ഭർത്താവ് അഭിഷേക് ബച്ചന്റെ പിറന്നാൾ ദിനത്തിൽ ഐശ്വര്യ റായുടെ കുറിപ്പ്, സ്നേഹം ഇന്നും എന്നും’
അഭിഷേക് ബച്ചൻ അഥവാ ജൂനിയർ ബച്ചന് 2023 ഫെബ്രുവരി 5-ന് 47 വയസ്സ് തികഞ്ഞു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറിൽ, അദ്ദേഹം ചില അസാധാരണ പ്രകടനങ്ങൾ നടത്തിയെങ്കിലും ഇപ്പോഴും അദ്ദേഹത്തിന്റെ കഴിവുകൾ മുഴുവനായി ഒരു സിനിമയും ഉപയോഗപ്പെടുത്തിയിട്ടില്ല എന്ന ആരോപണവും നിൻലനിൽക്കുന്നുണ്ട്.
കരീന കപൂറിനൊപ്പം റെഫ്യൂജി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഈ സിനിമ തന്റെ 23-ാം ജന്മദിനത്തിലാണ് അദ്ദേഹം സൈൻ ചെയ്തത്. തന്റെ 47-ാം ജന്മദിനത്തിൽ, നടന്റെ പേരിൽ 70-ലധികം സിനിമകളും ഒന്നിലധികം അവാർഡുകളും ഉണ്ട്. നിരവധി താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിൽ വഴി താരത്തിന് ആശംസകൾ നേർന്നിരുന്നു.
ഭാര്യ ഐശ്വര്യ റായി ബച്ചൻ ഇൻസ്റ്റഗ്രാമിൽ ഹൃദയംഗമമായ കുറിപ്പോടെ ആശംസകൾ നേർന്നു. അഭിഷേകിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട്, ‘ജന്മദിന പ്രണയം… ഇന്നും എന്നും, ബേബി ,’ എന്ന് നടി എഴുതി. ചിത്രം പങ്കുവെച്ചയുടൻ, ആരാധകർ ഹൃദയ ഇമോജികളാൽ കമന്റ് വിഭാഗത്തിൽ നിറഞ്ഞു.
അഭിഷേകിന്റെ പിതാവും നടനുമായ അമിതാഭ് ബച്ചൻ അഭിഷേകിനെക്കുറിച്ച് ഒരു നീണ്ട ബ്ലോഗ് എഴുതി. “അഭിഷേക് 2023 ഫെബ്രുവരി 5 ന് .. അവന്റെ 47 ആം .. ഒപ്പം സമയം എങ്ങനെ ഒഴുകി .. ആ ദിവസത്തെയും നിരവധി ദിവസങ്ങളിലെയും എല്ലാ ഓർമ്മകളും കാലത്തിലേക്ക് തിരികെ പോകുന്നു,’ എന്ന് തുടങ്ങുന്നു. അഭിഷേകിന്റെ കഠിനാധ്വാനത്തെ കുറിച്ചും തിരിച്ചടികൾ നീറ്റിട്ടതിനെ കുറിച്ചും എല്ലാം പറയുന്നുണ്ട് . തിരിച്ചടികളെ കഴിവിന്റെയും ആത്മവിശ്വാസവും കൊണ്ട് നേരിട്ടു എന്നും പരാമർശിക്കുന്നുണ്ട്. സഹോദരി ശ്വേത ബച്ചനും മകൾ നവ്യ നവേലിയും അഭിഷേകിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചു.