Connect with us

ലാലേട്ടന്റെ കൂടെയൊക്കെ അഭിനയിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്, ഇത്രയും കാലത്തിനിടയ്ക്ക് ഏഴോ എട്ടോ സിനിമകള്‍ മാത്രമാണ് ഒരുമിച്ച് ചെയ്തത്!; മഞ്ജു വാര്യര്‍

Malayalam

ലാലേട്ടന്റെ കൂടെയൊക്കെ അഭിനയിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്, ഇത്രയും കാലത്തിനിടയ്ക്ക് ഏഴോ എട്ടോ സിനിമകള്‍ മാത്രമാണ് ഒരുമിച്ച് ചെയ്തത്!; മഞ്ജു വാര്യര്‍

ലാലേട്ടന്റെ കൂടെയൊക്കെ അഭിനയിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്, ഇത്രയും കാലത്തിനിടയ്ക്ക് ഏഴോ എട്ടോ സിനിമകള്‍ മാത്രമാണ് ഒരുമിച്ച് ചെയ്തത്!; മഞ്ജു വാര്യര്‍

മലയാളികള്‍ മഞ്ജു വാര്യരെ പോലെ സ്‌നേഹിച്ച മറ്റൊരു നടി ഇല്ലെന്നാണ് ആരാധകര്‍ പറയുന്നത്. ലേഡി സൂപ്പര്‍സ്റ്റാറായി ആഘോഷിക്കപ്പെടുന്ന മഞ്ജുവിന് ഇന്ന് മറ്റ് ഭാഷകളിലും തിരക്കേറുകയാണ്. അണിയറയില്‍ ഒരുങ്ങുന്ന രജിനികാന്ത് ചിത്രത്തില്‍ മഞ്ജു വാര്യര്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. കരിയറില്‍ ഉയര്‍ച്ചകളിലേക്ക് മഞ്ജു കുതിക്കുമ്പോള്‍ ആരാധകരും സന്തോഷത്തിലാണ്.

തിരിച്ച് വരവില്‍ പഴയ സ്വീകാര്യത ലഭിക്കുമോയെന്ന് മഞ്ജുവിന് പോലും ഒരുകാലത്ത് ആശങ്കയുണ്ടായിരുന്നു. വിവാഹമോചനത്തിന് ശേഷം തകര്‍ന്ന് പോയ മഞ്ജുവിന് ആശ്വാസമായി കൂടെ നിന്നത് ആരാധകരും സിനിമാ ലോകവുമാണ്. തനിക്ക് ലഭിക്കുന്ന സ്‌നേഹത്തെക്കുറിച്ച് മഞ്ജു പലപ്പോഴും സംസാരിച്ചിട്ടുമുണ്ട്. വിവാഹമോചനത്തിന് ശേഷം മഞ്ജുവിന്റെ ജീവിതത്തിലുണ്ടായ ഉയര്‍ച്ച ഏവര്‍ക്കും പ്രചോദനമാകുന്നു.

മോഹന്‍ലാല്‍ -മഞ്ജുവാര്യര്‍ പെയര്‍ പ്രേക്ഷകരുടെ ഇഷ്ട ജോഡികളില്‍ ഒന്നാണ്. ഇരുവരും ഒന്നിച്ച ആറാം തമ്പുരാന്‍, കന്മദം, ലൂസിഫര്‍ തുടങ്ങിയ സിനിമകളെല്ലാം വലിയ വിജയമായവയാണ്. മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാന്‍ തനിക്ക് എപ്പോഴും ആഗ്രഹമുണ്ടെന്ന് പറയുകയാണ് താരം. നല്ല സിനിമകള്‍ അദ്ദേഹത്തോടൊപ്പം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ഇത്രയും കാലത്തിനിടയ്ക്ക് ഏഴോ എട്ടോ സിനിമകള്‍ മാത്രമാണ് ഒരുമിച്ച് ചെയ്തതെന്നും മഞ്ജു പറയുന്നു.

‘അങ്ങനെ ഏതെങ്കിലും നല്ല പടം വരട്ടെയെന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട്. ലാലേട്ടന്റെ കൂടെയൊക്കെ അഭിനയിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്. നല്ല സിനിമകള്‍ ചെയ്യാന്‍ പറ്റിയിട്ടുണ്ട് ലാലേട്ടന്റെ കൂടെ. എല്ലാവരും വിചാരിക്കുന്നത് ഒരുപാട് സിനിമകള്‍ ഞങ്ങള്‍ ഒന്നിച്ച് ചെയ്തിട്ടുണ്ടെന്നാണ്. എന്നാ
ല്‍ ഇത്രയും കാലത്തിനിടയ്ക്ക് ഏഴോ എട്ടോ സിനിമകള്‍ മാത്രമേ ഞങ്ങള്‍ ഒന്നിച്ച് ചെയ്തിട്ടുള്ളൂ.

ആറാം തമ്പുരാന്‍ തൊട്ട് ഇങ്ങോട്ട് എടുത്ത് നോക്കിയാലും വളരെ കുറച്ചെണ്ണമേയുള്ളൂ. ആ കഥാപാത്രങ്ങള്‍ നല്ലതായത് കൊണ്ടും സിനിമകള്‍ നല്ലതായത് കൊണ്ടുമാണ് അങ്ങനെ സ്വീകരിക്കപ്പെട്ടത്. ലൂസിഫറിലും എനിക്ക് നല്ലൊരു വേഷമാണ് കിട്ടിയത്. ഫീമെയില്‍ ഓറിയേന്റഡ് സിനിമയലാഞ്ഞിട്ട് പോലും എനിക്ക് കിട്ടിയ കഥാപാത്രങ്ങള്‍ക്ക് അതിന്റെതായ ഒരു സ്ഥാനം ഉണ്ടായിരുന്നു. അതിനുദാഹരണമാണ് ലൂസിഫറൊക്കെ. ലാലേട്ടന്റെ കൂടെ സിനിമകള്‍ വരാന്‍ ഞാനും ആഗ്രഹിക്കുന്നുണ്ട്,’എന്നും മഞ്ജു വാര്യര്‍ പറയുന്നു.

അതേസമയം, സിനിമ ഇന്‍ഡസ്ട്രിയില്‍ എപ്പോഴും സ്വകാര്യത കോംപ്രമൈസ് ചെയ്യേണ്ടിവരുമെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. കൂടാതെ സിനിമയില്‍ ഓരോരുത്തര്‍ക്ക് അര്‍ഹിക്കുന്ന പ്രതിഫലം അവര്‍ക്ക് കിട്ടണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും മഞ്ജു വാര്യര്‍ പറയുന്നു. ‘പ്രതിഫലത്തിന്റെ കാര്യം പറയുമ്പോള്‍, പ്രതിഫലം കുറവാണെന്ന് സങ്കടപ്പെടുന്ന ഒരുപാട് പേരുണ്ട്. ഓരോരുത്തര്‍ക്ക് അര്‍ഹിക്കുന്ന പ്രതിഫലം അവര്‍ക്ക് കിട്ടണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.

സിനിമയേക്കാള്‍ ഒരുപാട് പണം കിട്ടുന്ന മറ്റ് മേഖലകള്‍ വേറെയും കുറേയുണ്ട്. സിനിമയില്‍ അങ്ങനെ അര്‍ഹിക്കാത്ത ഒരു പ്രതിഫലമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. നമ്മുടെ ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കണം. ഒരു സിനിമാ ഇന്‍ഡസ്ട്രിയില്‍ െ്രെപവസിയെന്ന് പറയുന്ന കാര്യം പലപ്പോഴും നമുക്ക് കോംപ്രമൈസ് ചെയ്യേണ്ടി വരും. ഒരു സിനിമ കാണുമ്പോള്‍ അറിഞ്ഞോ അറിയാതെയോ നമ്മുടെ ജീവിതത്തില്‍ ഒരു ഇന്‍ഫ്‌ലുവന്‍സ് എന്തായാലും ഉണ്ടാവില്ലേ. പ്രേക്ഷകര്‍ എന്നോട് സംസാരിക്കുന്നത് സിനിമയില്‍ അഭിനയിച്ച് എന്നെ പരിചയമുള്ളത് കൊണ്ടാണ്. കാരണം അത്രയേറെ സ്വാധീനം സിനിമയ്ക്ക് സമൂഹത്തിലുണ്ട്.’ എന്നാണ് സില്ലി മോങ്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറഞ്ഞത്.

2015 ല്‍ വിവാഹമോചിതയായ മഞ്ജു ഹൗ ഓള്‍ഡ് ആര്‍യൂവിലൂടെയായിരുന്നു മഞ്ജു വാര്യര്‍ അഭിനയ ലോകത്തേക്ക് തിരിച്ചെത്തിയത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും കൈ നിറയെ സിനിമകളുമായി തിരക്കിലാണ് താരം ഇപ്പോള്‍. തമിഴില്‍ മഞ്ജു ചെയ്യുന്ന സിനിമകളെല്ലാം സൂപ്പര്‍ താരങ്ങള്‍ക്കും സംവിധായകര്‍ക്കും ഒപ്പമാണ്. അജിത്ത് നായകനായി എത്തിയ തുനിവാണ് തമിഴില്‍ ഏറ്റവും അവസാനം മഞ്ജു അഭിനയിച്ച് റിലീസ് ചെയ്ത സിനിമ.

അസുരന്‍ എന്ന ധനുഷ് ചിത്രത്തിലൂടെയാണ് മഞ്ജു തമിഴില്‍ ചുവടുറപ്പിത്. സിനിമയില്‍ മഞ്ജു അവതരിപ്പിച്ച പച്ചയമ്മാള്‍ എന്ന കഥാപാത്രം ഏറെ പ്രശംസകള്‍ നേടിയിരുന്നു. ‘മിസ്റ്റര്‍ എക്‌സ്’ എന്ന തമിഴ് സിനിമയിലാണ് മഞ്ജു വാര്യര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മനു ആനന്ദ് ആണ് ഈ തമിഴ് ചിത്രത്തിന്റെ സംവിധായകന്‍. ആര്യ, ഗൗതം കാര്‍ത്തിക് എന്നിവര്‍ മഞ്ജുവിനൊപ്പം ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് വിവരം.

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കൂടെ ‘തലൈവര്‍ 170’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലും മഞ്ജു പ്രധാന കഥാപ്ത്രമായി എത്തുന്നുണ്ട്. അമിതാബ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി തുടങ്ങീ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. അമിതാഭ് ബച്ചനും രജനികാന്തും 32 വര്‍ഷത്തിന് ശേഷം ഒരുമിക്കുന്ന ചിത്രം കൂടിയാണ് തലൈവര്‍ 170.

More in Malayalam

Trending

Recent

To Top