ്കിലും വിഘ്‌നേഷ് വളരെ സജീവമാണ്. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. ഷാരൂഖ് ചിത്രം ജവാനിലൂടെയാണ് നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റം. ജവാന് പിന്നാലെ താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രമാണ് ഇരൈവന്‍. ജയം രവിയാണ് ചിത്രത്തിന്‍ നായകന്‍. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. താരത്തിന്റെ ഒരു വീഡിയോ ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. തന്റെ ബിസിനസ് സംരംഭമായ 9സ്‌കിന്നിന്റെ ലോഞ്ചിനിടെയുള്ളതാണ് വീഡിയോ.
ലോംഗ് ഗൗണ്‍ ധരിച്ചാണ് താരം എത്തിയത്. ചടങ്ങിലേക്ക് നടന്ന് പോകവെ പിറകിലുള്ള ഒരാള്‍ നയന്‍താരയുടെ ഗൗണില്‍ ചവിട്ടിപ്പോയി. തിരിഞ്ഞ് നോക്കിയ നയന്‍താര വസ്ത്രത്തില്‍ ചവിട്ടിയ ആളെ രൂക്ഷമായി ഒന്ന് നോക്കി. ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വസ്ത്രത്തില്‍ ചവിട്ടിപ്പോയതിന് ഇങ്ങനെ ദേഷ്യം കാണിക്കേണ്ട കാര്യമുണ്ടോയെന്നാണ് ഉയരുന്ന കമന്റുകള്‍.
അഹങ്കാരമാണിതെന്നും ആരാധകരോട് ബഹുമാനമില്ലെന്നും സോഷ്യല്‍ മീഡിയയില്‍ വീഡിയോയ്ക്ക് താഴെ നിറഞ്ഞിരുന്നു. അതേസമയം നടിയെ പിന്തുണച്ചും നിരവധി പേരെത്തി. ഐ മേക്കപ്പ് കൊണ്ടാണ് നടിയുടെ നോട്ടം രൂക്ഷമായി തോന്നുന്നതെന്നും വസ്ത്രത്തില്‍ ചവിട്ടിയാല്‍ ആര്‍ക്കായാലും ദേഷ്യം വരുമെന്നും ഇവര്‍ വാദിക്കുന്നു.
അടുത്തിടെ സമാനരീതിയില്‍ താരത്തിന്റെ ഒരു വീഡിയോ വൈറലായിരുന്നു. തഞ്ചാവൂര്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തിയപ്പോഴുള്ളയാതിരുന്നു വീഡിയോ. സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആളോട് ഫോണ്‍ എടുത്ത് എറിയുമെന്ന് താരം പറഞ്ഞിരുന്നു. അന്നും ആരാധകരെ ബഹുമാനിച്ചുകൂടെ എന്ന അഭിപ്രായമാണ് ഉയര്‍ന്നത്. അതേസമയം ഇത്തരം വിമര്‍ശമങ്ങളോടൊന്നും താരം പൊതുവെ പ്രതികരിക്കാറില്ല.