Malayalam
രോഹിത്ത് വിവാഹം ചെയ്തത് ബാഗ്ലൂരുകാരി സുന്ദരിയെ, ചിത്രങ്ങള്‍ പങ്കുവെച്ചു!; കമന്റുമായി ആര്യയും; വിവാഹമോചന ശേഷവും ഇരുവരും നല്ല സുഹൃത്തുക്കളാണെന്ന് വീണ്ടും തെളിയിച്ചുവെന്ന് ആരാധകര്‍
രോഹിത്ത് വിവാഹം ചെയ്തത് ബാഗ്ലൂരുകാരി സുന്ദരിയെ, ചിത്രങ്ങള്‍ പങ്കുവെച്ചു!; കമന്റുമായി ആര്യയും; വിവാഹമോചന ശേഷവും ഇരുവരും നല്ല സുഹൃത്തുക്കളാണെന്ന് വീണ്ടും തെളിയിച്ചുവെന്ന് ആരാധകര്‍
അര്‍ച്ചന സുശീലന്‍ എന്ന താരത്തെ മലയാളി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെയും ടിവി ഷോകളിലൂടെയും സജീവമായി നില്‍ക്കുന്ന താരത്തെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്. കഴിഞ്ഞ ദിവസം താരത്തിന്റെ വിവാഹം കഴിഞ്ഞു എന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പിന്നാലെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്.
വിവാഹത്തിന് മുന്നോടിയായി തന്നെ വിവാഹവേഷത്തില്‍ ആര്യയെ അര്‍ച്ചന വിളിച്ചിരുന്നു. അതിന് പിന്നാലെയാണ് ആര്യയെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. അര്‍ച്ചന വിവാഹിതയായ അതേദിവസം തന്നെയായിരുന്നു അര്‍ച്ചനയുടെ സഹോദരനും ബിഗ്‌ബോസ് താരം ആര്യയുടെ മുന്‍ ഭര്‍ത്താവുമായ രോഹിത്ത് സുശീലന്‍ വിവാഹിതനായത്. തമിഴ് നാട്ടില്‍ വെച്ചായിരുന്നു രോഹിത്തിന്റെ വിവാഹം.
ബാഗ്‌ളൂരുവില്‍ ജോലി ചെയ്യുന്ന അര്‍പിതയെ ആണ് രോഹിത് വിവാഹം ചെയ്തത്. എന്ത് തന്നെ ആയാലും അര്‍പിതയുടെ കൂടുതല്‍ ചിത്രങ്ങള്‍ രോഹിത്തും പങ്കുവെച്ചതോടെ ഇത് ആര്യയ്ക്ക് ഏറെ ആഘാതം നല്‍കുന്ന വാര്‍ത്തയാണ് എന്നാണ് ആരാധകര്‍ പറയുന്നത്. മുന്‍ ഭര്‍ത്താവിന്റെ വിവാഹ ചിത്രങ്ങള്‍ കണ്ട് ആര്യ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി എന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് പുറത്ത് വന്നിട്ടില്ല. എന്ത് തന്നെ ആയാലും ആര്യ രോഹിത്തിന് വിവാഹ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
വിവാഹമോചിത ആയതിന് ശേഷം മകള്‍ റോയയുടെ കൂടെ സിംഗിള്‍ മദറായി കഴിയുകയായിരുന്നു ആര്യ. സ്‌കൂളില്‍ പഠിക്കുന്ന കാലത്തെ പ്രണയിച്ച് തുടങ്ങിയ ആര്യയും രോഹിത്തും വളരെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹിതരായി. വൈകാതെ ഒരു മകളും ജനിച്ചു. ഒന്‍പതില്‍ പഠിക്കുമ്പോള്‍ തന്നെ ആര്യ-രോഹിത് എന്നീ പേരുകള്‍ ചേര്‍ത്ത് ജനിക്കാന്‍ പോകുന്ന കുഞ്ഞിന് റോയ എന്ന പേരിടണമെന്ന് ആഗ്രഹിച്ചതിനെ കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു.
കുറച്ച് കാലം സന്തുഷ്ടമായ ദാമ്പത്യ ജീവിതം നയിച്ച ഇരുവരും വൈകാതെ വേര്‍പിരിഞ്ഞു. മകള്‍ ആര്യയുടെ കൂടെ ആണെങ്കിലും അവധി ദിനങ്ങളിലും മറ്റ് ആഘോഷങ്ങള്‍ക്കുമായി പിതാവിന്റെ അടുത്തേക്കും പോകും. വേര്‍പിരിഞ്ഞാലും ഭര്‍ത്താവുമായി ഇപ്പോഴും അടുത്ത സൗഹൃദമാണെന്ന് ആര്യ പറയാറുണ്ട്. പുതിയ വീട്ടിലേക്ക് താമസിക്കാന്‍ എത്തിയപ്പോള്‍ പിന്തുണയുമായി മുന്‍ഭര്‍ത്താവും ആര്യയുടെ കൂടെ ഉണ്ടായിരുന്നു എന്നാണ് അറിയുന്നത്.
മുന്‍പും ആര്യയുടെയും മകളുടെയും സന്തോഷങ്ങളില്‍ പങ്കുചേരാന്‍ രോഹിത് എത്താറുണ്ടായിരുന്നു. ഇത്തവണ ദീപാവലി ആഘോഷിക്കാന്‍ രോഹിത്തിന്റെ വീട്ടിലേക്ക് ആര്യയും മകളും പോയതാണോ, അതോ ആര്യയുടെ വീട്ടിലേക്ക് രോഹിത് വന്നതാണോ എന്ന കാര്യം വ്യക്തമല്ല. എന്തായാലും രണ്ടാള്‍ക്കും നല്ലത് വരട്ടേ എന്നാണ് ആരാധകര്‍ ആശംസിച്ചിരുന്നത്.
രോഹിത്തുമായി ഇന്നും എന്നും നല്ല സൗഹൃദം ഉണ്ടാവുമെന്ന് തന്നെയാണ് ആര്യ പറയാറുള്ളത്. വേര്‍പിരിഞ്ഞെങ്കിലും എന്ത് ആവശ്യത്തിനും ഏത് പാതിരാത്രിയ്ക്കും വിളിക്കാവുന്ന സൗഹൃദം ഇപ്പോഴും രോഹിത്തുമായിട്ടുണ്ട്. അങ്ങനൊരു ഉറപ്പ് അദ്ദേഹം തനിക്ക് നല്‍കിയിട്ടുമുണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ആര്യ വ്യക്തമാക്കി.
രോഹിത്തിന് ശേഷം ജാന്‍ എന്ന് വിളിക്കുന്ന ആളുമായി ആര്യ പ്രണയത്തിലായിരുന്നു. എന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഞാന്‍ ബിഗ് ബോസില്‍ പോയപ്പോള്‍ കണ്ട ആളല്ല, തിരിച്ച് വന്നപ്പോള്‍ കണ്ടത്. ഞാന്‍ ആളെ പറയുന്നില്ല. പെട്ടെന്ന് ആളുടെ മനസ് മാറി. ഒരു കമ്മിറ്റ്മെന്റിന് താല്‍പര്യമില്ലെന്നും സിംഗിള്‍ ലൈഫില്‍ മുന്നോട്ട് പോകാനാണ് ഇഷ്ടമെന്നും പറഞ്ഞു. പിന്നെ വളരെ ഓപ്പണ്‍ ആയി ഇത് പറ്റില്ലെന്ന് പുള്ളി എന്നോട് തുറന്ന് പറഞ്ഞു.
മോളും പുള്ളിയുമായി ഭയങ്കര അറ്റാച്ചഡ് ആയിരുന്നു. അവള്‍ക്കും അതൊരു ഷോക്കായി. ഇപ്പോള്‍ അവളെ എല്ലാം പറഞ്ഞ് മനസിലാക്കി. ഞങ്ങള്‍ രണ്ട് പേരും ഓക്കെയാണ്. പുള്ളിക്കാരന്‍ നല്ല ഹാപ്പിയായി ജീവിക്കുകയാണ്. ഞാന്‍ മാത്രം ഒന്നര വര്‍ഷമായി കരഞ്ഞ് തേങ്ങി നടക്കുന്നു. എല്ലാവരും എന്നെ പുച്ഛിക്കാന്‍ തുടങ്ങി. കുറേ കരഞ്ഞ് തീര്‍ത്തെങ്കിലും ഒരു സുപ്രഭാതത്തില്‍ അതുള്‍ക്കൊള്ളാന്‍ സാധിച്ചു എന്നുമാണ് ഈ ബന്ധത്തെ കുറിച്ച് താരം പറഞ്ഞത്.
താന്‍ മൂഡ് ഓഫ് ആവുന്ന സമയങ്ങളിലൊക്കെ മണിക്കൂറുകളോളം വിളിച്ച് സംസാരിക്കുന്ന ആളാണ് മുന്‍ഭര്‍ത്താവ് കൂടിയായ രോഹിത്ത് എന്നാണ് ആര്യ പറയുന്നത്. ഇപ്പോഴും ഇതേ സൗഹൃദം കാത്തുസൂക്ഷിക്കുന്നവര്‍ക്ക് ഇനിയും ഒരുമിച്ച് താമസിക്കാമല്ലോ എന്നാവും ആളുകള്‍ ചിന്തിക്കുന്നത്. എന്നാല്‍ ഇനി രണ്ടാളും ഒരുമിക്കുന്നത് പ്രായസമുള്ള കാര്യമായിരിക്കുമെന്ന് തന്നെയാണ് ആര്യ വ്യക്തമാക്കിയരുന്നത്.
