Malayalam
ദൃശ്യം 3 ജീത്തുവിന്റെ മനസ്സിലുണ്ട്; രണ്ടാം ഭാഗം തിയേറ്ററില്‍ റിലീസ് ചെയ്യാനാകാത്തതില്‍ നിരാശയുണ്ടെന്നും ആന്റണി പെരുമ്പാവൂര്‍
ദൃശ്യം 3 ജീത്തുവിന്റെ മനസ്സിലുണ്ട്; രണ്ടാം ഭാഗം തിയേറ്ററില്‍ റിലീസ് ചെയ്യാനാകാത്തതില്‍ നിരാശയുണ്ടെന്നും ആന്റണി പെരുമ്പാവൂര്‍
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായ ‘ദൃശ്യം 2’വിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ ഭാഗത്തോട് നൂറു ശതമാനം നീതി പുലര്‍ത്തി എന്നാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായം. ദൃശ്യം 3യും ജീത്തു ജോസഫിന്റെ മനസിലുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നിര്‍മ്മാതാവ് ആന്റണി പെുമ്പാവൂര്‍.
”ദൃശ്യം 3 സിനിമ ജീത്തുവിന്റെ മനസ്സിലുണ്ട്. അത് അദ്ദേഹത്തിന്റെ സംസാരത്തില്‍ നിന്ന് മനസ്സിലായതാണ്. അതുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ലാല്‍ സാറും ജീത്തുവും അതേപ്പറ്റി സംസാരിക്കുന്നുണ്ട്. ദൃശ്യം 3 ഞങ്ങളെല്ലാം ആഗ്രഹിക്കുന്നു” എന്നാണ് ആന്റണി മനോരമന്യൂസ് ഡോട് കോമിനോട് വ്യക്തമാക്കിയത്.
ദൃശ്യം 2വിന് എല്ലാം ഭാഷയിലും റീമേക്ക് ഒരുക്കുമെന്നും തിയേറ്ററില്‍ റിലീസ് ചെയ്യാനാകാത്തതില്‍ നിരാശയുണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. സിനിമ തിയേറ്ററില്‍ തന്നെ പ്രദര്‍ശിപ്പിക്കണം എന്ന് ആഗ്രഹമുള്ള ആളാണ് താന്‍. നിലനില്‍പ്പിന്റെ ഭാഗമായാണ് ഒ.ടി.ടി. റിലീസ് എന്നും നിര്‍മ്മാതാവ് പറഞ്ഞു.
ആദ്യ ഭാഗത്തേക്കാള്‍ മികച്ചത് എന്നാണ് ആരാധകര്‍ പറയുന്നത്. അത്യുഗ്രന്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണെന്നും രണ്ടര മണിക്കൂര്‍ പ്രേക്ഷകരെ പിടിച്ചിരുത്തും എന്നാണ് നിരൂപകരും അഭിപ്രായപ്പെടുന്നത്.