Connect with us

രണ്ടും കൽപ്പിച്ച് ദിലീപിന്റെ വമ്പൻ നീക്കം, എതിരാളികൾക്ക് കനത്ത പ്രഹരം,ജനപ്രിയ നായകനോടാണോ കളി അമ്പരന്ന് ക്രൈംബ്രാഞ്ച്, ട്വിസ്റ്റോട് ട്വിസ്റ്റ്

News

രണ്ടും കൽപ്പിച്ച് ദിലീപിന്റെ വമ്പൻ നീക്കം, എതിരാളികൾക്ക് കനത്ത പ്രഹരം,ജനപ്രിയ നായകനോടാണോ കളി അമ്പരന്ന് ക്രൈംബ്രാഞ്ച്, ട്വിസ്റ്റോട് ട്വിസ്റ്റ്

രണ്ടും കൽപ്പിച്ച് ദിലീപിന്റെ വമ്പൻ നീക്കം, എതിരാളികൾക്ക് കനത്ത പ്രഹരം,ജനപ്രിയ നായകനോടാണോ കളി അമ്പരന്ന് ക്രൈംബ്രാഞ്ച്, ട്വിസ്റ്റോട് ട്വിസ്റ്റ്

തെളിവുകള്‍ നശിപ്പിച്ചു എന്നാരോപിച്ച് നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുളള നീക്കത്തിലാണ് ഇപ്പോൾ ക്രൈംബ്രാഞ്ച്. ദിലീപ് ഹാജരാക്കിയ ഫോണുകളില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചതായാണ് ക്രൈംബ്രാഞ്ച് ആരോപിക്കുന്നത്.

തന്റെ മൊബൈല്‍ ഫോണില്‍നിന്നു സൈബര്‍ വിദഗ്‌ധന്റെ സഹായത്തോടെ മായ്‌ച്ചുകളഞ്ഞ ഡേറ്റ കോടതി മുമ്പാകെ ഹാജരാക്കാനൊരുങ്ങുകയാണ് ദിലീപ്‌. ഫോണുകള്‍ മുംബൈയിലെ സ്വകാര്യലാബില്‍ പരിശോധിച്ചു മുഴുവന്‍ വിവരങ്ങളും കോപ്പി ചെയ്‌തിട്ടുണ്ട്‌. ഈ വിവരങ്ങള്‍ കോടതിയ്‌ക്കു കൈമാറാന്‍ തയാറാണെന്നു ദിലീപ്‌ അറിയിക്കും. നീക്കിയ ദൃശ്യങ്ങള്‍ വധഗൂഢാലോചനാ കേസുമായി ഒരുതരത്തിലും ബന്ധമുള്ളവയല്ല. തന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ ബാധിക്കുന്ന ദൃശ്യങ്ങളാണു ഫോണില്‍നിന്ന്‌ നീക്കിയതെന്നും അവ പോലീസിനു കൈമാറാനാകില്ലെന്നുമാണ്‌ ദിലീപിന്റെ വാദം. പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കു ദിലീപ്‌ ഈയാഴ്‌ച മറുപടി നല്‍കും.

ഫോണുകളിലെ നിര്‍ണായക വിവരങ്ങള്‍ മായ്‌ച്ചുകളഞ്ഞുവെന്നാണു പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്‌. എന്നാല്‍, തന്റെ സ്വകാര്യത സംരക്ഷിക്കാന്‍ തനിക്ക്‌ അവകാശമുണ്ടെന്നും ഫോണുകളില്‍ അത്തരം ഡേറ്റ ഉണ്ടോ എന്നറിയാനാണു പരിശോധിച്ചതെന്നുമാണു ദിലീപിന്റെ വാദം. ഒരു വിവരവും താന്‍ നശിപ്പിച്ചിട്ടില്ല. നടിയെ ആക്രമിച്ച കേസില്‍ തന്റെ ഫോണില്‍ പോലീസ്‌ കൃത്രിമം നടത്തിയതായി തനിക്കു ബോധ്യമുണ്ട്‌. അതു വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലെന്ന നിലയിലാണ്‌ ഫോണ്‍ പരിശോധിപ്പിച്ചത്‌. പോലീസും കോടതിയും ആവശ്യപ്പെടുന്നതിനു മുമ്പാണു ഫോണുകള്‍ മുംബൈയിലെ സ്വകാര്യ ലാബിലേക്ക്‌ അയച്ചു പരിശോധിപ്പിച്ചതെന്നും ദിലീപ്‌ ബോധിപ്പിക്കും. അതേസമയം, കുറ്റകൃത്യം നടത്താന്‍ ഫോണ്‍ ഉപയോഗിച്ചെന്നു കണ്ടെത്തുന്നപക്ഷം അഭിഭാഷകര്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളാകും.

അതേസമയം ഡിലീറ്റ് ചെയ്ത കാര്യങ്ങൾ ഏത് വിധേനയും കണ്ടെത്താൻ തന്നെയാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായി കേന്ദ്ര അന്വേഷണ ഏജൻസികളെ തന്നെ സമീപിക്കും.ദിലീപും കൂട്ടരും ഫോണിൽ നിന്നും നശിപ്പിച്ച വിവരങ്ങൾ വീണ്ടെടുക്കാൻ കേന്ദ്ര അന്വേഷണ ഏജൻസി സൈബർ വിദഗ്ദരുടെ സഹായം അന്വേഷണ സംഘം തേടും

മായ്ച്ചുകളഞ്ഞ ഡാറ്റ വീണ്ടെടുക്കാനുള്ള അത്യാധുനിക സോഫ്റ്റ്വവെയറുകൾ എൻ ഐ എയുടെ പക്കലുണ്ട്. ദേശവിരുദ്ധ സ്വഭാവമുള്ള യു എ പി എ കേസുകളിൽ ഫൊറൻസിക് അന്വേഷണം നടത്താൻ കേരള പോലീസ് സാധാരണ എൻ ഐ എ ഉൾപ്പെടെയുള്ള അന്വേഷണ സംഘത്തിന്റെ സഹായം തേടാറുണ്ട്. അത്യാധുനിക സോഫ്റ്റ്വെയറുകളുടെ സഹായത്തോടെ വിവരങ്ങൾ കണ്ടെടുക്കാൻ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

വിവരങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കിലും അവ വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് സൈബർ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. ഏത് ടെക്നോളജി ഉപയോഗിച്ചാണ് വിവരങ്ങൾ ഡിലീറ്റ് ചെയ്തതെന്ന് ആദ്യം കണ്ടെത്തേണ്ടതുണ്ട്. അത് കണ്ടെത്താൻ സാധിച്ചാൽ വിവരങ്ങൾ വീണ്ടെടുക്കുക എളുപ്പമാകുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഫോണിൽ നിന്നും സുപ്രധാന കാര്യങ്ങൾ മായ്ച്ച് കളഞ്ഞുവെന്ന് കണ്ടെത്തിയതോടെ തന്നെ ഇനിയുള്ള നീക്കങ്ങൾ നിർണായകമാകുമെന്നും സൈബർ വിദഗ്ദർ പറയുന്നു. എന്തിനാണ് വിവരങ്ങൾ ഡിലീറ്റ് ചെയ്തതെന്ന് ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ കോടതിയിൽ വിശദീകരിക്കേണ്ടി വരുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്തായാലും ശേഖരിച്ച തെളിവുകൾ എല്ലാം അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കും. അഭിഭാഷകരുടെ സഹായത്തോടെ ദിലീപും മറ്റ് കൂട്ടരും തെളിവ് നശിപ്പിക്കൽ കുറ്റത്തിന്റെ പരിധിയിൽ വരുന്ന പ്രവൃത്തിയാണ് നടത്തിയതെന്നാണ് അന്വേഷണ സംഘം ആരോപിക്കുന്നത്.

More in News

Trending

Recent

To Top