Malayalam
നീ ജനിച്ചപ്പോള്‍ നിന്റച്ഛന്‍ കരഞ്ഞു, ഒരു മാതാപിതാക്കളും കുട്ടികളോട് പറയാന്‍ പാടില്ലാത്തത്; കണ്ണീരോടെ നിമിഷ
നീ ജനിച്ചപ്പോള്‍ നിന്റച്ഛന്‍ കരഞ്ഞു, ഒരു മാതാപിതാക്കളും കുട്ടികളോട് പറയാന്‍ പാടില്ലാത്തത്; കണ്ണീരോടെ നിമിഷ
ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ട് ബിഗ് ബോസ് മലയാളം സീസണ്‍ 4 ആരംഭിച്ചിരിക്കുകയാണ്. തീര്‍ത്തും വ്യത്യസ്തരായ 17 മത്സരാര്‍ത്ഥികളുമായിട്ടാണ് ഇത്തവണ ബിഗ് ബോസ് എത്തിയിരിക്കുന്നത്. മത്സരാര്‍ത്ഥികളില്‍ പലരേയും മലയാളികള്‍ക്ക് അടുത്തറിയാമെങ്കിലും ചിലര്‍ മലയാളികള്‍ക്ക് അത്ര സുപരിചിതരല്ല. ഇവരെ അടുത്തറിയാന്‍ ഈ ഷോയിലൂടെ സാധിക്കും.
ഇതിനിടെ ഇപ്പോഴിതാ പുതിയ പ്രൊമോ വീഡിയോ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് വീട്ടില്‍ ഇന്ന് വൈകാരിക രംഗങ്ങളായിരിക്കും അരങ്ങേറുക എന്ന് വ്യക്തമാക്കുന്നതാണ് പ്രൊമോ വീഡിയോ. എല്ലാ സീസണേയും പോലെ താരങ്ങള്‍ ഓരോരുത്തരും തങ്ങളുടെ ജീവിത കഥ പറയുന്ന ടാസ്‌ക്കില്‍ ഇത്തവണ വൈകാരികമായ രംഗങ്ങളായിരിക്കും ഉണ്ടാവുക എന്നുറപ്പായിരിക്കുകയാണ്.
പൊട്ടിക്കരഞ്ഞു കൊണ്ട് സംസാരിക്കുന്ന നിമിഷയെ ആണ് വീഡിയോയില്‍ കാണുന്നത്. നീ ജനിച്ചപ്പോള്‍ നിന്റെ അച്ഛന്‍ കരഞ്ഞു. ആണ്‍ കുട്ടി ആകാത്തത് കൊണ്ട്. ഒരു പാരന്റ് അവരുടെ മക്കളെക്കുറിച്ച് പറയാന്‍ പാടില്ലാത്തത് ഒക്കെ അവര്‍ പറഞ്ഞു എന്നാണ് നിമിഷ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ കേട്ട് മറ്റുള്ളവരും കരയുന്നത് വീഡിയോയില്‍ കാണാം. പിന്നാലെ ബ്ലെസ്ലിയും തന്റെ ജീവിതകഥ പറയുന്നുണ്ട്.
ഞാന്‍ സ്‌കൂട്ടറില്‍ മുന്നിലും വാവച്ചി പിന്നിലുമിരുന്നു. ആ കയറ്റം കേറുമ്പോള്‍ വണ്ടി മുകളിലേക്ക്് ഉയരും. അപ്പോള്‍ പിന്നീലിരിക്കുന്നയാള്‍ പുറകിലേക്ക് പോകും. ഇത്രയേയുള്ളൂ. അത്ര നേരം എന്റെ കൂടെയുണ്ടായിരുന്ന ജീവന്‍ എങ്ങനെ ഈ ശരീരത്തില്‍ നിന്നും പോയി എന്നതാണ് എന്നാണ് വികാരഭരിതനായി ബ്ലെസ്ലി പറയുന്നത്. മറ്റുള്ളവരും ഇത് കേട്ട് കരയുന്നതായി കാണാം. അതേസമയം വീഡിയോക്ക് കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.
കഴിഞ്ഞ തവണ നിര്‍ത്തി കരയിച്ചു. ഈ തവണ ഇരുത്തി കരയിച്ചു.. ആര്‍ക്കാടാ ചെയ്ഞ്ച് ഇഷ്ട്ടം അല്ലാത്തത്, ബിഗ് ബോസിന്റെ പേരില്‍ കഥയല്ലിത് ജീവിതം കാണിക്കുന്ന എന്റെ വലിയ മുതലാളി, ഞങ്ങള്‍ വല്ല കണ്ണീര്‍ സീരിയലുകള്‍ കണ്ടോളാം, അവരുടെ സ്റ്റോറി പറയുമ്പോള്‍ അവര്‍ അറിയാതെ കരയും. അത് ഇപ്പോ നമ്മള്‍ ആയാലും. അതൊന്നും ആര്‍ട്ടിഫിഷ്യല്‍ അല്ല, ഈ ടാസ്‌ക് ആര്‍ക്കും ഇഷ്ടമല്ല എന്നറിയാം എനിക്ക് ഉള്‍പ്പെടെ. പക്ഷേ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ ടാസ്‌കില്‍ പറയുന്ന കാര്യങ്ങള്‍ ഉപയോഗിച്ച് കുറെ പ്രശ്‌നങ്ങളൊക്കെ ഉണ്ടാവാന്‍ സാധ്യതയുണ്ട് അതുകൊണ്ട് ഈ ടാസ്‌ക് അത്യാവശ്യം തന്നെയാണ് ബിഗ് ബോസില്‍, സഹതാപ തരംഗം സൃഷ്ടിക്കാതെ കളിച്ചു വിന്നറാകാന്‍ ആരാണൊ അവര്‍ക്ക് കട്ട സപ്പോര്‍ട്ട് എന്നിങ്ങനെയാണ് കമന്റുകള്‍.
അപര്‍ണയ മള്‍ബറി, നവീന്‍ അറയ്ക്കല്‍, ജാനകി സുധീര്‍, ലക്ഷ്മിപ്രിയ, ഡോ.റോബിന്‍ രാധാകൃഷ്ണന്‍, ധന്യ മേരി വര്‍ഗീസ്, ശാലിനി നായര്‍, ജാസ്മിന്‍ എം മൂസ, അഖില്‍ ബി എസ്, നിമിഷ, ഡെയ്സി ഡേവിഡ്, റോണ്‍സണ്‍ വിന്‍സെന്റ്, അശ്വിന്‍ വിജയ്, സൂരജ് തേലക്കാട്, ബ്ലെസ്ലി, ദില്‍ഷ പ്രസന്നന്‍, സുചിത്ര നായര്‍ എന്നിവരാണ് ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ മത്സരിക്കാനെത്തിയിരിക്കുന്നത്. തീര്‍ത്തും വ്യത്യസ്തമായൊരു സീസണായിരിക്കും ഇതെന്നുറപ്പായിരിക്കുകയാണ്. ആരൊക്കെ വാഴുമെന്നും ആരൊക്കെ വീഴുമെന്നും കണ്ടറിയാനായി കാത്തിരിക്കാം.
ABOUT BIG BOSS
