Hollywood
നടന്‍ ജാമി ഫോക്‌സിനെതിരെ വീണ്ടും പീ ഡനാരോപണം; ബലമായി റൂഫ്‌ടോപ്പ് ബാറില്‍ വച്ച് പീ ഡീപ്പിച്ചുവെന്ന് യുവതി
നടന്‍ ജാമി ഫോക്‌സിനെതിരെ വീണ്ടും പീ ഡനാരോപണം; ബലമായി റൂഫ്‌ടോപ്പ് ബാറില്‍ വച്ച് പീ ഡീപ്പിച്ചുവെന്ന് യുവതി
ഹോളിവുഡ് നടന്‍ ജാമി ഫോക്‌സിനെതിരെ വീണ്ടും പീ ഡനാരോപണം. 2015ല്‍ നടന്ന സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്. ന്യൂയോര്‍ക്കിലെ ഒരു റൂഫ്‌ടോപ്പ് ബാറില്‍ വച്ച് യുവതിയെ ലൈം ഗികമായി പീ ഡിപ്പിച്ചുവെന്നാരോപിച്ചെന്നാണ് ആരോപണം.
ക്യാച്ച് എന്‍വൈസി റൂഫ്‌ടോപ്പ് ലോഞ്ചിന്റെ ആളൊഴിഞ്ഞ കോണിലേക്ക് ഫോക്‌സ് തന്നെ ബലമായി വലിച്ചിഴച്ചുകൊണ്ടുപോയി ലൈ ംഗികമായി പീ ഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. നേരത്തെയും താരത്തിനെതിരെ മീടു ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
റെസ്‌റ്റോറന്റ് ബാറില്‍ ഇരിക്കുന്നതിനിടെ യുവതിയും സുഹൃത്തും ഫോക്‌സിനൊപ്പം ഫോട്ടോകള്‍ എടുത്തു. ഇതിന് ശേഷം പുലര്‍ച്ചെയോടെ ഫോക്‌സ് യുവതിയുടെ ശരീരത്തെക്കുറിച്ച് അഭിനന്ദിച്ചു. പിന്നാലെ നിര്‍ബന്ധിച്ച് കൈയില്‍പിടിച്ച് വലിച്ച് റൂഫ് ടോഫിലെ ആളൊഴിഞ്ഞ കോണിലേക്ക് കൊണ്ടുപോയി, അവിടെവച്ച് തന്റെ ശരീരത്തില്‍ കടന്നു പിടിച്ച്, പീ ഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്.
രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോക്‌സ് അനുവദിച്ചില്ല. ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ ഇത് കണ്ടെങ്കിലും ഇടപെട്ടില്ലെന്നും തുടര്‍ന്ന് സുഹൃത്താണ് രക്ഷപ്പെടുത്തിയതെന്നും പരാതിയില്‍ പറയുന്നത്. തനിക്ക് സംഭവിച്ച വേദന, കഷ്ടപ്പാട്, വൈകാരിക ക്ലേശം, ഉത്കണ്ഠ, അപമാനം എന്നിവയ്ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യുവതി കേസ് നല്‍കിയിരിക്കുന്നത്.
