Connect with us

വീട്ടിലെ നാല് ചുമരിനുള്ളില്‍ താന്‍ പെട്ടത്‌പോലെ തോന്നി, ഗര്ഭകാലം ആസ്വദിക്കണം എന്നാണ് പൊതുവെ പറഞ്ഞു കേട്ടിട്ടുള്ളത്. എന്നാല്‍ തനിക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ ആണ് നേരിടേണ്ടി വന്നത്; ഒന്ന് തിരിഞ്ഞു പോലും കിടക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നുവെന്ന് ഭാമ

Malayalam

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് ഭാമ. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് നടി. കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും ഒന്നാം പിറന്നാളിനാണ് കുഞ്ഞിന്റെ ചിത്രം നടി പങ്കുവെച്ചത്. ഇപ്പോഴിതാ തന്റെ ഗര്‍ഭകാലത്തെ കുറിച്ച് പറയുകയാണ് നടി. തന്റെ ഗര്‍ഭകാലം ഒരുപാട് പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നുവെന്നാണ് ഭാമ പറയുന്നത്.

തന്റേത് ഏറെ പ്രതിസന്ധികള്‍ നിറഞ്ഞ ഒരു ഗര്‍ഭ കാലഘട്ടം തന്നെ ആയിരുന്നു. വീട്ടില്‍ വെറുതെയിരിക്കാന്‍ ഒട്ടും ഇഷ്ടമില്ലാത്ത ഒരാള്‍ ആണ് താന്‍. ഒരുപാട് യാത്രകള്‍ ഇഷ്ടപെടുന്ന വ്യക്തിയും. വിവാഹം കഴിഞ്ഞസമയത്താണ് ലോക്ക് ഡൗണ്‍ ആകുന്നത്. ആ സമയത്താണ് ഗര്‍ഭിണി ആയതും. ലോകം മുഴുവനും നിശ്ചലമായ സമയം ആയിരുന്നു.

വീട്ടിലെ നാല് ചുമരിനുള്ളില്‍ താന്‍ പെട്ടത്‌പോലെ തോന്നി. കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പില്‍ ഒരുപാട് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുമെന്നും ഡോക്ടര്‍ പറഞ്ഞു തന്നു. പ്രത്യേകിച്ചും ലോക്ഡൗണും മറ്റും ആയതുകൊണ്ടുതെന്നേ അവസ്ഥയെ കുറിച്ചുള്ള ഒരു ധാരണയും ഡോക്ടര്‍ പറഞ്ഞു തന്നിരുന്നു.

ഗര്ഭകാലം ആസ്വദിക്കണം എന്നാണ് പൊതുവെ പറഞ്ഞു കേട്ടിട്ടുള്ളത്. എന്നാല്‍ തനിക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ ആണ് നേരിടേണ്ടി വന്നത്. ആ കാലത്ത് ഒരുപാട് അവസ്ഥകളിലൂടെ കടന്നു പോകേണ്ടി വരും ഒരു സ്ത്രീ. മാനസികമായ തളര്‍ച്ചകള്‍ മുതല്‍, ഒന്ന് തിരിഞ്ഞു പോലും കിടക്കാന്‍ പറ്റാത്ത അവസ്ഥകള്‍ വരെ ഉണ്ടായേക്കാം. ഗര്ഭകാലത്തിനു ശേഷം ആരോഗ്യ സംരക്ഷണത്തിനു ഊന്നല്‍ നല്‍കുന്ന പോലെ തന്നെ അമ്മയുടെ മാനസിക പരിചരണത്തിനും ശ്രദ്ധ നല്‍കണം.

ഒരുപാട് സ്ത്രീകള്‍ ഈ അവസരത്തില്‍ കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കാനിടയുണ്ട്. ആ സമയത്തൊക്കെയും വേണ്ടത് മാനസിക പരിചരണം ആണ്. അരുണിന്റേയും അമ്മയുടെയും പിന്തുണയോടെ തനിയ്ക്ക് ഉള്ളില്‍ ഉണ്ടായിരുന്ന സംഘര്‍ഷങ്ങള്‍ മാറി. ഇപ്പോള്‍ മനസ്സ് പൂര്‍വ സ്ഥിതി. മാത്രമല്ല നീന്തല്‍ പരിശീലനം, മെഡിറ്റേഷന്‍, വ്യായാമം ഇതൊക്കെ താന്‍ വീണ്ടും ആരംഭിച്ചു. കണ്ണാടിക്ക് മുന്‍പില്‍ നില്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു.

More in Malayalam

Trending

Recent

To Top