Malayalam
വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേയ്ക്ക് തിരിച്ചു വരവിനൊരുങ്ങി അനന്യ; പൃഥ്വിരാജ് ചിത്രത്തിലൂടെയെന്ന് വിവരം
വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേയ്ക്ക് തിരിച്ചു വരവിനൊരുങ്ങി അനന്യ; പൃഥ്വിരാജ് ചിത്രത്തിലൂടെയെന്ന് വിവരം
ബാലതാരമായെത്തി മലയാള സിനിമയില്‍ നായികയായി താരമാണ് അനന്യ. മലയാളത്തില്‍ മാത്രമല്ല തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചതും. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്താനൊരുങ്ങുകയാണ് താരം. ഭ്രമം എന്ന ചിത്രത്തിലൂടെയാണ് അനന്യ മലയാള ചിത്രത്തിലേക്ക് തിരിച്ചെത്തുന്നത്. പൃഥ്വിരാജ് സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രവി കെ ചന്ദ്രന്‍ ഛായാഗ്രഹണവും സംവിധാനം നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് ‘ഭ്രമം’.
അതേസമയം, വിവാഹത്തെക്കുറിച്ചും ഭര്‍ത്താവ് ആഞ്ജനയേനെക്കുറിച്ചും അനന്യ നടത്തിയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ്. വെറുതെയിരിക്കുന്ന ആള്‍ക്കാരാണ് അത് വിവാദമാക്കി കൊണ്ടുനടന്നത്. ഞങ്ങള്‍ക്കത് വിവാദമൊന്നുമല്ലായിരുന്നു. അതൊരു വിവാഹമാണ് അത്രയേയുള്ളൂ, ഇപ്പോള്‍ ഹാപ്പിയായിരിക്കുകയാണ് താന്‍.
ആഞ്ജനേയന്‍ നേരത്തെ വിവാഹിതനാണെന്ന കാര്യം എനിയ്ക്കറിയാമായിരുന്നു. അദ്ദേഹം എന്നെ വഞ്ചിച്ചിട്ടില്ല. ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെടുന്നു, വിവാഹിതരാവാനും തീരുമാനിച്ചു കഴിഞ്ഞു. ആദ്യവിവാഹബന്ധം തകരാനുള്ള കാരണമെന്തെന്ന് ആഞ്ജനേയന്‍ തന്നോട് പറഞ്ഞിരുന്നെന്നും അനന്യ പറഞ്ഞു. വീട്ടുകാരെ പോലും ഉപേക്ഷിച്ചാണ് ഞാന്‍ ആഞ്ജനേയനൊപ്പം പോയതെങ്കിലും ഇപ്പോള്‍ ഹാപ്പിയാണ്.
ഞങ്ങളുടേത് ഒരു പ്രണയവിവാഹമായതിനാല്‍ പരസ്പരം ഏറെ മനസ്സിലാക്കാന്‍ കഴിഞ്ഞു. ഭര്‍ത്താവാകാന്‍ പോകുന്ന വ്യക്തിയെ കൂടുതല്‍ അടുത്തറിയാനും മനസ്സിലാക്കാനും പ്രണയവിവാഹമാണ് നല്ലത്. യോജിച്ച് പോകാനാകും എന്ന ഉറപ്പുള്ള ഒരാളെയാണ് താന്‍ വിവാഹം ചെയ്തതെന്നും താരം പറഞ്ഞിരുന്നു. ഇഷ്ടപ്പെട്ട ആളിനെ തന്നെ വിവാഹം ചെയ്യണം എന്നത് വാശിയായിരുന്നു. പ്രതിസന്ധിഘട്ടം അതിജീവിച്ചത് ഒറ്റയ്ക്കാണെന്നും അനന്യ കൂട്ടിച്ചേര്‍ത്തു