Malayalam
ലാലേട്ടന്റെ പുത്തന്‍ ലുക്കിന് കമന്റുമായി ശോഭന; കമന്റും ഏറ്റെടുത്ത് ആരാധകര്‍
ലാലേട്ടന്റെ പുത്തന്‍ ലുക്കിന് കമന്റുമായി ശോഭന; കമന്റും ഏറ്റെടുത്ത് ആരാധകര്‍
മലയാള ചലച്ചിത്ര ലോകത്തെ എക്കാലത്തെയും ഹിറ്റ് താരജോഡികളാണ് മോഹന്‍ലാലും ശോഭനയും. പുത്തന്‍ ലുക്കിലെത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാണ്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അനീഷ് ഉപാസന പകര്‍ത്തിയതാണ് ചിത്രങ്ങള്‍. ഈ കണ്‍സെപ്റ്റ് ഫോട്ടോഗ്രാഫിയിലെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം
ചിത്രം മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മെലിഞ്ഞ് സ്‌റ്റൈലിഷ് ലുക്കിലെത്തിയ മോഹന്‍ലാലിന്റെ ചിത്രത്തില്‍ ആരാധകര്‍ക്കൊപ്പം താരങ്ങളും കമന്റുമായി വന്നിട്ടുണ്ട്.
അതില്‍ ശോഭന നല്‍കിയ കമന്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ‘കൂള്‍ ലാല്‍ സര്‍’ എന്നാണ് ചിത്രത്തിന് ശോഭന കമന്റിട്ടത്. ഈ കമന്റിനും ലൈക്കിട്ട് തുടങ്ങിയിരിക്കുകയാണ് ആരാധകര്‍. ‘പക്ഷെ’, ‘മിന്നാരം’, ‘പവിത്രം’, ‘തേന്മാവിന്‍ കൊമ്പത്ത്’, ‘ടി.പി ബാലഗോപാലന്‍ എംഎ’, ‘വെള്ളാനകളുടെ നാട്’, ‘ഉള്ളടക്കം’, ‘മായാമയൂരം’, ‘മണിച്ചിത്രത്താഴ്’, ‘നാടോടിക്കാറ്റ്’ തുടങ്ങി ഇരുവരും ഒന്നിച്ച് അഭിനയിച്ച നിരവധി ചിത്രങ്ങളാണ് ആരാധകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നത്. പ്രിയ താരജോഡികള്‍ എന്നാണ് വീണ്ടും ഒരുമിക്കുക എന്നാണ് കൂടുതല്‍ പേരും ചോദിച്ചിരിക്കുന്നത്.
about mohanlal new look