ഇപ്പോള്‍ എന്റെ സുഹൃത്തും വഴികാട്ടിയും കൂടിയാണ്. ഇതിലും നല്ലൊരു ഗൈഡിനെ എനിക്കിനി കിട്ടുകയില്ല; പുതിയ പോസ്റ്റുമായി എത്തിയ നസ്രിയയോട് കയ്യിക്ക് എന്ത് പറ്റിയെന്ന് ആരാധകര്‍

മലയാളികുടെ പ്രിയതാരമാണ് നസ്രിയ നസീം. വിവാഹശേഷം അഭിനയത്തില്‍ നിന്ന് കുറച്ചുനാള്‍ വിട്ടു നിന്ന നസ്രിയ ഇപ്പോള്‍ സിനിമയിലേക്ക് മടങ്ങി വന്നത് അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു. ഇപ്പോളിതാ ആദ്യമായി തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് വാചാലയായെത്തിയിരിക്കുകയാണ് താരം.
ആദ്യ തെലുങ്ക് സിനിമയുടെ ഡബ്ബിംഗും വിജയകരമായി പൂര്‍ത്തിയാക്കി. ഇതാണെന്റെ ആദ്യ തെലുങ്ക് സിനിമയുടെ സംവിധായകന്‍, ഇപ്പോള്‍ എന്റെ സുഹൃത്തും വഴികാട്ടിയും കൂടിയാണ്. ഇതിലും നല്ലൊരു ഗൈഡിനെ എനിക്കിനി കിട്ടുകയില്ല. ഇതുവരെയുള്ള യാത്രകളിലെല്ലാം അദ്ദേഹം ഒപ്പമുണ്ടായിരുന്നു.
നിങ്ങള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന ഓരോ നിമിഷവും ഞാന്‍ ശരിക്കും ആസ്വദിച്ചിരുന്നുവെന്നും നസ്രിയ കുറിച്ചു, മൂന്ന് ലക്ഷത്തിലധികം പേരാണ് ഇതിനകം തന്നെ നസ്രിയയുടെ പോസ്റ്റിന് ലൈക്കടിച്ചിട്ടുള്ളത്. പ്ലാസ്റ്ററിട്ട കൈയ്യുമായി സംവിധായകനൊപ്പം ഇരിക്കുന്ന ചിത്രമായിരുന്നു നസ്രിയ പോസ്റ്റ് ചെയ്തത്. കൈക്ക് എന്ത് പറ്റിയെന്നായിരുന്നു ആരാധകരെല്ലാം താരത്തോട് ചോദിച്ചത്. കമന്റുകള്‍ക്ക് താരം ഇതുവരെ മറുപടി നല്‍കിയിട്ടില്ല.