Connect with us

ദിലീപും കാവ്യയും ഒരുമിച്ച് അകത്ത് പോകാന്‍ പാടില്ല, താന്‍ അകത്ത് പോയാല്‍ പ്രശ്‌നം രൂക്ഷമാകുമെന്ന് ദിലീപിന് അറിയാം, അതുകൊണ്ടു കാവ്യയെ അകത്താക്കാനാണ് പദ്ധതി; കാവ്യ അകത്തായാല്‍ വലിയൊരു പൊട്ടിത്തെറി സംഭവിക്കും; പല്ലിശ്ശേരി പറയുന്നു!

Malayalam

ദിലീപും കാവ്യയും ഒരുമിച്ച് അകത്ത് പോകാന്‍ പാടില്ല, താന്‍ അകത്ത് പോയാല്‍ പ്രശ്‌നം രൂക്ഷമാകുമെന്ന് ദിലീപിന് അറിയാം, അതുകൊണ്ടു കാവ്യയെ അകത്താക്കാനാണ് പദ്ധതി; കാവ്യ അകത്തായാല്‍ വലിയൊരു പൊട്ടിത്തെറി സംഭവിക്കും; പല്ലിശ്ശേരി പറയുന്നു!

ദിലീപും കാവ്യയും ഒരുമിച്ച് അകത്ത് പോകാന്‍ പാടില്ല, താന്‍ അകത്ത് പോയാല്‍ പ്രശ്‌നം രൂക്ഷമാകുമെന്ന് ദിലീപിന് അറിയാം, അതുകൊണ്ടു കാവ്യയെ അകത്താക്കാനാണ് പദ്ധതി; കാവ്യ അകത്തായാല്‍ വലിയൊരു പൊട്ടിത്തെറി സംഭവിക്കും; പല്ലിശ്ശേരി പറയുന്നു!

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണത്തിന്റെ സമയപരിധി അവസാനിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി വന്നതിനു ശേഷം തുടരന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തെത്തിയ ഓഡിയോകളില്‍ നിന്ന് കാവ്യയ്ക്കെതിരെ ശക്തമായ തെളിവുകളില്‍ ലഭിച്ച സാഹചര്യത്തില്‍ കാവ്യയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

ചോദ്യം ചെയ്യുന്നതിനായി കാവ്യയെ വിളിച്ചു എങ്കിലും അസൗകര്യങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണ്. ഓഡിയോ ക്ലിപ്പുകള്‍ പൂര്‍ണമായും പരിശോധിച്ച് തെളിവ് കണ്ടെത്തുകയാണ് പ്രഥമലക്ഷ്യം. കാവ്യ മാധവന്‍ ഉള്‍പ്പെടെയുള്ളവരെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. കാവ്യ മാധവനെ ഉടന്‍ ചോദ്യം ചെയ്യും. കാവ്യയ്ക്ക് വീണ്ടും നോട്ടിസ് നല്‍കാനാണ് തീരുമാനം. വീടിനു പുറത്ത് മറ്റെവിടെയെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാനായിരിക്കും ആവശ്യപ്പെടുക. കാവ്യ സാക്ഷിയായി തുടരുമോ അതോ പ്രതിയാകുമോ എന്നതിലും വ്യക്തത വന്നിട്ടില്ല.

എന്നാല്‍ ഇപ്പോഴിതാ, കേസിന്റെ തുടക്കം മുതല്‍ തന്നെ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്ന പല്ലിശ്ശേരി പറഞ്ഞ വാക്കുകള്‍ വൈറലാകുകയാണ്. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം. ദിലീപും കാവ്യയും ഒരു പോലെ കുറ്റക്കാരാണെന്നും എന്നാല്‍ ഒരാളുടെ മേല്‍ പഴിചാരി ഒരാള്‍ മാത്രം ജയിലിലേയ്ക്ക് പോകാനുള്ള പ്ലാനിംഗ് ആണ് ഇപ്പോള്‍ നടക്കുന്നതെന്നുമാണ് പല്ലിശ്ശേരി പറയുന്നത്. പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ അവര്‍ പറയുന്ന സമയത്ത് വരാതിരിക്കുക, എല്ലാം നീട്ടി നീട്ടി കൊണ്ടു പോകുക, അങ്ങനെയെല്ലാമാണ് ഇതുവരെയും ഇവര്‍ ചെയ്ത്‌കൊണ്ടിരിക്കുന്നത്.

ഒടുവില്‍ തീരുമാനങ്ങള്‍ ശക്തമായി എടുത്ത് കാര്യങ്ങള്‍ കുഴപ്പത്തിലേയ്ക്ക് നീങ്ങുമെന്ന് മനസിലായി. ഇനിയും പോലീസിനെ വട്ടം ചുറ്റിച്ചാല്‍ അവരിനി ഒരു വിട്ടു വീഴ്ചയ്ക്കും നില്‍ക്കില്ലെന്നും തോന്നിയതോടെയാണ് ഓരോരുത്തരായി പുറത്തെത്തുന്നത്. വരുംവരായികകളെല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്താണ് ദിലീപും കൂട്ടരും മുന്നോട്ട് പോകുന്നത്. എന്തൊക്കെ സംഭവിച്ചാലും പ്രധാനപ്പെട്ട രണ്ട് പേര്‍ അതായത് ദിലീപും കാവ്യയും ഒരുമിച്ച് അകത്ത് പോകാന്‍ പാടില്ല. അതുകൊണ്ട് തന്നെയാണല്ലോ ദിലീപ് മുമ്പ് താന്‍ തത്കാലം അകത്ത് പോകാമെന്ന് തീരുമാനിച്ചത്. കുറ്റം രണ്ട് പേരും ഒരുപോലെ ചെയ്തിട്ടുണ്ട്.

അതില്‍ നിന്നും ഒരാള്‍ക്ക് മാത്രം രക്ഷപ്പെടാന്‍ സാധിക്കില്ല. ഇപ്പോള്‍ ആലോചിച്ച് വന്നപ്പോള്‍ താന്‍ അകത്ത് പോയാല്‍ പ്രശ്‌നം രൂക്ഷമാകുമെന്ന് ദിലീപിന് അറിയാം. ദിലീപ് അകത്ത് പോകാന്‍ പാടില്ലെന്ന് പൊതുവായി ഒരു അഭിപ്രായം വന്നു. പിന്നെ രണ്ട് പേരെ തളയ്‌ക്കേണ്ട കുരിശിന്മേല്‍ ഒരാളെ മാത്രം തളച്ചാല്‍ മതിയെന്നാണ് തീരുമാനം വന്നിരിക്കുന്നത്. ഇതിന്റെയെല്ലാം പ്രധാന കാരണക്കാരി കാവ്യ ആണല്ലോ അപ്പോള്‍ കാവ്യ തന്നെ ജയിലില്‍ പോകട്ടെ. എല്ലാം കുറ്രവും കാവ്യയുടെ മേല്‍ ചുമത്തി ദിലീപ് കൈകഴുകാനുള്ള പദ്ധതിയാണ്. ദിലീപ് പുറത്തുണ്ടെങ്കില്‍ ഏത് കേസും രക്ഷപ്പെടുത്താം. അകത്തുള്ളവരെ പുറത്ത് കൊണ്ടുവരാം.

അതേസമയം, ദിലീപ് അകത്ത് പോയാല്‍ എത്രയൊക്കെ പണമുണ്ടായാലും സ്വാധീനമുണ്ടായാലും ഒന്നും നടക്കില്ലെന്ന് ദിലീപിന് അറിയാം. ദിലീപിന് ഒരു കുറുക്കന്റെ ബുദ്ധിയല്ല, ആയിരം കുറുക്കന്റെ ബുദ്ധിയാണ്. അങ്ങനെ കൂട്ടായി തീരുമാനിച്ച് കാവ്യയെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയാണ്. ഇതിനെ ചൊല്ലി പത്മസരോവരത്തിലാകെ പ്രശ്‌നങ്ങളാണ്. കാവ്യയുടെ അമ്മ സമ്മതിക്കില്ല, അച്ഛന്‍ സമ്മതിക്കില്ല, ബന്ധുക്കള്‍ സമ്മതിക്കില്ല, എന്തിന് അന്വേഷണ ഉദ്യോഗസ്ഥര്‍ പോലും സമ്മതിക്കില്ല. രണ്ട് പേര്‍ക്കും തുല്യ പ്രാധാന്യം ഉണ്ട്. രണ്ട് പേരും ഒരു പോലെ കുറ്റം ചെയ്തിരിക്കുന്നു.

ഇതില്‍ എല്ലാം കാവ്യയ്‌ക്കെതിരെ തിരിച്ചാല്‍ ദിലീപ് പുഷ്പം പോലെയാണ് രക്ഷപ്പെടുന്നത്. ഇതിനെല്ലാം ഒടുവിലാണ് ഓരോരുത്തരായി പുറത്തെത്തിയിരിക്കുന്നത്. പോലീസ് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ മനസിലാക്കി അതിനുള്ള ഉത്തരം മനഃപാഠമാക്കിയാണ് ചോദ്യം ചെയ്യലിന് എത്തിയിരിക്കുന്നത്. അതില്‍ കാവ്യയെ പ്രതിസ്ഥാനത്ത് നിര്‍ത്തുമ്പോള്‍ വരും ദിവസങ്ങളില്‍ വലിയൊരു പൊട്ടിത്തെറിയ്ക്ക് തന്നെ അത് കാരണമാകും എന്ന് പറഞ്ഞ് കൊണ്ടാണ പല്ലിശ്ശേരി വീഡിയോ അവസാനിപ്പിക്കുന്നത്.

More in Malayalam

Trending

Recent

To Top