Connect with us

തന്റെ ഭര്‍ത്താവ് നട്ടെല്ലില്ലാത്തവന്‍, തനിക്കൊപ്പം അഭിനയിച്ച നടന്റെ ഭാര്യ സപ്പോര്‍ട്ടീവും ആകുന്നത് എങ്ങനെയാണ്’; ലിപ് ലോക്ക് സീനിനു പിന്നാലെ തനിക്ക് നേരിട്ട അധിക്ഷപങ്ങള്‍ക്കെതിരെ ദുര്‍ഗ കൃഷ്ണ

Malayalam

തന്റെ ഭര്‍ത്താവ് നട്ടെല്ലില്ലാത്തവന്‍, തനിക്കൊപ്പം അഭിനയിച്ച നടന്റെ ഭാര്യ സപ്പോര്‍ട്ടീവും ആകുന്നത് എങ്ങനെയാണ്’; ലിപ് ലോക്ക് സീനിനു പിന്നാലെ തനിക്ക് നേരിട്ട അധിക്ഷപങ്ങള്‍ക്കെതിരെ ദുര്‍ഗ കൃഷ്ണ

തന്റെ ഭര്‍ത്താവ് നട്ടെല്ലില്ലാത്തവന്‍, തനിക്കൊപ്പം അഭിനയിച്ച നടന്റെ ഭാര്യ സപ്പോര്‍ട്ടീവും ആകുന്നത് എങ്ങനെയാണ്’; ലിപ് ലോക്ക് സീനിനു പിന്നാലെ തനിക്ക് നേരിട്ട അധിക്ഷപങ്ങള്‍ക്കെതിരെ ദുര്‍ഗ കൃഷ്ണ

വളറെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് ദുര്‍ഗ കൃഷ്ണ. കഴിഞ്ഞ ദിവസം താരത്തിനെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. കുടുക്ക് 2025 എന്ന സിനിമയിലെ മാരന്‍ എന്ന ഗാനത്തിലെ ലിപ് ലോക്ക് സീനാണ് എല്ലാവര്‍ക്കും പ്രശ്‌നമായത്. ഇപ്പോഴിതാ ഈ രംഗത്തിന്റെ പേരില്‍ തനിക്ക് നേരെ ഉയര്‍ന്ന അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി.

ലിപ് ലോക് രംഗത്തില്‍ അഭിനയിച്ചതിന് തന്നെ പിന്തുണയ്ക്കുന്ന തന്റെ ഭര്‍ത്താവ് നട്ടെല്ലില്ലാത്തവനും ഈ രംഗത്തില്‍ തനിക്കൊപ്പം അഭിനയിച്ച നടന്റെ ഭാര്യ സപ്പോര്‍ട്ടീവും ആകുന്നത് എങ്ങനെയാണ് എന്നാണ് ദുര്‍ഗ ചോദിക്കുന്നത്. മലയാള സിനിമയില്‍ ഇത്തരം രംഗങ്ങളില്‍ സ്ത്രീകള്‍ അഭിനയിക്കേണ്ട എന്നാണോ എന്നും ദുര്‍ഗ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ പറയുന്നത്.

ദുര്‍ഗാ കൃഷ്ണയുടെ വാക്കുകള്‍ ഇങ്ങനെയാണ്;

കുടുക്ക് 2025ലെ പാട്ടിന്റെ അവസാനമുണ്ടായിരുന്ന ലിപ് ലോക് സീനാണ് ഇപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം. ആ പാട്ടിറങ്ങിയതിന് പിന്നാലെ ഞാനും എന്റെ കൂടെ അഭിനയിച്ച നടനും ഒരു അഭിമുഖം കൊടുത്തിരുന്നു. ലിപ് ലോക്ക് രംഗത്തില്‍ അഭിനയിക്കുന്നതില്‍ തങ്ങളുടെ പങ്കാളികള്‍ എങ്ങനെയെടുത്തു എന്നു ചോദിച്ചു.

ഞങ്ങളുടെ രണ്ടുപേരുടെ പങ്കാളികളും വളരെ സപ്പോര്‍ട്ടീവാണ് എന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. സിനിമയെ സിനിമയായിട്ടും ജീവിതത്തെ ജീവിതമായും കാണാനറിയാവുന്ന പങ്കാളികളാണ് ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് കിട്ടിയത് എന്നാണ് ഞാന്‍ പറഞ്ഞത്.

ഇന്റര്‍വ്യൂവിന് ശേഷം എന്നെ സപ്പോര്‍ട്ട് ചെയ്ത എന്റെ ഭര്‍ത്താവ് നാണമില്ലാത്തവനും എന്റെ സഹപ്രവര്‍ത്തനെ സപ്പോര്‍ട്ടുചെയ്ത അദ്ദേഹത്തിന്റെ ഭാര്യ വളരെ സപ്പോര്‍ട്ടീവുമായി. അതെങ്ങനെയാണ് എന്ന് എനിക്ക് മനസിലായില്ല. ഞങ്ങള്‍ ചെയ്ത കാര്യം ഒന്നാണ്. എന്നാല്‍ വിമര്‍ശനം എനിക്കു മാത്രമാണ്. ഞാന്‍ ഒറ്റയ്ക്ക് പോയിട്ടല്ല ലിപ് ലോക്ക് ചെയ്തിരിക്കുന്നത്. ഇന്നലെ എന്റെ പോസ്റ്റിനു താഴെ വന്ന ഒരു കമന്റ് ഞാന്‍ സ്റ്റോറിയാക്കിയിട്ടുണ്ടായിരുന്നു. നിന്റെ ഭര്‍ത്താവിന് നട്ടെല്ലില്ലെ എന്നാണ് അതിലൂടെ ചോദിച്ചത്. ആദ്യം എന്നെ ശവം എന്നൊക്കെയാണ് ആ കുട്ടി വിളിച്ചത്.

പിന്നീട് സോറിയൊക്കെ പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നാണ് ആ കുട്ടി പറഞ്ഞത്. എന്റെ സിനിമ ഇഷ്മില്ലെങ്കില്‍ ഇഷ്ടമല്ലെന്ന് പറഞ്ഞോളൂ, ആ സീന്‍ ഇഷ്ടമായില്ലെങ്കില്‍ അത് കാണണ്ട. ഒരാളുടെ പേഴ്‌സണല്‍ ലൈഫിനെ ചൊറിഞ്ഞു കൊണ്ടാവരുത്. എന്റെ കല്യാണത്തിനു മുമ്പ് ഷൂട്ട് ചെയ്ത സിനിമയാണിത്. ഞാന്‍ എന്താണെന്നും എന്റെ തൊഴിലെന്താണെന്നും അറിഞ്ഞിട്ടു തന്നെയാണ് അദ്ദേഹം എന്നെ കല്യാണം കഴിച്ചത്. കല്യാണം കഴിഞ്ഞെന്നു പറഞ്ഞ് ഞാന്‍ അഭിനയിക്കുന്നതില്‍ ലിമിറ്റേഷന്‍ വയ്‌ക്കേണ്ടതില്ലല്ലോ.

കല്യാണം കഴിഞ്ഞതു കൊണ്ട് തെറിവിളിക്കുന്നതു മുഴുവന്‍ ഭര്‍ത്താവിനെയാണ്. കല്യാണം കഴിഞ്ഞിട്ടില്ലായിരുന്നെങ്കില്‍ എന്റെ അച്ഛനേയും അമ്മയേയും ആകുമായിരുന്നു. മലയാള സിനിമയില്‍ ലിപ് ലോക്ക് ചെയ്യാന്‍ ആണുങ്ങള്‍ക്കു മാത്രമേ പറ്റുകയൊള്ളൂ, പെണ്ണുങ്ങള്‍ക്ക് പറ്റില്ലേ. ലിപ് ലോക്ക് ചെയ്ത കിച്ചു ഹീറോ ആയി എനിക്ക് വിമര്‍ശനവും. അര്‍ജുന്റെ സഹോദരങ്ങളും കുടുംബവുമെല്ലാം ഇത് കാണും. അവര്‍ക്ക് എന്തായിരിക്കും തോന്നുക. ഇതെല്ലാം ഞങ്ങളുടെ കുടുംബം കാണുന്നതില്‍ ഞങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ട്. അവരുടെ മകനെപ്പറ്റി ഇത്ര മോശം കാര്യങ്ങള്‍ പറയുമ്പോള്‍ അവര്‍ക്ക് വിഷമം തോന്നില്ലേ. സന്തോഷമായി പോകുന്ന എന്റെ ഫാമിലി ലൈഫിനെ ചൊറിയാന്‍ നില്‍ക്കരുത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top