Connect with us

‘വീണ്ടും ഒന്നിച്ച്, ഇത്തവണ ഒരൊന്നൊന്നര പൊളി; ജൂഡിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് നിവിൻ

Movies

‘വീണ്ടും ഒന്നിച്ച്, ഇത്തവണ ഒരൊന്നൊന്നര പൊളി; ജൂഡിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് നിവിൻ

‘വീണ്ടും ഒന്നിച്ച്, ഇത്തവണ ഒരൊന്നൊന്നര പൊളി; ജൂഡിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് നിവിൻ

ഓം ശാന്തി ഓശാനയ്ക്ക് ശേഷം നിവിൻ പോളിയും ജൂഡ് ആന്റണിയും വീണ്ടും ഒന്നിക്കുന്നുവെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നു

‘2018’ എന്ന ചിത്രത്തിന്റെ പ്രമോഷനിടെ നിവിനുമായി സിനിമ ഉണ്ടാകുമെന്ന് ജൂഡ് ആന്റണി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇക്കാര്യം ഉറപ്പിച്ചിരിക്കുകയാണ് നിവിൻ പോളിയും. ‘വീണ്ടും ഒന്നിച്ച്, ഇത്തവണ ഒരൊന്നൊന്നര പൊളി’, എന്നാണ് ജൂഡിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് നിവിൻ കുറിച്ചത്.

ആദ്യം മോഹൻലാൽ ചിത്രവും അടുത്തത് നിവിൻ പോളിക്കൊപ്പമുള്ള സിനിമയും എന്നായിരുന്നു ജൂഡ് പറഞ്ഞിരുന്നത്. നിവിനൊപ്പമുള്ളത് ആദ്യം കാണുമോ എന്ന ചോദിക്കുകയാണ് കമന്റിൽ പ്രേക്ഷകർ.

നിവിൻ പോളിയോടൊപ്പമുള്ള ചിത്രം ഒരു ഫാമിലി എന്റർടെയ്‌നറായിരിക്കുമെന്ന് ജൂഡ് നേരത്തെ അറിയിച്ചിരുന്നു. ചിത്രത്തിൽ നിവിനൊപ്പം വിജയ് സേതുപതിയെ കൂടി കൊണ്ടുവരാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ വരും ദിവസങ്ങളിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ. യുവാക്കൾക്കിടയിൽ തരംഗം ശൃഷ്ടിച്ച നിവിൻ പോളി-നസ്രിയ ചിത്രമായിരുന്നു 2014ൽ പുറത്തിറങ്ങിയ ‘ഓം ശാന്തി ഓശാന’.

അതേസമയം, ലോകവ്യാപകമായി 80 കോടിയും പിന്നിട്ട് ‘2018’ പ്രദർശനം തുടരുകയാണ്. കേരളം കണ്ട മഹാപ്രളയത്തെ ബിഗ് സ്ക്രീനിൽ എത്തിച്ചപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് എല്ലായിടത്തും. കേരളത്തിൽ അധിക ഷോകളും നിറഞ്ഞ സദസിനുമൊപ്പം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

More in Movies

Trending

Recent

To Top