Connect with us

മാളുവിനെ കാത്ത് ആ ദുരന്തം ;ചേച്ചി തന്നെ ഈ അനിയത്തിയ്ക്ക് പാരയാകുന്നു ; ത്രസിപ്പിക്കുന്ന കഥയുമായി തൂവൽസ്പർശം !!

Malayalam

മാളുവിനെ കാത്ത് ആ ദുരന്തം ;ചേച്ചി തന്നെ ഈ അനിയത്തിയ്ക്ക് പാരയാകുന്നു ; ത്രസിപ്പിക്കുന്ന കഥയുമായി തൂവൽസ്പർശം !!

മാളുവിനെ കാത്ത് ആ ദുരന്തം ;ചേച്ചി തന്നെ ഈ അനിയത്തിയ്ക്ക് പാരയാകുന്നു ; ത്രസിപ്പിക്കുന്ന കഥയുമായി തൂവൽസ്പർശം !!

എന്നത്തേയും പോലെ ഇന്നലത്തെ എപ്പിസോഡും പൊളിയായിരുന്നു . ജനറൽ പ്രമോയിൽ കാണിച്ച എല്ലാ സീനും ഇന്നത്തെ എപ്പിസോഡിൽ ഉണ്ടായിരുന്നു. വേറെ സീരിയൽ ആയിരുന്നേൽ ഇതൊക്കെ ഒരു വർഷം എടുത്താനെ ഒന്ന് ടി വി യിൽ വരാൻ . പക്ഷേ ഇതു തൂവൽസ്പർശമാണ് . തൂവൽസ്പർശം ഇങ്ങനാണ്.
.
ഇന്നലത്തെ എപ്പിസോഡ് എല്ലാവരും വളരെ നെഞ്ചിടിപ്പോടായിരിക്കും കണ്ടത്. ശ്രേയ സത്യങ്ങൾ അറിയുന്നതും തുമ്പിയെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്നതും ഒക്കെ വീക്കെൻഡ് പ്രമോയിൽ കണ്ട നമ്മൾ എന്താകും എന്താകും എന്ന് ആലോചിച്ച ഇരിക്കുവായിരുന്നല്ലോ. കൊച്ചു ഡോക്ടറെ കൂട്ടികൊണ്ടു പോയി ശ്രേയ ചോദ്യം ചെയ്യുന്നതു അവിടെ എത്തുന്ന ഡോക്ടർ ഡിമൽ ശ്രേയയോട് സത്യങ്ങൾ പറയുന്നതുമാണ് ഇന്നലത്തെ ഹൈലൈറ്റ്. എല്ലാം മനസിലാക്കി ശ്രേയ എന്റെ മാളുവിന്‌ അങ്ങനെ ചെയ്യാൻ കഴിയുമോ എന്ന് ആലോചിക്കുന്നുണ്ട്.

പിന്നീട് എപ്പിസോഡിൽ കാണിച്ചത് ശ്രേയ മാളുവിനോട് നീ അല്ലെ ആ ലേഡി റോബിൻഹുഡ് എന്ന് ചോദിക്കുന്നതും മാളു അത് സമ്മതിക്കുന്നതുമാണ്. മാളുവിനെ പിടിച്ചു വലിച്ച് പുറത്തേക്ക് ശ്രേയ കൊണ്ട് പോകുന്നുതുമാണ്. ശരിക്കും ഡിമൽ ശ്രേയ കോൺവെർസേഷൻ കഴിഞ്ഞ് ഓരോ നിമിഷവും ഇങ്ങനെ ഹാർട്ട് ബീറ്റ കൂടി കൂടി വരുവായിരുന്ന്. മാളുവും ശ്രേയയും തമ്മിൽ ഈ രാജ്യത്തിലെ സിസ്റ്റത്തെ പറ്റി പറഞ്ഞുളള വഴക്കും … തുമ്പിയെ പിടിച്ച് തള്ളുന്നതും …അപ്പചിയും അപ്പൂപ്പനും അമ്മൂമ്മയും ഓടി വരുന്നതും … ഈശ്വർ സാറിന്റെ ആ വരവും മാളുവിനെ വെടി വെക്കുന്നതും .

എല്ലാം കൊണ്ടും നല്ലൊരു ആംബിയൻസ് ആയിരുന്നു. ഒടുവിൽ ഇതൊക്കെ ശ്രേയയുടെ സ്വപ്നമാണ് എന്ന് അറിഞ്ഞപ്പോഴാ സമാധാനമായത്. തുമ്പി ആണ് ലേഡി റോബിൻഹൂഡ് എന്നു ശ്രേയ അറിഞ്ഞു കഴിഞ്ഞു.. തുമ്പിയെ കാണാൻ വീട്ടിലേക്ക് പോകുന്ന വഴിക്ക് ആലോചിക്കുന്നതായിരുന്നു ബാക്കി സീൻസ്.. എന്തായാലും ഇതൊക്കെ സ്വപ്നമായത് നന്നായി കാരണം തുമ്പി ഫാൻസിന് ഇതൊന്നു സഹിക്കാൻ കഴിയില്ല .

ഈ ചേച്ചി ഒരിക്കലും ഈ അനിയത്തിക്ക് അപകടം വരുന്നതൊന്നും ചെയ്യില്ല. ഈശ്വർ സാർ ഒരുക്കുന്ന കെണിയിൽ മാളുവിനെ വിട്ടു കൊടുക്കില്ല. അയാളുടെ മനസിലിരിപ്പ് ശ്രേയക്കു അറിയാം. ഒരിക്കൽ ലേഡി റോബിൻഹുഡിനെ ശ്രേയ കീഴ്പ്പെടുത്താൻ ശ്രമിക്കുമ്പോൾ ആരോ മറഞ്ഞു നിന്ന് വെടിവെക്കുന്നുണ്ട്. അന്ന് പക്ഷെ അവൾ രക്ഷപെട്ടു. അത് ശ്രേയുടെ മനസ്സിലുണ്ട് .

അതു കൊണ്ടു തന്നെ ഇനിയുള്ള ശ്രേയുടെ നീക്കങ്ങൾ എല്ലാം വളരെ ബുദ്ധിപരമായിരിക്കും .
ജാക്‌സണും വിത്സനും ലേഡി റോബിൻഹുഡിനെ കൊന്നുകളയാനാണ് ഈശ്വർ സാറിനോട് പറഞ്ഞിരിക്കുന്നത്. കൂട്ടുകാരോടുള്ള പ്രതിബന്ധത കാരണം ഈശ്വർ സാർ അതിനു ശ്രമിക്കും. എൻകൗണ്ടർ നടത്തി മാളുവിനെ ഇല്ലാതാകാൻ നോക്കും . പക്ഷെ ശ്രേയ അതിനു സമ്മതിക്കില്ല. ശ്രേയ എങ്ങനെയാണു ഈശ്വർ സാറിന്റെ കളികൾ പൊളിക്കുന്നതെന്ന്വരുന്ന എപ്പിസോഡുകൾ കാണുമ്പോൾ മനസിലാകും.

മാളുവാണ് ലേഡി റോബിൻഹുഡ് എന്ന് ഈശ്വർ സാർ ഇന്നത്തെ എപ്പിസോഡിൽ അറിയും. ഡിമൽ ശ്രേയയോട് സംസാരിക്കുമ്പോൾ ഒരു പോലീസുകാരാൻ എല്ലാം കേൾക്കുന്നുണ്ടായിരുന്നു. അത് നമ്മുടെ ഈശ്വർ സാറിന്റെ സ്പൈ ആക്കാനാണ് സാധ്യത. അങ്ങനെ സത്യങ്ങൾ ഈശ്വർ സാർ അറിഞ്ഞു കഴിഞ്ഞാൽ അത് ജാക്‌സനെ വിളിച്ചു പറയാതിരിക്കില്ല . ശ്രേയ മാളുവിനെ കണ്ട് എന്താണ് ചോദിക്കാൻ പോകുന്നത് എന്നൊക്കെ ഇന്ന് അറിയാം. എന്തായിരിക്കും ശ്രേയ എടുക്കാൻ പോകുന്ന തീരുമാനമെന്ന് അറിയാൻ എല്ലാവരും കാത്തിരിക്കുവാണ്. അതു മാത്രമല്ല മറ്റൊരു സന്തോഷം കൂടി ഇന്നത്തെ എപ്പിസോഡിൽ ഉണ്ട് .
പക്ഷെ ആ സന്തോഷത്തിനിടയിലും വലിയ ദുരന്തങ്ങൾ ആകുമോ വരാനിരിക്കുന്നത്. മാളുവിന്‌ പിന്നാലെ മരണം ഉണ്ട്. മാളുവിനെ എന്നന്നേക്കുമായി ഇല്ലാതാക്കാൻ ഈശ്വർ സാറും … മാളുവിനെ കോടതിയിൽ ഹാജരാക്കാൻ ശ്രേയയും … വളരെ ത്രില്ലിങ്ങ് എപ്പിസോഡാണ് ഇനി കാണാൻ പോകുന്നത്.

ABOUT THOOVALSPARSHAM

More in Malayalam

Trending

Recent

To Top