Actor
കഴിഞ്ഞ 43 വര്‍ഷം ഞാന്‍ സിനിമയ്ക്ക് വേണ്ടി മാത്രം ജീവിച്ചയാളാണ് ഞാന്‍!, ഇനി മതിയെന്ന് തോന്നുന്നു; ഇനി എനിക്ക് വേണ്ടി കൂടി ജീവിക്കട്ടേയെന്ന് മോഹന്‍ലാല്‍
കഴിഞ്ഞ 43 വര്‍ഷം ഞാന്‍ സിനിമയ്ക്ക് വേണ്ടി മാത്രം ജീവിച്ചയാളാണ് ഞാന്‍!, ഇനി മതിയെന്ന് തോന്നുന്നു; ഇനി എനിക്ക് വേണ്ടി കൂടി ജീവിക്കട്ടേയെന്ന് മോഹന്‍ലാല്‍
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും.
ഇപ്പോള്‍ അദ്ദേഹം ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമയുടെ തിരക്കിലാണ്. ഇന്ന് മലയാള സിനിമയില്‍ ഏറ്റവും വലിയ ഹിറ്റ് സംവിധായകനാണ് ലിജോ, അതുകൊണ്ട് തന്നെ വളരെ പ്രതീക്ഷയോടു കൂടിയാണ് ആരാധകര്‍ ഈ ചിത്രത്തിനായി കാത്തിരിക്കുന്നതും. ഇപ്പോഴിതാ മോഹന്‍ലാല്‍ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
കഴിഞ്ഞ 43 വര്‍ഷമായി മലയാള സിനിമയില്‍തുടരുകയാണ്. ഈകാലമത്രയും മറ്റുള്ളരുടെ സമയത്തിനനുസരിച്ച് ജീവിച്ചയാളാണ് ഞാന്‍. എന്റേതായ ഒരു സമയം എനിക്കുണ്ടായിരുന്നില്ല. സിനിമകളില്‍ നിന്ന് സിനിമകളിലേക്കുള്ള കൂടുമാറ്റങ്ങള്‍. എന്നാല്‍ ആ തിരക്ക് അത് ഞാന്‍ തീര്‍ച്ചയായും ആസ്വദിച്ചിരുന്നു. ആത്മാര്‍ത്ഥമായി തന്നെ. അതുകൊണ്ട് മാത്രമാണ് ഞാന്‍ ഇന്ന് ഏതെങ്കിലുമൊക്കെ ആയത്.
സിനിമകളുടെ വിജയത്തെ പോലെ പരാജയങ്ങളും എന്നെ ബാധിക്കാറുണ്ട്. സിനിമയെ കുറിച്ച് ഒന്നും അറിയാത്തവരാണ് അതിനെ വിമര്‍ശിക്കുന്നത്. സിനിമയുടെ എഡിറ്റിങ് മോശമാണ് എന്ന് പറയുന്ന ആള്‍ എഡിറ്റിംഗിനെ കുറിച്ച് പഠിച്ചിട്ടുണ്ടോ. അങ്ങനെ ഇല്ലാത്ത ആള്‍ക്ക് അതിനെ വിമര്‍ശിക്കാന്‍ എന്ത് അവകാശമാണ് ഉള്ളത്.
എന്നാല്‍ സിനിമക്ക് പിന്നാലെയുള്ള ഈ ഓട്ടത്തിനിടയില്‍ എനിക്ക് നഷ്ടമായ കുറേ കാര്യങ്ങളുണ്ട്. നല്ല യാത്രകള്‍, കുടുംബനിമിഷങ്ങള്‍, നല്ല പുസ്തകങ്ങളുടെ വായന, വെറുതെയിരിക്കല്‍ ഇതെല്ലാം. അവയൊക്കെ തിരിച്ചു പിടിക്കണം. എനിക്കു വേണ്ടി കൂടി ഇനി ഞാന്‍ കുറച്ചു ജീവിക്കട്ടെ. അതിനുവേണ്ടി അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറയ്ക്കാനാണ് തീരുമാനം. ബറോസ് കൂടി തീര്‍ത്താല്‍ അങ്ങനെ മുന്നോട്ട് പോകാനാണ് തീരുമാനം. ആയുസിന്റെ പകുതി കഴിഞ്ഞുപോയി. സ്വകാര്യ നിമിഷങ്ങള്‍ ഇപ്പോള്‍ ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്.
മലയാളത്തില്‍ മാത്രമാണ് സിനിമകളെ ഇങ്ങനെ കീറിമുറിക്കുന്നത്, എന്നാല്‍ തെലുങ്ക് സിനിമകളെ അവിടെയുള്ളവര്‍ എന്നും പ്രോത്സാഹിപ്പിക്കാറെയുള്ളൂ. അവിടെയുള്ളവര്‍ റിലീസ് ചെയ്യുന്ന സിനിമകളെ കുറിച്ച് ഒരിക്കലും മോശമായി എഴുതുകയോ പറയുകയോ ചെയ്യുന്നില്ല. അത് അവര്‍ക്ക് സിനിമ മേഖലയോടും അവിടെ പ്രവര്‍ത്തിക്കുന്നവരോടും ബഹുമാനമുള്ളത് കൊണ്ടാണ്. സിനിമയെ ക്രിട്ടിസൈസ് ചെയ്യുമ്പോള്‍ അതിനെകുറിച്ച് എന്തെങ്കിലുമൊരു ധാരണ വേണം അതില്ലാത്തവര്‍ അങ്ങനെ ചെയ്യരുത്. റിവ്യൂ പറയാം പക്ഷെ അത് വ്യക്തിഹത്യ ആകരുത്. ഇതിന്റെ പിന്നില്‍ പ്രവൃത്തിക്കുന്ന ഒരുപാട് പേരുടെ കഷ്ടപാട് കൂടി മാനിക്കണം എന്നും അദ്ദേഹം പറയുന്നു.
അതേസമയം, മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് വിധി പറയാന്‍ മാറ്റിയിരിക്കുകയാണ് ഹൈക്കോടതി. ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് വിധി പറയാന്‍ മാറ്റിയിരിക്കുന്നത്. കേസില്‍ പത്ത് ദിവസത്തിനുള്ളില്‍ വിധി പറയും. ആനക്കൊമ്പുകള്‍ കൈവശം വച്ചതിനെതിരായ കേസ് റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യം തള്ളിയ പെരുമ്പാവൂര്‍ കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. കേസില്‍ മോഹന്‍ലാല്‍ തുടര്‍ നടപടികള്‍ നേരിടണമെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു സര്‍ക്കാര്‍ ഹര്‍ജി കോടതി തള്ളിയത്.
ഈ കേസ് ഇനി തുടരുന്നതില്‍ കാര്യമില്ല. അതിനാല്‍ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണം എന്നായിരുന്നു സര്‍ക്കാര്‍ ആവശ്യം. 2012 ജൂണിലാണ് ആദായ നികുതി വകുപ്പ് മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ വച്ച് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. നാല് ആനക്കൊമ്പുകളായിരുന്നു കണ്ടെത്തിയത്.
അതേസമയം, റെയ്ഡിനിടെ ആനക്കൊമ്പ് പിടിച്ചെടുക്കുമ്പോള്‍ മോഹന്‍ലാലിന് ആനക്കൊമ്പിന്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നു എന്നുള്ള തെളവ് പരാമര്‍ശിച്ചിരുന്നു. കേസിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് രണ്ട് ഹര്‍ജികളാണ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയിലുള്ളത്. ആനക്കൊമ്പ് കൈവശം വച്ച പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനം വകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.
കേസ്് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് ഡിസംബറില്‍ ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. കേസില്‍ മോഹന്‍ലാല്‍ നിയമലംഘനം നടത്തിയിട്ടില്ലെന്ന സര്‍ക്കാര്‍ വാദത്തിനെതിരെയാണ് ഹൈക്കോടതി വിമര്‍ശനം. ചരിഞ്ഞ നാട്ടാനായുടെ കൊമ്പാണ് മോഹന്‍ലാലിന്റെ കൈവശം ഉണ്ടായിരുന്നതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
എന്നാല്‍ മോഹന്‍ലാലിന് കിട്ടുന്ന ഇളവ് സാധാരണക്കാരന് ലഭിക്കുമോ എന്നാണ് ഹൈക്കോടതി ചോദിച്ചത്. നിയമം എല്ലാവര്‍ക്കും ഒരു പോലെ ബാധഘകമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മോഹന്‍ലാലിന്റെ സ്ഥാനത്ത് ഇപ്പോള്‍ സാധാരണക്കാരനായിരുന്നെങ്കില്‍ ഇപ്പോള്‍ ജയിലിലാകുമായിരുന്നെന്നും കോടതി വ്യക്തമാക്കിയിരുന്നു.
തന്റെ കൈവശമുണ്ടായിരുന്നത് ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണെന്നും മോഹന്‍ലാല്‍ കോടതിയില്‍ വാദിച്ചിരുന്നു. ഇത് വൈല്‍ഡ് ലൈഫ് ആക്ടിന്റെ പരിധിയില്‍ വരില്ലെന്നാണ് താരം കോടതിയെ അറിയിച്ചത്. ആനക്കൊമ്പ് കേസ് പിന്‍വലിക്കാനുള്ള ഹര്‍ജി തള്ളിയത് ചോദ്യം ചെയ്താണ് മോഹന്‍ലാല്‍ കോടതിയെ സമീപിച്ചത്.