Connect with us

വിവാഹത്തിന് പിന്നാലെ ഗോപിക വീടുവിട്ടിറങ്ങി..? ഹൃദയം പൊട്ടി ജിപി; നടുക്കുന്ന തീരുമാനങ്ങൾ!!

Malayalam

വിവാഹത്തിന് പിന്നാലെ ഗോപിക വീടുവിട്ടിറങ്ങി..? ഹൃദയം പൊട്ടി ജിപി; നടുക്കുന്ന തീരുമാനങ്ങൾ!!

വിവാഹത്തിന് പിന്നാലെ ഗോപിക വീടുവിട്ടിറങ്ങി..? ഹൃദയം പൊട്ടി ജിപി; നടുക്കുന്ന തീരുമാനങ്ങൾ!!

മലയാള മിനിസ്‌ക്രീന്‍ ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. ജനുവരി 28 നായിരുന്നു ഗോവിന്ദ് പദ്മസൂര്യയുടെയും ഗോപിക അനിലിന്റെയും വിവാഹം നടന്നത്. തൃശ്ശൂര്‍ വടക്കുനാഥ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇരുവരുടെയും താലികെട്ട് നടന്നത്.

പിന്നാലെ വമ്പന്‍ പാര്‍ട്ടിയും ഇരുവരും നടത്തിയിരുന്നു. വിവാഹത്തിന് ഒരാഴ്ച മുന്നേ തന്നെ വിവാഹ ആഘോഷ പരിപാടികള്‍ക്ക് ഇരു കുടുംബവും തുടക്കമിട്ടിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇന്നും സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഏഷ്യാനെറ്റിലെ ഏറ്റവും ജനശ്രദ്ധ നേടിയ റിയാലിറ്റി ടെലിവിഷൻ ഗെയിം ഷോയായ ബിഗ് ബോസ് ആറാമത്തെ സീസണ് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ ഒന്നടങ്കം. ഈ സീസണിൽ ആരൊക്കെയാകും മത്സരിക്കാനുണ്ടാകുക എന്ന ആകാംഷയാണ് പ്രേക്ഷകർക്ക്. ബിഗ് ബോസ് സീസൺ ആറിൽ മത്സരാർത്ഥിയായി ഗോപിക അനിൽ ഉണ്ടാകുമോ? എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യം.  

ഇപ്പോഴിതാ ഒരു പഴയ അഭിമുഖത്തിൽ ഗോപിക തന്റെ ഇഷ്ടങ്ങളെ കുറിച്ചും ബിഗ്ബോസ് പ്രവേശനത്തെ കുറിച്ചും പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. “ബിഗ്‌ബോസിലേക്ക് വിളിച്ചാൽ ഞാൻ പോകില്ല. വേറെ ഒന്നും കൊണ്ടല്ല, എനിക്ക് എന്റെ ഫാമിലിയെ വിട്ടിട്ട് അത്രയും ദിവസം ഫോണിൽ പോലും കോൺടാക്ട് ചെയ്യാതെ നിൽക്കണ്ടേ അത് പറ്റില്ല. ആ ഒരു കാരണം മാത്രമാണ്. ഞാൻ എവിടെ ആയാലും ഡെയിലി മൂന്നാലു തവണ വീട്ടിലേക്ക് വിളിക്കും. മെസേജെങ്കിലും ചെയ്യും വിളിക്കാൻ പറ്റിയില്ലെങ്കിൽ ഇതൊന്നും ഇല്ലാതെ എനിക്ക് പറ്റില്ല. ഞാൻ ഒരു ടിപ്പിക്കൽ ഫാമിലി ഗേൾ ആണ്” എന്നാണ് ഗോപിക പറയുന്നത്.

അതേസമയം ഹണിമൂൺ യാത്രയിലാണ് ഇരുവരും. ഹണിമൂണിനായി ആദ്യം നേപ്പാളിലേക്ക് യാത്ര തിരിച്ചത്. യാത്രയിക്കിടയിലെ വിശേഷങ്ങളും ചിത്രങ്ങളും രസകരമായ സംഭവങ്ങളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്. അത്തരത്തിൽ ഗോപിക പങ്കുവെച്ച വീഡിയോയാണിപ്പോൾ ജിജി ആരാധകരും ഗോപിക ഫാൻസുമെല്ലാം ഏറ്റെടുത്തിരിക്കുന്നത്.

നേപ്പാളിലെ സ്ഥലങ്ങളിലൂടെയുള്ള യാത്രയ്ക്കായി തെരഞ്ഞെടുത്ത ബസിൽ ഒപ്പമുണ്ടായിരുന്ന കുട്ടിയെ കളിപ്പിക്കുന്ന വീഡിയോയാണ് ഗോപിക പങ്കുവെച്ചിരിക്കുന്നത്. അച്ഛനും അമ്മയ്ക്കും ഒപ്പമിരിക്കുന്ന കുട്ടി ഗോപികയെ ഷൂട്ട് ചെയ്യുന്ന പോലെ കാണിക്കുകയും അപ്പോൾ തന്നെ വീഴുന്നതായി ഗോപിക അഭിനയിക്കുകയും ചെയ്യുന്നു.

ഇതേപോലെ തിരിച്ചും ചെയ്യുന്നുണ്ട്. ഇവരുടെ കളി കണ്ട് കൂടെയുള്ളവർ ചിരിക്കുന്നതും കാണാം. രണ്ട് കുട്ടികൾ എന്ന കമ്മൻറുമായാണ് ആരാധകർ വീഡിയോയ്ക്ക് താഴെ എത്തുന്നത്. രസകരമായ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. നേപ്പാളിന്റെ തലസ്ഥാന നഗരിയില്‍ നിന്നുള്ള ഫോട്ടോസ് ആദ്യം തന്നെ ജിപി പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.

ബാലേശ്വര്‍ മഹാദേവ് മന്ദിര്‍ ചന്ദ്രഗിരി കുന്നുകളില്‍ നിന്നുള്ള ഫോട്ടോസും ജിപി പങ്കുവെച്ചിരുന്നു. ഗോപിക കത്തി പിടിച്ചുനില്‍കുന്ന ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട്, ‘‘കത്തി വേഷത്തില്‍ അപ്പുക്കുട്ടന്‍’’ എന്ന ക്യാപ്ഷനോടെയും ജിപി ഒരു ഫോട്ടോ പങ്കുവച്ചിട്ടുണ്ട്. ഇരുവരും കോട്ടണ്‍ കാന്‍ഡി തിന്നുന്ന ഫോട്ടോസും പങ്കുവച്ചിട്ടുണ്ട്. ആ കൊച്ചിന് വല്ലതും  ബാക്കി കിട്ടിയോ, എന്താ മോളെ ഈ കത്തി വേഷത്തില്‍ എന്നിങ്ങനെ നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് വന്നിരിക്കുന്നത്.

വേറെ എങ്ങും ഹണിമൂണിന് പോകുന്നില്ലേ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ‘നമ്മുടെ ഏറ്റവും സൗഹൃദവും സന്തോഷകരവുമായ അയൽപക്കമായ നേപ്പാളിന്റെ ബുദ്ധന്റെ നാട്ടിൽ ഞങ്ങളുടെ മുദ്രകൾ അടയാളപ്പെടുത്തി ഞങ്ങൾ ഞങ്ങളുടെ ആദ്യത്തെ അന്താരാഷ്ട്ര യാത്ര ആരംഭിച്ചു. മലയാളിയുടെ സ്വന്തം അക്കുസോട്ടോയുടെയും ഉണ്ണിക്കുട്ടന്റെയും ഡോൾമ അമ്മായിയുടെയും നാട്. കുട്ടിമാമാ ഞങ്ങൾ ശരിക്കും ഞെട്ടിമാമാ’, ഗോവിന്ദ് പദ്മസൂര്യ ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചു.

ജിജി സെലിബ്രേഷൻസ് എന്ന ഹാഷ്ടാഗും ചിത്രങ്ങൾക്കൊപ്പം ഗോവിന്ദ് കുറിച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ച് ബുദ്ധക്ഷേത്രത്തിൽ നിൽക്കുന്നതിന്റെ ചിത്രവും ഗോവിന്ദ് പദ്മസൂര്യ പങ്കുവച്ചിട്ടുണ്ട്. പ്രണയദിനത്തിലാണ് ഗോവിന്ദ് പദ്മസൂര്യയും ഗോപികയും നേപ്പാളിൽ എത്തിയത്. കഴിഞ്ഞ ദിവസം ബാംഗ്ളൂർ വണ്ടർലായിൽ പോയതിന്റെ ചിത്രങ്ങളും ഇരുവരും പങ്കുവച്ചിരുന്നു. 

More in Malayalam

Trending

Recent

To Top