Connect with us

‘നിഴലുകളെ തനിക്ക് പേടിയില്ല, അതിനു കാരണം നീയാണ് അനുശ്രീയുടെ പോസ്റ്റിന് പിന്നിൽ ആശംസകളുമായി ആരാധകർ

Malayalam

‘നിഴലുകളെ തനിക്ക് പേടിയില്ല, അതിനു കാരണം നീയാണ് അനുശ്രീയുടെ പോസ്റ്റിന് പിന്നിൽ ആശംസകളുമായി ആരാധകർ

‘നിഴലുകളെ തനിക്ക് പേടിയില്ല, അതിനു കാരണം നീയാണ് അനുശ്രീയുടെ പോസ്റ്റിന് പിന്നിൽ ആശംസകളുമായി ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ ലാല്‍ ജോസ് സിനിമയിലേക്ക് കെെ പിടിച്ചു കൊണ്ടു വന്ന അനുശ്രീ ഇതിനോടകം മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറികഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ അനുശ്രീ ഈ ലോക്ക് ഡൗൺ കാലത്ത് തൻ്റെ മേക്കോവറിലൂടെ നാടന്‍ പെണ്‍കുട്ടി ഇമേജ് തകര്‍ക്കുകയായിരുന്നു. ഹെയര്‍ സ്റ്റെെല്‍ മാറ്റിയും മോഡേണ്‍ വസ്ത്രങ്ങള്‍ അണിഞ്ഞും ഗ്ലാമര്‍ ചിത്രങ്ങളുമായാണ് അനുശ്രീ എത്തിയത്.

തന്റെ വിശേഷങ്ങൾ ആരാധകരുമായി അനുശ്രീ പങ്ക് വെക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച പുതിയൊരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

തൻ്റെ സന്തത സഹചാരിയായ മഹേഷ് പൈയ്ക്ക് പിറന്നാളാശംസ നേർന്നുകൊണ്ടാണ് അനുശ്രീ ഇപ്പോൾ എത്തിയിരിക്കുന്നത്. ‘എന്റെ സഹോദരന്,, എന്റെ സന്തത സഹചാരിക്ക്,, ഞങ്ങടെ എല്ലാവരുടേയും പാപ്പി അപ്പച്ചന് …പിറന്നാൾ ആശംസകൾ..’ എന്നാണ് അനുശ്രീ മഹേഷിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. നിഴലുകളെ തനിക്ക് പേടിയില്ല കാരണം തൻ്റെ അടുത്ത് ഒരു വെളിച്ചമുണ്ട്. ആ വെളിച്ചമാണ് നിങ്ങളെന്നും മറ്റൊരമ്മയിൽ നിന്നും തനിക്ക് ലഭിച്ച സഹോദരനാണ് താങ്കളെന്നും സുന്ദരമായ പിറന്നാളാശംസിക്കുന്നുവെന്നും അനുശ്രീ കുറിച്ചിരിക്കുന്നത് . നിരവധി പേരാണ് ആശംസകൾ നേർന്നത്

More in Malayalam

Trending

Recent

To Top