Connect with us

അങ്ങ് ബോളിവുഡില്‍ മാത്രമല്ല, ഇങ്ങ് മോളിവുഡിലും നീലച്ചിത്ര നിര്‍മാണവും വിതരണവും കോടികള്‍ വാരലുമെല്ലാം തകൃതി!?; അവിടെ രാജ് കുന്ദ്രയെങ്കില്‍ ഇവിടെ….!? പല കൊമ്പന്മാരും കൊമ്പുംക്കുത്തി വീഴും

Malayalam

അങ്ങ് ബോളിവുഡില്‍ മാത്രമല്ല, ഇങ്ങ് മോളിവുഡിലും നീലച്ചിത്ര നിര്‍മാണവും വിതരണവും കോടികള്‍ വാരലുമെല്ലാം തകൃതി!?; അവിടെ രാജ് കുന്ദ്രയെങ്കില്‍ ഇവിടെ….!? പല കൊമ്പന്മാരും കൊമ്പുംക്കുത്തി വീഴും

അങ്ങ് ബോളിവുഡില്‍ മാത്രമല്ല, ഇങ്ങ് മോളിവുഡിലും നീലച്ചിത്ര നിര്‍മാണവും വിതരണവും കോടികള്‍ വാരലുമെല്ലാം തകൃതി!?; അവിടെ രാജ് കുന്ദ്രയെങ്കില്‍ ഇവിടെ….!? പല കൊമ്പന്മാരും കൊമ്പുംക്കുത്തി വീഴും

കേരളക്കരയിലാകെ ചര്‍ച്ചയായിരിക്കുകയാണ് നടിയെ ആക്രമിച്ച കേസും ദിലീപും. ദിനം പ്രതി നിരവധി വിവരങ്ങളാണ് പുറത്തെത്തുന്നത്. ഈ സാഹചര്യത്തില്‍ എന്താകും അന്തിമ വിധി എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് മലയാളിക്കരയാകെ. ഇതിനിടെ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ലണ്ടനില്‍ ദിലീപ് വിറ്റത് കോടികള്‍ക്കാണ് എന്നുള്ള വിവരങ്ങളും ചില മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഈ സാഹചര്യത്തില്‍ കേസിന്റെ അന്വേഷണം ഇതിലും വലിയ തലങ്ങളിലേയ്ക്ക് കടക്കേണ്ടതായിട്ടുണ്ട്. ഇത്തരത്തില്‍ ദൃശ്യങ്ങള്‍ കോടികള്‍ക്ക് വിറ്റുവെങ്കില്‍ അത് ഗുരുതരവും അന്വേഷിക്കപ്പെടേണ്ടതുമായ ഒരു വലിയ കുറ്റകൃത്യം തന്നെയാണ്. ദിലീപിനും മറ്റ് ചില മലയാള നടന്മാര്‍ക്കും സെക്‌സ്‌റാക്കറ്റുമായി ബന്ധമുണ്ടെന്നും പരിപാടികള്‍ ഉണ്ടെന്നും പറഞ്ഞ് പോകുന്നത് എന്തിനാണ് എന്നുള്ള കാര്യത്തെ കുറിച്ചും പള്‍സര്‍ സുനി അമ്മയ്ക്ക് നല്‍കിയ കത്തില്‍ പറയുന്നുണ്ട്.

മാത്രമല്ല, നടിയുടെ ദൃശ്യങ്ങള്‍ നല്ല പണം കിട്ടിയാല്‍ മാത്രമേ ഇത് കൈമാറൂ എന്നാണ് ലണ്ടനിലുള്ള ഷെരീഫ് എന്നയാള്‍ പറയുന്നത്. ബാലചന്ദ്രകുമാറുമായും ഡീലിംഗ് വെച്ചു എങ്കിലും അദ്ദേഹം അതിന് തയ്യാറാകാതെ വന്നതോടെ മറ്റ് പലരുമായും ഇയാള്‍ ഇത്തരത്തില്‍ ഡീലിംഗ്സ് വെച്ചുവെന്നാണ് വിവരം. ഇത് ഫേക്ക് അല്ലെന്ന് അറിയിക്കാനാണ് താന്‍ തന്റെ സ്വന്തം നമ്പരില്‍ നിന്ന് വിളിക്കുന്നതെന്നാണ് ഇയാള്‍ പറയുന്നത്.

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ നിരവധി പേരുടെ കയ്യിലെത്തിയെന്നാണ് ബാലചന്ദ്രകുമാര്‍ നേരത്തെ തന്നെ പറയുന്നത്. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ നിന്നും ഷെരീഫ് എന്ന വ്യക്തി തന്നെ വിളിക്കുകയും യുകെയില്‍ അദ്ദേഹത്തിന്റെ നാല് സുഹൃത്തുക്കളുടെ കയ്യില്‍ നടിയെ ആക്രമിച്ചപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങളുണ്ടെന്നും അതില്‍ നാല് വീഡിയോ ക്ലിപ്പുകളില്‍ ഒരെണ്ണം ഷെരീഫ് എന്ന് പറയുന്ന വ്യക്തി ഇട്ട് കണ്ടുവെന്നുമാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. ഷെരീഫ് ബാലചന്ദ്രകുമാറിന്റെ ഫോണ്‍ നമ്പര്‍ കണ്ടു പിടിച്ച് വിളിച്ചാണ് ഈ വിവരം പറഞ്ഞതെന്നും അദ്ദേഹം പറയുന്നു.

ഫോര്‍ട്ട് കൊച്ചിയില്‍ ദിലീപിന്റെ അടുത്ത സുഹൃത്ത് വഴിയാണ് യുകെയിലുള്ളവര്‍ക്ക് ദൃശ്യങ്ങള്‍ കൈമാറിയതെന്നാണ് ഷെരീഫ് പറഞ്ഞത്. നിലവില്‍ വീഡിയോ ദൃശ്യങ്ങള്‍ കയ്യിലുള്ളവര്‍ ഒരു വര്‍ഷം മുമ്പ് വീഡിയോ കിട്ടിയപ്പോള്‍ ദിലീപിനെ വിളിച്ച് പറഞ്ഞിരുന്നുവെന്നും ഷെരീഫ് എന്നയാള്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഈ വീഡിയോ കണ്ടതെന്നും ഇത് പോലീസിനെ അറിയിക്കണമെന്നുമാണ്രേത ബാലചന്ദ്രകുമാറിനോട് പറഞ്ഞത്.

ദിലീപുമായും മറ്റ് സിനിമാ താരങ്ങളുമായും അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന പള്‍സര്‍ സുനി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുമ്പോള്‍ അത് അന്വേഷിക്കേണ്ടത് തന്നെയാണ്. സാധാരണയായി ബോളിവുഡിലും ഹോളിവുഡിലും കേട്ട് വരുന്ന വാര്‍ത്തകളാണ് ഇത്തരത്തില്‍ നീലച്ചിത്ര നിര്‍മാണം, വില്‍ക്കല്‍, സെക്‌സ് റാക്കറ്റ് ബന്ധം എന്നെല്ലാം. എന്നാല്‍ നമ്മുടെ മോളിവുഡും അതിനുള്ള തുരങ്കപാതകള്‍ വെട്ടിയിട്ടുള്ള വിവരം ചിലര്‍ അറിയാതെ പോകുന്നുണ്ട്. ഒരുപക്ഷേ അറിഞ്ഞിട്ടും അറിയാത്തത് പോലെ നടിക്കുന്നതാകാം. കാശുള്ളവന് എന്തുമാകാം എന്ന സ്ഥിതിയിലേയ്ക്കാണ് നമ്മുടെ നാടിന്റെ പോക്ക്. ശരിയായി അന്വേഷിച്ചാല്‍ വന്‍ കൊമ്പന്മാര്‍ തന്നെ കുടുങ്ങും.

സിനിമയും സീരിയലും ലക്ഷ്യമിട്ടെത്തുന്ന യുവതികള്‍ക്ക് അവസരം വാഗ്ദാനം ചെയ്തു ഷൂട്ടിങ്ങിനെത്തിച്ച ശേഷം, ഭീഷണിപ്പെടുത്തി അശ്ലീല രംഗങ്ങള്‍ ചിത്രീകരിക്കുകയാണ് റാക്കറ്റിന്റെ രീതി. ഇവിടെ ദൃശ്യത്തിലുള്ളത് ഒരു നടിയാകുമ്പോള്‍ പിന്നെ പറയേണ്ട ആവശ്യമില്ലല്ലോ. ബോളിവുഡിലെ ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെ മുമ്പ് നീലച്ചിത്ര നിര്‍മാണ കേസില്‍ അറസ്റ്റ് ചെയ്തപ്പോള്‍ ഇവനൊക്കെ ഇത് തന്നെ പണി എന്ന് പറഞ്ഞ് പുച്ഛിച്ച് തള്ളിയാതാണ് പല മലയാളികളും.

എന്നാല്‍ ഇത്തരം കാര്യങ്ങള്‍ നമ്മുടെ മലയാള സിനിമാ ലോകത്തും നടക്കുന്നുവെന്നുള്ളത് ഏറെ ഞെട്ടിക്കുന്ന കാര്യമാണ്. ഇത്തരം കാര്യങ്ങള്‍ ചെയ്ത് കൂട്ടുന്നവര്‍ ‘വേട്ടക്കാരനായാലും’ ‘വേട്ടയാടപ്പെട്ടാലും’ സ്വന്തം വീട്ടിലും അമ്മയായും പെങ്ങളായും ഭാര്യയായും മക്കളായുമെല്ലാം സ്ത്രീകള്‍ ഉണ്ടെന്നുളള കാര്യം ഓര്‍ക്കണം. ഇന്നത്തെ കേരളത്തില്‍ പണക്കാരന്റെ വീട്ടിലെ പെണ്ണും പാവപ്പെട്ടവന്റെ പെണ്ണും സുരക്ഷിതരല്ല. ഒരു വഴി അല്ലെങ്കില്‍ മറ്റൊരു വഴിയിലൂടെ അവര്‍ ആക്രമിക്കപ്പെട്ടേക്കാം.

More in Malayalam

Trending