Connect with us

‘കോട്ട് മാത്രമായിരുന്നു ഇട്ടിരുന്നത്. കാല് കാണാതിരിക്കാന്‍ കോട്ട് താഴേയ്ക്ക് വലിക്കുമ്പോള്‍ അത് പാവാടയല്ല കോട്ടാണെന്ന് പറഞ്ഞ് അദ്ദേഹം കളിയാക്കി’; കമല്‍ ഹസനെ കുറിച്ച് അംബിക

Malayalam

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് അംബിക. ഇപ്പോഴിതാ കമല്‍ഹാസന്‍ നല്‍കിയ പിന്തുണയെ കുറിച്ച് വെളിപ്പെടുത്തുകയാണ് അംബിക. കാത്തിരുന്ന നിമിഷം’ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ആദ്യമായി കാണുന്നത്.

ആലപ്പുഴ ഉദയയില്‍ വെച്ചാണ് ഷൂട്ടിംഗ് നടക്കുന്നത് സേമേട്ടനും അന്ന് സെറ്റിലുണ്ടായിരുന്നു. ഷൂട്ടിംഗ് കണ്ട് കൊണ്ട് നിന്നപ്പോള്‍ എന്നെ അടുത്തേയ്ക്ക് വിളിച്ചു. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടോ എന്ന് തിരക്കി.

ആ ചോദ്യം ലോട്ടറി അടിച്ചത് പോലെയായിരുന്നു എനിക്ക്. പഠിത്തമൊക്കെ കഴിഞ്ഞ് തമിഴ് സിനിമയില്‍ അഭിനയിക്കുമ്പോള്‍ പറയുവെന്ന് പറഞ്ഞ് അദ്ദേഹം അവിടെ നിന്ന് പോയി. പിന്നെ ഞാന്‍ മലയാളത്തില്‍ നിന്ന് തമിഴില്‍ എത്തി. പിന്നീട് നിരവധി സിനിമകളില്‍ അദ്ദേഹം എന്നെ പേര് നിര്‍ദ്ദേശിച്ചു’ എന്നും അംബിക പറയുന്നു.

കമല്‍ ഹാസന്റെ കോട്ടിട്ട് ഗ്ലാമറസ് രംഗം ചെയ്തതിനെ കുറിച്ചും അംബിക പറഞ്ഞു. ആദ്യമായിട്ടായിരുന്നു അത്തരത്തിലൊരു റോള്‍ ചെയ്യുന്നത്. കമല്‍ ചേട്ടന്റെ കോട്ട് മാത്രമായിരുന്നു ഇട്ടിരുന്നത്. കാല് കാണാതിരിക്കാന്‍ കോട്ട് താഴേയ്ക്ക് വലിക്കുമ്പോള്‍ അത് പാവാടയല്ല കോട്ടാണെന്ന് പറഞ്ഞ് അദ്ദേഹം കളിയാക്കി’ എന്നും നടി പങ്കുവെച്ചു.

Continue Reading

More in Malayalam

Trending