Connect with us

സിദ്ധിഖ് കൂറുമാറിയിത് എളുപ്പം മനസിലാക്കാം… എന്നാല്‍ ആ നടിയുടെ വിശ്വസ്‌തയായിരുന്ന ഭാമയും പൊലീസിന് നല്‍കിയ മൊഴി മാറ്റിപറഞ്ഞത് ഏറെ ആശ്ചര്യപ്പെടുത്തുന്നു; അന്ന് രേവതി പറഞ്ഞ ആവാക്കുകൾ

Malayalam

സിദ്ധിഖ് കൂറുമാറിയിത് എളുപ്പം മനസിലാക്കാം… എന്നാല്‍ ആ നടിയുടെ വിശ്വസ്‌തയായിരുന്ന ഭാമയും പൊലീസിന് നല്‍കിയ മൊഴി മാറ്റിപറഞ്ഞത് ഏറെ ആശ്ചര്യപ്പെടുത്തുന്നു; അന്ന് രേവതി പറഞ്ഞ ആവാക്കുകൾ

സിദ്ധിഖ് കൂറുമാറിയിത് എളുപ്പം മനസിലാക്കാം… എന്നാല്‍ ആ നടിയുടെ വിശ്വസ്‌തയായിരുന്ന ഭാമയും പൊലീസിന് നല്‍കിയ മൊഴി മാറ്റിപറഞ്ഞത് ഏറെ ആശ്ചര്യപ്പെടുത്തുന്നു; അന്ന് രേവതി പറഞ്ഞ ആവാക്കുകൾ

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയവരുടെ സാമ്പത്തിക സ്രോതസ്സുകൾ അന്വേഷിക്കാനും അവരെ നിരീക്ഷിക്കുവാനും പ്രത്യേക സംഘങ്ങളെ സജ്ജമാക്കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. സിനിമാതാരങ്ങളടക്കം നിരവധി പേരാണ് കേസിൽ കൂറുമാറിയത്. നടിമാരായ ഭാമ, ബിന്ദുപണിക്കർ എന്നിവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ഭാമ കൂറുമാറിയ സമയത്ത് ഡബ്ള്യുസിസി അംഗം നടി രേവതി പങ്കുവെച്ച് ഒരു ഫേസ്ബുക്ക് കുറിപ്പ് ഈയൊരു സാഹചര്യത്തിൽ ശ്രദ്ധേയമാവുകയാണ്. 2020ൽ പങ്കു വച്ച കുറിപ്പാണു ഇപ്പോൾ വീണ്ടും ശ്രദ്ധേയമാകുന്നത്.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

സിനിമാമേഖലയിലെ സ്വന്തം സഹപ്രവര്‍ത്തകരെ പോലും വിശ്വസിക്കാന്‍ കഴിയില്ല എന്നതില്‍ സങ്കടമുണ്ട്. ഇത്രയേറെ വര്‍ഷത്തെ ജോലി, നിരവധി പ്രൊജക്ടുകള്‍, പക്ഷെ ഒരു സ്ത്രീക്ക് ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ എല്ലാവരും പിന്‍വലിയുന്നു. സൗഹൃദത്തിന്റെയും ഒരുമിച്ച്‌ ജോലി ചെയ്തതിന്റെയും ഓര്‍മ്മ അപ്പോള്‍ ആര്‍ക്കുമില്ല.

2017 ലെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇടവേളബാബുവും ബിന്ദുപണിക്കരും കൂറുമാറിയിരുന്നു. അവരില്‍ നിന്നും കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നുമില്ല. ഇപ്പോള്‍ ഇവിടെ കൂറുമാറുന്നത് സിദ്ധിഖും ഭാമയുമാണ്. സിദ്ധിഖ് കൂറുമാറിയിത് എളുപ്പം മനസിലാക്കാം. എന്നാല്‍ ആ നടിയുടെ വിശ്വസ്‌തയായിരുന്ന ഭാമയും പൊലീസിന് നല്‍കിയ മൊഴി മാറ്റിപറഞ്ഞത് ഏറെ ആശ്ചര്യപ്പെടുത്തുന്നു.

ആക്രമണത്തെ അതിജീവിച്ചയാള്‍ ഒരു സ്‍ത്രീക്ക് ലഭിക്കേണ്ട നീതിക്കായി ദുഷ്‍കരമായ സമയങ്ങളിലൂടെ കടന്നുപോകുന്നു. എന്തുകൊണ്ടാണ് ആക്രമണത്തെ അതിജീവിച്ചവരുടെ ജീവിതത്തെ കുറിച്ചും അവരുടെ കുടുംബത്തെ കുറിച്ചും ആരും ചിന്തിക്കാത്തത്. അവളോടൊപ്പം ഇപ്പോഴും കൂടെയുള്ള ആള്‍ക്കാരെ ഓര്‍മിപ്പിക്കാന്‍ എന്ന് പറഞ്ഞാണ് നടി കുറിപ്പ് അവസാനിപ്പിച്ചത്.

അമ്മ സംഘടന സംഘടിപ്പിച്ച പരിപാടിക്കിടെ ദിലീപും ഭാവനയും തമ്മിൽ തർക്കമുണ്ടായി എന്ന മൊഴിയിൽ നിന്നുമാണ് സിദ്ദീഖുo ഭാമയും കൂറുമാറിയത്. കോടതിയിൽ ഇക്കാര്യം തെളിയിക്കാൻ സാധിക്കാത്തതിനാൽ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ നിലപാട് എടുക്കുകയായിരുന്നു. ഇത്തരത്തിൽ നിരവധി വ്യക്തികൾ ആണ് ഈ കേസിൽ നിന്നും കൂറുമാറിയത്.കേസില്‍ 34ാം സാക്ഷിയായിരുന്നു കാവ്യ മാധവനും കൂറുമാറിയിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top