Actress
വരികള്‍ക്കിടയിലൂടെ ജീവിയ്ക്കുക; അമേരിക്കിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മീര ജാസ്മിന്‍
വരികള്‍ക്കിടയിലൂടെ ജീവിയ്ക്കുക; അമേരിക്കിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മീര ജാസ്മിന്‍
നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. 2001 ല്‍ എകെ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മീര വെള്ളിത്തിരയില്‍ എത്തിയത്. പിന്നീട് തെന്നിന്ത്യന്‍ ഭാഷകളിലും സജീവ സാന്നിധ്യമാകുകയായിരുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു മീര അധികവും ചെയ്തിരുന്നത്. കസ്തൂരിമാന്‍,പാഠം ഒന്ന് ഒരു വിലാപം, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ എന്നിങ്ങനെ മീരയുടെ മിക്ക ചിത്രങ്ങളും പ്രേക്ഷകരുടെ ഇടയില്‍ ഇന്നും ചര്‍ച്ച വിഷയമാണ്.
2016ന് ശേഷം സിനിമയില്‍ അത്ര സജീവമല്ലാതിരുന്ന മീരാ ജാസ്മിന്‍ ഇപ്പോള്‍ വീണ്ടും മലയാള സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ജയറാം നായകനായി എത്തിയ മകള്‍ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. മികച്ച പ്രതികരണമാണ് താരത്തിന് ലഭിച്ചത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ മീര ഇടയ്ക്കിടെ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചും എത്താറുണ്ട്.
അഭിനയത്തില്‍ സജീവമായിരുന്ന കാലത്ത് മീര ജാസ്മിന്‍ പറഞ്ഞതും ചെയ്തതും എല്ലാം വിവാദമായിരുന്നു. എന്നാല്‍ ഒരു ബ്രേക്കിന് ശേഷം ഇപ്പോള്‍ തിരിച്ചെത്തിയപ്പോള്‍ മീര പൂര്‍ണമായും ഒരു മൗനത്തിന്റെ മുഖംമൂടി അണിഞ്ഞിരിക്കുകയാണ്. ഒരു അഭിമുഖം നല്‍കാന്‍ പോലും നടി തയ്യാറാവുന്നില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താനും. അപ്പോഴിതാ താരം പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്.
വരികള്‍ക്കിടയിലൂടെ ജീവിയ്ക്കുക എന്ന അടിക്കുറിപ്പോടെയാണ് മീര ജാസ്മിന്‍ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്. അമേരിക്കയില്‍ അടിച്ചുപൊളിക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ മീരയുടെ ഈ മൗനമാണ് ഇപ്പോള്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നത്. മീര എന്തുകൊണ്ടാണ് പഴയത് പോലെ സംസാരിക്കാത്തത്, തിരിച്ചുവരവില്‍ എന്തുകൊണ്ടാണ് അഭിമുഖങ്ങള്‍ നല്‍കാത്തത് എന്നൊക്കെയുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടിയില്ല. അതേ സമയം സോഷ്യല്‍ മീഡിയയിലൂടെ നടി നിരന്തംര ആരാധകരുമായി സംവിദിയ്ക്കുന്നുമുണ്ട്.
ദിലീപിനെ നായകനാക്കി ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന മലയാള സിനിമയിലൂടെ അഭിമുഖമായ മീര ജാസ്മിന്‍ വളരെ പെട്ടന്നാണ് തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം ആരാധകരെ നേടിയെടുത്തത്. അഭിയിച്ച സിനിമകള്‍ എല്ലാം ശ്രദ്ധ നേടി. അഭിനയത്തിന്റെ കാര്യത്തില്‍ തന്നെ വെല്ലാന്‍ ആരുമില്ല എന്ന് തെളിയിക്കുന്നതായിരുന്നു മീരയുടെ പ്രകടനങ്ങള്‍. അതിന്റെ തെളിവാണ് നടിയ്ക്ക് കിട്ടിയ ദേശീയ സംസ്ഥാന പുരസ്‌കാരം. കലൈമാമണി പുരസ്‌കാരം നല്‍കി തമിഴ്‌നാട് സര്‍ക്കാരും ആദരിച്ചു.
എന്നാല്‍ അതോടൊപ്പം മീരയെ കുറിച്ച് ഒരുപാട് പരാതികളും വിവാദങ്ങളും അന്ന് സിനിമയില്‍ സജീവമായിരുന്നു. സെറ്റില്‍ മീര അപര്യാദയായി പെരുമാറുന്നു, മദ്യപിയ്ക്കുന്നു, പുകവലിക്കുന്നു, സമയത്ത് എത്തുന്നില്ല എന്നൊക്കെയുള്ള പരാതിയുമായി ചില പ്രമുഖ സംവിധായകര്‍ തന്നെ രംഗത്തെത്തിയിരുന്നു. മീരയുടെ സ്വകാര്യ ജീവിതത്തിലെ വിഷയങ്ങള്‍ അത്തരം വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ആക്കം കൂട്ടി. പ്രണയ ഗോസിപ്പുകള്‍ ഒന്നും മീരയുടെ പേരില്‍ അധികം ഉണ്ടായിരുന്നില്ലെങ്കിലും പരാതികള്‍ ഒരുപാടായിരുന്നു.
കര്‍ണാട്ടിക് ക്ലാസിക് സംഗീതജ്ഞനായ മണ്ടോലിന്‍ രാജേഷുമായി വിവാഹിതയാകാന്‍ പോകുകയാണ് എന്ന് 2008 ല്‍ മീര ജാസ്മിന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 2014 ല്‍ അനില്‍ ജോണിനെ വിവാഹം ചെയ്തു. വിവാഹം കഴിഞ്ഞതോടെ മീര ഇന്റസ്ട്രിയില്‍ നിന്നും ബ്രേക്ക് എടുത്തു. ദുബായില്‍ എന്‍ജിനിയര്‍ ആയിരുന്നു അനില്‍ ജോണ്‍. വിവാഹത്തിന് ശേം മീരയുടെ യാതൊരു വിവരവും ഉണ്ടായിരുന്നില്ല. കുറേക്കാലത്തേക്ക് മീരയെ പ്രേക്ഷകരും മറന്നു.
2022 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന സിനിമയിലൂടെയാണ് മീര ജാസ്മിന്റെ മടങ്ങി വരവ്. ആ റോളിലേക്ക് മീര തന്നെ വേണം എന്ന സത്യന് നിര്‍ബന്ധമുണ്ടായിരുന്നുവത്രെ, പക്ഷെ മീരയെ കുറിച്ച് യാതൊരു വിവരവുമില്ല. ഒരുപാട് അന്വേഷിച്ചതിന് ശേഷമാണ് കോണ്ടാക്ട് കിട്ടിയത് എന്നാണ് മകള്‍ റിലീസ് സമയത്ത് സത്യന്‍ അന്തിക്കാട് പറഞ്ഞത്. അഭിനയിക്കാന്‍ ആദ്യം മീരയ്ക്ക് താത്പര്യമുണ്ടായിരുന്നില്ലത്രെ. തന്റെ നിര്‍ബന്ധം കൊണ്ടുമാത്രമാണ് അഭിനയിച്ചത് എന്ന് മീര പറഞ്ഞതായി സംവിധായകന്‍ പറഞ്ഞിരുന്നു
മകള്‍ എന്ന സിനിമയിലൂടെയുള്ള തിരിച്ചുവരവും ഇന്‍സ്റ്റഗ്രാമില്‍ സജീവമായതും ഒരുമിച്ചായിരുന്നു. എന്നാല്‍ മടങ്ങി വരവില്‍ മീര വളരെ സയലന്റ് ആയി. തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചോ സിനിമകളെ കുറിച്ചോ ഒന്നും തന്നെ സംസാരിക്കാന്‍ തയ്യാറായില്ല. ആ മൗനവും പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. ക്വീന്‍ എലിസബത്ത് എന്ന മലയാള സിനിമയും വിമാനം എന്ന തമിഴ് സിനിമയുമാണ് മീരയുടെ അടുത്ത റിലീസ്.