News
ലോകേഷിന്റെ ചിത്രത്തില്‍ ഇനി അഭിനയിക്കില്ല, നായകനാക്കാമെങ്കില്‍ നോക്കാം
ലോകേഷിന്റെ ചിത്രത്തില്‍ ഇനി അഭിനയിക്കില്ല, നായകനാക്കാമെങ്കില്‍ നോക്കാം
ഇനി ലോകേഷ് ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് നടന്‍ മന്‍സൂര്‍ അലി ഖാന്‍. ലീഡ് റോളില്‍ വിളിച്ചാല്‍ മാത്രമേ ലോകേഷ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോകൂവെന്നും മന്‍സൂര്‍ അലി ഖാന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തില്‍ തനിക്കെതിരെ ലോകേഷ് പ്രസ്താവന ഇറക്കിയത് തന്നോട് ഒരു വാക്ക് ചോദിക്കാതെയാണ്. അതില്‍ നിരാശയുണ്ടെന്നും മന്‍സൂര്‍ അലി ഖാന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
ചെന്നൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് മന്‍സൂറിന്റെ പ്രസ്താവന. നാല് മണിക്കൂറിനുള്ളില്‍ തനിക്കെതിരായ നോട്ടീസ് പിന്‍വലിക്കണമെന്നും മന്‍സൂര്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ താന്‍ നിയമ നപടിയിലേക്ക് കടക്കുമെന്നും നടന്‍ പറഞ്ഞത്.
തൃഷയ്‌ക്കെതിരായ മോശം പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് കഴിഞ്ഞ ദിവസമാണ് നടന്‍ മന്‍സൂര്‍ അലി ഖാന്‍ വ്യക്തമാക്കിയത്. മാപ്പു പറയാന്‍ തന്നോട് ആവശ്യപ്പെട്ടത് വിശദീകരണം ചോദിക്കാതെയാണെന്ന് മന്‍സൂര്‍ ആരോപിച്ചു.
സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നടന്‍ മന്‍സൂര്‍ അലിഖാന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു. കേസെടുത്ത പൊലീസ് സ്‌റ്റേഷനെ കുറിച്ചുളള വിവരങ്ങള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തെറ്റായാണ് നല്‍കിയിരുന്നത്.
ഇതോടെ കോടതി തമാശയ്ക്കുള്ള ഇടമല്ലെന്നും വെറുതെ സമയം കളയരുതെന്നും ജഡ്ജി മുന്നറിയിപ്പ് നല്‍കി. സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗിക ചുവയോടെ സംസാരിക്കുക എന്നീ വകുപ്പുകള്‍ചുമത്തിയാണ് കേസെടുത്തത്. നടനെതിരെ കേസെടുക്കാന്‍ ദേശീയ വനിത കമ്മീഷന്‍, തമിഴ്‌നാട് ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു.