Connect with us

സൗദി യുവതിയുടെ പീ ഡന പരാതി; മല്ലു ട്രാവലര്‍ക്ക് ജാമ്യം നല്‍കി ഹൈക്കോടതി

Malayalam

സൗദി യുവതിയുടെ പീ ഡന പരാതി; മല്ലു ട്രാവലര്‍ക്ക് ജാമ്യം നല്‍കി ഹൈക്കോടതി

സൗദി യുവതിയുടെ പീ ഡന പരാതി; മല്ലു ട്രാവലര്‍ക്ക് ജാമ്യം നല്‍കി ഹൈക്കോടതി

സൗദി യുവതിയുടെ പീ ഡന പരാതിയില്‍, മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന വ്‌ലോഗര്‍ ഷാക്കിര്‍ സുബ്ഹാന് ഹൈക്കോടതി സ്ഥിരം ജാമ്യം നല്‍കി. കേസിനെ പറ്റിയും പരാതിക്കാരിക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ പരാമര്‍ശങ്ങളൊന്നും പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദേശം. സംഭവത്തില്‍ സെന്‍ട്രല്‍ പോലീസ് കേസ് എടുത്തതിന് പിറകെ കാനഡയിലേക്ക് പോയ ഷാക്കിറിനെ പോലീസിന് ചോദ്യം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇടക്കാല ജാമ്യം കോടതി അനുവദിക്കുകയും കോടതി നിര്‍ദ്ദേശ പ്രകാരം ഷാക്കിര്‍ ചോദ്യം ചെയ്യലിന് ഹാജരാകുകയും ചെയ്തിരുന്നു.

സൗദി പൗരയായ 29 കാരിയാണ് കേസിലെ പരാതിക്കാരി. സെപ്റ്റംബര്‍ 13 ന് ആണ് കേസിനാസ്പദമായ സംഭവം. കൊച്ചിയില്‍ ഇന്റര്‍വ്യൂവിന് വിളിച്ചുവരുത്തി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. അഭിമുഖത്തിനായി എറണാകുളത്തെ ഹോട്ടലിലേക്ക് 29കാരിയേയും പ്രതിശ്രുത വരനേയും ഷക്കീര്‍ വിളിച്ചുവരുത്തി. എന്നാല്‍ പ്രതിശ്രുത വരന്‍ പുറത്തേക്ക് പോയ സമയത്ത് ഇയാള്‍ അപമര്യാദയായി പെരുമാറിയെന്നാണ് യുവതി ആരോപിക്കുന്നത്.

പിന്നാലെ എറണാകുളം സെന്‍ട്രല്‍ പൊലീസ്‌കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. നിലവില്‍ യുവതി ബെംഗളൂരുവില്‍ ചികിത്സയില്‍ കഴിയുകയാണ്. ഷക്കീര്‍ സുബാനെതിരായ പരാതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് യുവതി.അതേസമയം താന്‍ നിരപരാധിയാണെന്നും കെണിയില്‍ കുടുക്കുകയായിരുന്നുവെന്നും ആരോപിച്ച് ഷക്കീര്‍ രംഗത്തെത്തിയിരുന്നു.

യുവതിയുടെ പ്രതിശ്രുത വരന്‍ തന്നെ നിരന്തരം ബന്ധപ്പെട്ടിരുന്നു. ദമ്പതികളുടെ ആവശ്യപ്രകാരമാണ് കൂടിക്കാഴ്ചയ്ക്ക് കൈമാറുയത്. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും ഓണ്‍ലൈന്‍ പ്രൊമോഷന് സഹായിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതുവരെ രണ്ട് തവണ കണ്ടിട്ടുണ്ടെന്നും ഷക്കീര്‍ വ്യക്തമാക്കി.

അതേസമയം പരാതിയില്‍ പറയുന്ന ദിവസം ഇരു കൂട്ടരും ഒരേ ടവര്‍ ലൊക്കേഷനിലാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. ഷക്കീര്‍ താമസിച്ചിരുന്ന കൊച്ചിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

കേസ് രജിസ്റ്റര്‍ ചെയ്തിട്ടും ഷാക്കിര്‍ വിദേശത്ത് തുടര്‍ന്നതോടെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും പൊലീസ് നിര്‍ദ്ദേശിച്ചിരുന്നു. നേരത്തെ പരാതിക്കാരിയായ സൗദി യുവതിയുടെ രഹസ്യ മൊഴി എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടിന് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു.

More in Malayalam

Trending

Recent

To Top