Connect with us

രാമന്‍പിള്ളയെപ്പോലുള്ള ഒരു വക്കീല്‍ ഉണ്ടായതുകൊണ്ട് ഈ കേസില്‍ നിന്നും രക്ഷപ്പെടും എന്നുള്ള ഒരു ഓവർകോണ്‍ഫിഡന്‍സ് ദിലീപിനുണ്ടായി ;റിട്ട.എസ്പി ജോർജ് ജോസഫ് പറയുന്നു

Malayalam

രാമന്‍പിള്ളയെപ്പോലുള്ള ഒരു വക്കീല്‍ ഉണ്ടായതുകൊണ്ട് ഈ കേസില്‍ നിന്നും രക്ഷപ്പെടും എന്നുള്ള ഒരു ഓവർകോണ്‍ഫിഡന്‍സ് ദിലീപിനുണ്ടായി ;റിട്ട.എസ്പി ജോർജ് ജോസഫ് പറയുന്നു

രാമന്‍പിള്ളയെപ്പോലുള്ള ഒരു വക്കീല്‍ ഉണ്ടായതുകൊണ്ട് ഈ കേസില്‍ നിന്നും രക്ഷപ്പെടും എന്നുള്ള ഒരു ഓവർകോണ്‍ഫിഡന്‍സ് ദിലീപിനുണ്ടായി ;റിട്ട.എസ്പി ജോർജ് ജോസഫ് പറയുന്നു

നടി ആക്രമിക്കപ്പെട്ട കേസ് അന്തിമഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി. മെയ് 31നകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. അതേസമയം ദിലീപിന് വലിയ തിരിച്ചടിയാണ്. അതോടൊപ്പം അന്വേഷണ സംഘത്തിന് ആശ്വാസം നല്‍കുന്ന കാര്യമാണിത്.

അതെ സമയം വധഗൂഡാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളിയത് തികച്ചും സ്വാഭാവികമായ കാര്യമാണെന്ന് റിട്ട.എസ്പി ജോർജ് ജോസഫ് പറയുന്നത് . കേസിലെ എഫ് ഐ ആർ റദ്ദ് ചെയ്യുക, അല്ലെങ്കില്‍ അന്വേഷണം സി ബി ഐക്ക് വിടുകയെന്ന രണ്ട് കാര്യങ്ങള്‍ പ്രതീക്ഷ അർപ്പിച്ചാണ് ദിലീപ് ഇത്തരമൊരു ഹർജിയുമായി ഹൈക്കോടതിയിലേക്ക് പോയത്.ഏതെങ്കിലും ഒരു കേസിലെ പ്രതിക്ക് അന്വേഷണം സി ബി ഐക്ക് വിടണം എന്ന് പറയാന്‍ സാധിക്കില്ല.

ഇത് സംബന്ധിച്ച് സുപ്രീംകോടതിയുടെ നിരവധി വിധികള്‍ നേരത്തെ തന്നെയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മനോരമ ന്യൂസിന്റെ കൌണ്ടർ പോയിന്റ് ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ജോർജ് എഫ് ഐ ആർ റദ്ദാക്കാനുള്ള അപേക്ഷ രാമന്‍പിള്ളയെപ്പോലുള്ള ഒരു മുതിർന്ന അഭിഭാഷകന്‍ ഇപ്പോള്‍ കൊടുക്കാന്‍ പാടില്ലായിരുന്നു എന്നാണ് എന്റെ ഒരു അനുമാനം. ഈ കേസുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാറിന്റെ 27- ഓളം ഓഡിയോ വിവിധ ടിവി ചാനലുകളിലൂടേയും അല്ലാതെയുമായി പുറത്ത് വന്നിട്ടുണ്ട്. ആറ് ഓഡിയോകള്‍ കോടതിയില്‍ കൊടുത്തിട്ടുണ്ടെന്നും ജോർജ് ജോസഫ് ചൂണ്ടിക്കാട്ടുന്നു120 ബി എന്നത് സ്വതന്ത്രമായി നില്‍ക്കുന്ന ഒരു സെക്ഷനാണ്.

ഈ ഗൂഡാലോചന കുറ്റത്തിന് പുറമെ വധശ്രമത്തിനുള്ള 302 കൂടെ ചേർത്തിട്ടുണ്ട്. ഈ ഒരു സാഹചര്യത്തില്‍ ഈ കേസിലേക്കുള്ള തെളിവുകള്‍ ആവശ്യത്തിന് വന്ന് കഴിഞ്ഞുവെന്നാണ് എന്റെ നിഗമനം. കോടതിയെ ബോധ്യപ്പെടുത്തുന്നതിനായി തെളിവുകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.സാക്ഷിയെ കുറുമാറാന്‍ വക്കീല്‍ പഠിപ്പിക്കുന്ന ഓഡിയോ വരെ കോടതിയില്‍ എത്തിയിട്ടുണ്ട്. അതൊന്നും ഇപ്പം കോടതിയില്‍ വരാതെ വക്കീലന്മാർ സൂക്ഷിക്കണമായിരുന്നു. അതുകൊണ്ട് ദോഷം ഉണ്ടായി. കോടതിക്ക് അതില്‍ നിന്നും മാറാന്‍ സാധിച്ചില്ല.

പൊതുജനങ്ങള്‍ക്ക് മുന്നില്‍ ഇതെല്ലാം ഉണ്ട്. മൂന്ന് മാസത്തെ സമയം കൂടി കേസ് അന്വേഷണത്തിന് ചോദിച്ചപ്പോള്‍ 45 ദിവസം കൂടി കോടതി കൊടുത്തിട്ടുണ്ട്. ആ സമയം പോലും മതിയാവില്ലെന്നാണ് ഞാന്‍ കണക്ക് കൂട്ടുന്നത്. അത്രത്തോളം തെളിവുകളാണ് വരുന്നത്.പ്രതികളുടെ എല്ലാവരുടേയും മൊബൈലുകളില്‍ എന്ത് മാത്രം കാര്യങ്ങളാണ് ഉണ്ടാവുക. അങ്ങനെയുള്ള കാര്യങ്ങളില്‍ നിന്നാണ് ഏറ്റവും പ്രധാനപ്പെട്ട തെളിവുകള്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ദിലീപിന് വളരെ അധികം ദോഷം ചെയ്യുന്ന തെളിവുകളാണ് ഇതെല്ലാം. രണ്ടാമത്തെ കേസ് എടുത്തത് കൊണ്ടാണ് ആദ്യത്തെ കേസിലേക്ക് കൂടുതല്‍ തെളിവുകള്‍ വന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
രാമന്‍പിള്ളയെപ്പോലുള്ള ഒരു വക്കീല്‍ ഉണ്ടായതുകൊണ്ട് ഈ കേസില്‍ നിന്നും രക്ഷപ്പെടും എന്നുള്ള ഒരു ഓവർകോണ്‍ഫിഡന്‍സ് ദിലീപിനുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥനെ മാത്രം വിസ്തരിക്കാനുള്ള ഘട്ടത്തിലുണ്ടായ ആ അമിത വിശ്വാസമാണ് ദിലീപിന് തിരിച്ചടിയായത്. അല്ലെങ്കില്‍ ഈ കേസ് ഇങ്ങനെ പൊങ്ങി വരില്ലായിരുന്നു. അങ്ങനെ ചെയ്ത് കളയും ഇങ്ങനെ ചെയ്തു കളയും എന്നൊക്കെയുള്ള സംസാരങ്ങള്‍ മനസ്സിലാക്കിയ പൊലീസ് ബൈജു പൌലോസിന് വേണ്ട സംരക്ഷണങ്ങള്‍ ഒരുക്കിയിരുന്നു.
ബാലചന്ദ്രകുമാറിനെക്കുറിച്ച് ചിലരൊക്കെ മോശം അഭിപ്രായം പറയുന്നത് കേട്ടു. അദ്ദേഹം എന്ത് തന്നെയായാലും അദ്ദേഹത്തിന്റെ കയ്യിലിരിക്കുന്ന സാധനം വെടിയുണ്ടകളാണ്. ആദ്യത്തെ കേസില്‍ എന്താണ് സംഭവിച്ചതെന്ന് കോടതിയെ ബോധ്യപ്പെടുത്തുന്ന കാര്യങ്ങളാണ് ബാലചന്ദ്രകുമാറിന്റെ കയ്യിലുള്ള 27 ഓഡിയോകള്‍. അത് മാത്രമല്ല, കോടതിയില്‍ നിന്നും ചില രേഖകളും ദൃശ്യങ്ങളും പുറത്തേക്ക് പോയതായി പറയപ്പെടുന്നു.

അതിലേക്കെല്ലാം അന്വേഷണം പോയിക്കൊണ്ടിരിക്കുകയാണെന്നും ജോർജ് ജോസഫ് പറയുന്നു.നടിയെ ആക്രമിച്ചതിന് ശേഷം പള്‍സർ സുനി മതില്‍ ചാടി ഒരു വീട്ടിലേക്കാണ് ആദ്യം പോയത്. അതിന് ശേഷമാണ് അയാള്‍ ദൃശ്യങ്ങള്‍ മറ്റ് ഇടങ്ങളിലേക്ക് എത്തിച്ചത്. ഈ ഘട്ടത്തെ ആരും ബന്ധപ്പെട്ട് കണ്ടില്ല. പൊലീസ് അന്വേഷണത്തിന്റെ തറക്കല്ലിടേണ്ട ഘട്ടമാണ് ഇത്. ആരാണ് ആ വീട്ടില്‍, എന്തിന് അങ്ങോട്ട് പോയി, അവരുടെ സ്വാധീനം എന്താണ് എന്നുള്ളതെല്ലാം കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ABOUT DILEEP

Continue Reading
You may also like...

More in Malayalam

Trending

Recent

To Top