Malayalam
എട്ട് വര്‍ഷത്തിന് ശേഷം നിവിന്‍ പോളിയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു
എട്ട് വര്‍ഷത്തിന് ശേഷം നിവിന്‍ പോളിയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സായ് പല്ലവി. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത 2015ല്‍ പുറത്തിറങ്ങിയ ‘പ്രേമ’ത്തിലെ ‘മലര്‍’ എന്ന കഥാപാത്രം ഇന്നും ആരാധക ഹൃദയങ്ങില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മലയാളത്തിലൂടെ സിനിമാ രംഗത്തെത്തിയ സായ് പല്ലവി തമിഴിലും തെലുങ്കിലുമൊക്കെയായി ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു.
ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ താരങ്ങളിലൊരാളാണ് സായ് പല്ലവി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
അതെല്ലാം തന്നെ വളരെപ്പെട്ടെന്ന് തന്നെയാണ് വൈറലായി മാറുന്നത്. നിരവധി പേരാണ് ഇന്‍സ്റ്റാഗ്രാമിലൂടെയും മറ്റും താരത്തെ പിന്തുടരുന്നത്. കൈ നിറയെ അവസരങ്ങളുമായി തിളങ്ങി നില്‍ക്കുകയാണ് സായ് പല്ലവി.
ഇപ്പോഴിതാ പ്രേമമെന്ന ഹിറ്റ് ചിത്രത്തിന് ശേഷം മലയാളികളുടെ പ്രിയപ്പെട്ട താരജോഡികള്‍ വീണ്ടും ഒരുമിക്കുകയാണ്. എട്ട് വര്‍ഷത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒരു സിനിമയില്‍ ഒരുമിച്ചെത്തുന്നത്. സിനിമയെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടും.
2015 ലായിരുന്നു പ്രേമം റിലീസ് ചെയ്തത്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളെ അവതരിപ്പിച്ചത് സായ് പല്ലവി ആയിരുന്നു. പുതിയ സിനിമയെ സംബന്ധിച്ച വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ആരാധകര്‍ വളരെ ആവേശത്തോടെയായിരുന്നു വാര്‍ത്ത ഏറ്റെടുത്തിരിക്കുന്നത്.