Connect with us

ജാതി ആയിരുന്നു തടസ്സം; ഞങ്ങൾ ബ്രാഹ്മണർ ആണ്; സ്നേഹ നായിഡുവും; സ്നേഹയുമായുള്ള പ്രണയ വിവാഹത്തെ കുറിച്ച് നടൻ പ്രസന്ന!

Social Media

ജാതി ആയിരുന്നു തടസ്സം; ഞങ്ങൾ ബ്രാഹ്മണർ ആണ്; സ്നേഹ നായിഡുവും; സ്നേഹയുമായുള്ള പ്രണയ വിവാഹത്തെ കുറിച്ച് നടൻ പ്രസന്ന!

ജാതി ആയിരുന്നു തടസ്സം; ഞങ്ങൾ ബ്രാഹ്മണർ ആണ്; സ്നേഹ നായിഡുവും; സ്നേഹയുമായുള്ള പ്രണയ വിവാഹത്തെ കുറിച്ച് നടൻ പ്രസന്ന!

ജാതി ആയിരുന്നു തടസ്സം; ഞങ്ങൾ ബ്രാഹ്മണർ ആണ്; സ്നേഹ നായിഡുവും; സ്നേഹയുമായുള്ള പ്രണയ വിവാഹത്തെ കുറിച്ച് നടൻ പ്രസന്ന .

തെന്നിന്ത്യൻ സിനിമ ആസ്വാദകരുടെ പ്രീയപ്പെട്ട നടിയാണ് സ്നേഹ. 2001 ൽ ഒരു മലയാളചിത്രത്തിൽ ഒരു സഹ നടിയുടെ വേഷത്തിൽ അഭിനയിച്ചിട്ടാണ് സ്നേഹ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തമിഴ് സിനിമയിലേക്ക് എത്തിയ നടി പിന്നീട് നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയുടെ പ്രിയ താരമായി മാറുകയായിരുന്നു.മലയാളത്തിന്റെ താരരരാജാക്കൻമാരായ മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങളുടെ നായികയായി മലയാളികളുടെ മനസ്സിൽ ഒരു ഇടം പിടിച്ചുപറ്റി.നിരവധി സൂപ്പർഹിറ്റുകളിൽ നായികയായിട്ടുള്ള സ്‌നേഹ ഒരു കാലത്ത് തമിഴകത്തെ നമ്പർ വൺ നായികയായിരുന്നു

പ്രമുഖ നടൻ പ്രസന്നയാണ് താരത്തിന്റെ ഭർത്താവ്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. ഒരുപാട് പ്രതിസന്ധികളിലൂടെയാണ് അവർ രണ്ടു പേരും ഒരുമിച്ചത് . ഇതേ കുറിച്ച് പ്രസന്ന മുമ്പ് ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു.2009 ൽ പുറത്തിറങ്ങിയ അച്ചമുണ്ട് അച്ചമുണ്ട് എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചപ്പോൾ സ്നേഹയെ അടുത്തറിഞ്ഞതാണ് വിവാഹത്തിലെയ്ക്ക് എത്തിയതെന്ന് പ്രസന്ന പറയുന്നു. ജീവിതത്തിൽ അഭിനയിക്കാത്ത നടിയാണ് സ്നേഹ എന്നും അദ്ദേഹം പറയുന്നു.

വനിതയ്ക്ക് മുമ്പ് നൽകിയ അഭിമുഖത്തിൽ ആയിരുന്നു വിവാഹത്തെ കുറിച്ച് പ്രസന്ന തുറന്നു പറഞ്ഞത്.
ഒരു സിനിമാ നടിയെ വിവാഹം ചെയ്യും എന്ന് സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ആളാണ് ഞാൻ. വീട്ടുകാർ കണ്ടുപിടിക്കുന്ന ആരെ വേണമെങ്കിലും വിവാഹം ചെയ്യാം എന്ന ചിന്തയായിരുന്നു.പക്ഷേ, സ്നേഹയാണ് ജീവിതത്തിൽ സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യമെന്ന് തോന്നിയതോടെ അവളെ മാത്രമേ വിവാഹം ചെയ്യൂ എന്ന് ഉറപ്പിച്ചു. എന്റെ അച്ഛനെ സമ്മതിപ്പിക്കാൻ ആറു മാസമെടുത്തു, ജാതി ആയിരുന്നു തടസ്സം. ഞങ്ങൾ ബ്രാഹ്മണർ ആണ്, സ്നേഹ നായിഡുവും.

sneha

ഒടുവിൽ വർഷങ്ങൾക്കു മുൻപ് റിട്ടയറായ അച്ഛന്റെ സുഹൃത്തുക്കളെ വരെ ഇടപെടുത്തിയാണ് സമ്മതം വാങ്ങിയത്. 2012ലായിരുന്നു വിവാഹം. പറ്റിയാൽ എന്നെങ്കിലും ഞാൻ ഇതൊരു സിനിമയാക്കും. അത്രയ്ക്ക് സംഭവബഹുലമാണ് ആ കഥ. കൗതുകം അതല്ല, ഞാൻ സ്നേഹയെ പരിചയപ്പെടും മുൻപു തന്നെ അച്ഛൻ അവളുമായി സംസാരിച്ചിരുന്നു.ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട ഒരു വിവാദമുണ്ടായപ്പോൾ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ അച്ഛനാണ് അന്ന് ഇടപെട്ടത്. എന്റെ അച്ഛനെ ഞാൻ മനസ്സിലാക്കിയത് എനിക്ക് മകൻ ജനിച്ചതോടെയാണ്. പലപ്പോഴും ഞാനും അച്ഛനും വലിയ ഉടക്കിലായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ജീവിക്കാൻ എനിക്കായിട്ടില്ല. എന്നെ എൻജിനീയറായി കാണാനാണ് അദ്ദേഹം ആഗ്രഹിച്ചത്.

തമിഴ് ചിത്രമായ എന്നവലെ എന്ന ചിത്രത്തിൽ സ്നേഹ മാധവനോടൊപ്പം അഭിനയിച്ചു. 2002ൽ സ്നേഹയുടെ എട്ട് ചിത്രങ്ങൾ പുറത്തിറങ്ങി. ഇതിൽ പല ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. പിന്നീട് കന്നടയിലും ചില ചിത്രങ്ങളിൽ സ്നേഹ അഭിനയിച്ചു. 2003, 2004 വർഷങ്ങളിൽ ധാരാളം ശ്രദ്ധേയ ചിത്രങ്ങളിൽ സ്നേഹ അഭിനയിച്ചു. 2004 ൽ അഭിനയിച്ച ഓട്ടോഗ്രാഫ് എന്ന ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. രാധ ഗോപാലത്തിലെ അഭിനയത്തിന് നന്ദി സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചു.

More in Social Media

Trending

Recent

To Top