പിന്നണി ഗായകൻ പട്ടം സനിത്തിനെ പൊന്നാടയണിയിച്ച് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ!!!
By
Published on
91-ാമത് ശിവഗിരി തീർഥാടന മഹാസമ്മേളനം കേന്ദ്ര മന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിനെ ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ പൊന്നാടയണിയിച്ച് ആദരിച്ചു.
ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സൂക്ഷ്മാനന്ദ സ്വാമികൾ, ശുഭാംഗാനന്ദ സ്വാമികൾ,അടൂർ പ്രകാശ് എംപി, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ സംസാരിച്ചു. തുടർന്ന് ഗുരുദേവൻ്റ് മഹത് സന്ദേശം ഉൾക്കൊള്ളുന്ന ഗാനം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ആലപിച്ചു.
നിറഞ്ഞ കരഘോഷത്തോടെയാണ് പാട്ടിനെ വരവേറ്റത്.തുടന്ന് ശാരദാനന്ദ സ്വാമികൾ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞതോടെസമ്മേളനം സമാപിച്ചു.
Continue Reading
You may also like...
Related Topics:pattam sanitth, playback singer, sivagiri