Connect with us

സിദ്ധുവിന്റെ അവസ്ഥയിൽ സഹതാപം തോന്നുന്നുണ്ട്; 15 ദിവസം ഞാനും ബാക്കി 15 ദിവസം കെകെയുമാണ് ശരണ്യയെ സഹിക്കുന്നതെന്ന് വേദികയുടെ റിയൽ ഭർത്താവ്!

Malayalam

സിദ്ധുവിന്റെ അവസ്ഥയിൽ സഹതാപം തോന്നുന്നുണ്ട്; 15 ദിവസം ഞാനും ബാക്കി 15 ദിവസം കെകെയുമാണ് ശരണ്യയെ സഹിക്കുന്നതെന്ന് വേദികയുടെ റിയൽ ഭർത്താവ്!

സിദ്ധുവിന്റെ അവസ്ഥയിൽ സഹതാപം തോന്നുന്നുണ്ട്; 15 ദിവസം ഞാനും ബാക്കി 15 ദിവസം കെകെയുമാണ് ശരണ്യയെ സഹിക്കുന്നതെന്ന് വേദികയുടെ റിയൽ ഭർത്താവ്!

അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് കടക്കുന്ന വീട്ടമ്മയുടെ കഥയാണ് കുടുംബ വിളക്ക് എന്ന സീരിയൽ. അടിച്ചമർത്തപ്പെട്ട ഇടത്ത് നിന്ന് ധൈര്യത്തോടെ കുതിച്ച് പാഞ്ഞ സുമിത്രയുടെ വിജയം പ്രേക്ഷകർക്കും ആവേശമായിരുന്നു.ഒരു വീട്ടമ്മയുടെ ഉയർച്ച ഇത്രയും മനോഹരമായി കാണിച്ച മറ്റൊരു പരമ്പര മലയാളം ടെലിവിഷൻ ചരിത്രത്തിൽ ഇതുവരെയും ഇല്ലെന്ന് തന്നെയാണ് കുടുംബവിളക്കിന്റെ ആരാധകർ പറയുന്നത്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തിൽ സംഭവിക്കുന്ന പ്രതിസന്ധികളും അവയെ തരണം ചെയ്തുള്ള സുമിത്രയുടെ മുന്നോട്ടു പോക്കുമാണ് കുടുംബവിളക്ക് പറയുന്നത്. പരമ്പരയിലെ സാധാരണക്കാരിയായ വീട്ടമ്മയായ സുമിത്രയെ അവതരിപ്പക്കുന്നത് സിനിമാ താരം മീര വാസുദേവാണ്. കരുത്തുറ്റ നെഗറ്റീവ് വേഷം കൈകാര്യം ചെയ്യുന്നതാകട്ടെ നിരവധി സിനിമകളിലൂടെ തന്നെ പരമ്പരകളിലേക്കെത്തിയ ശരണ്യ ആനന്ദുമാണ്.


കുടുംബ വിളക്ക് എന്ന സീരിയലിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ ആളുകളെ പോലെ തന്നെയാണ്. സുമിത്രയെയും സിദ്ധാർത്ഥ് എന്ന സിദ്ധുവിനെയും വേദികയെയും ഒക്കെ ആ പേരുകളിൽ തന്നെയാണ് പലരും തിരിച്ചറിയുന്നത്. ആധാരം മോഷ്ടിച്ച കേസിൽ വേദിക ജയിലിൽ കിടക്കുന്ന സന്തോഷത്തിലാണ് ഇപ്പോൾ സുമിത്ര ഫാൻസ്.സീരിയലിൽ മാത്രമല്ല, ജീവിതത്തിലും വേദികയായി എത്തുന്ന ശരണ്യ ഇങ്ങനെയൊക്കെയാണ് എന്നാണ് നടിയുടെ ഭർത്താവ് മനീഷ് പറയുന്നത്. ഏഷ്യനെറ്റിലെ കോമഡി സ്റ്റാർസിൽ കെ കെ മേനോനും ശരണ്യയ്ക്കും ഒപ്പം മനീഷും അതിഥിയായി എത്തി. ഇതാദ്യമായാണ് ഒരു ഷോയിൽ ശരണ്യ തന്റെ ഭർത്താവിനെ പരിചയപ്പെടുത്തുന്നത്.വീട്ടിലെ പോലെ തന്നെയാണ് ശരണ്യ സീരിയലിലും എന്ന് മനീഷ് പറയുന്നു. സത്യത്തിൽ എനിക്ക് കെ കെ മേനോനോട് സഹതാപം ഉണ്ട്.

മാസത്തിൽ പതിനഞ്ച് ദിവസം ശരണ്യയെ ഭാര്യ എന്ന നിലിയൽ ഞാൻ സഹിക്കുന്നു. അത് കഴിഞ്ഞുള്ള പതിനഞ്ച് ദിവസം ഷൂട്ടിങിന് പോകുമ്പോൾ, അവിടെയുള്ള ഭർത്താവായി അഭിനയിക്കുന്ന സിദ്ധാർത്ഥ് ആണ് സഹിക്കുന്നത് എന്നാണ് മനീഷ് പറഞ്ഞത്.വീട്ടിലെ ആധാരം എല്ലാം സൂക്ഷിച്ചു വച്ചിട്ടുണ്ടോ എന്ന് മുകേഷ് ചോദിച്ചപ്പോൾ, സീരിയലിൽ ആ എപ്പിസോഡ് വന്നപ്പോൾ തന്നെ അമ്മയോട് വിളിച്ച് കാര്യം പറഞ്ഞിട്ടുണ്ട് എന്നും ആധാരം ലോക്കറിലേക്ക് മാറ്റിയിട്ടുണ്ട് എന്നും മനീഷ് തമാശയിൽ പറയുന്നു. അതേ സമയം വേദികയുമായി യഥാർത്ഥ ജീവിതത്തിലെ ശരണ്യയ്ക്ക് യാതൊരു സാമ്യവും ഇല്ല എന്ന് കോമഡി സ്റ്റാർസ് കണ്ടവർക്ക് ആർക്കും ബോധ്യമാവും. അത്രയേറെ എന്റർടൈനിങ് ആർട്ടിസ്റ്റ് ആണ് ശരണ്യ ബിഗ് സ്‌ക്രീനിൽ നിന്നും മിനിസ്‌ക്രീനിലേക്കെത്തിയ താരമാണ് ശരണ്യ.

സീരിയലിനൊപ്പം തന്നെ നിരവധി സിനിമകളിലും വേഷമിടുന്നുണ്ട് .2017 ൽ പുറത്തിറങ്ങിയ 1971 ബിയോണ്ട് ദ ബോർഡർ എന്ന ചിത്രത്തിലൂടെയാണ് ശരണ്യയുടെ അഭിനയാരങ്ങേറ്റം. ആകാശഗംഗ രണ്ടിൽ യക്ഷിയായെത്തി മലയാളികളുടെ മനം കവർന്ന ശേഷമാണ് ശരണ്യ പരമ്പരയിലേക്കെത്തിയത്. തമിഴ് സിനിമകളിലൂടെയാണ് ശരണ്യ അഭിനയലോകത്തേക്ക് എത്തിയതെങ്കിലും മാമാങ്കം, ആകാശമിഠായി, 1971, അച്ചായൻസ്, ചങ്ക്സ്, ആകാശഗംഗ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. പത്തനംതിട്ടക്കാരിയായ ശരണ്യ ജനിച്ചതും വളർന്നതുമെല്ലാം ഗുജറാത്തിലായിരുന്നു. നഴ്‌സായ ശരണ്യ, ആമേൻ അടക്കമുള്ള നാലോളം ചിത്രങ്ങളിൽ അസിസ്റ്റന്റ് കൊറിയോഗ്രാഫറായിരുന്നുഅച്ചായൻസ് എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. കുടുംബ വിളക്കിലൂടെയണ് ശ്രദ്ധിയ്ക്കപ്പെട്ടത്. 2020 നവംബർ 4 ന് ആയിരുന്നു ശരണ്യയുടെയും മനീഷ് ജി നായരുടെയും വിവാഹം. വിവാഹ ശേഷവും സീരിയലിൽ ശരണ്യ സജീവമാണ്.

about saranya

More in Malayalam

Trending

Recent

To Top