Malayalam
തന്റെ വയര്‍ അല്ല, അതില്‍ കാണിച്ചിരിക്കുന്നത്… കുറച്ചും കൂടി നല്ലൊരു വയര്‍ ആണ് അതില്‍ കാണിച്ചത്; തുറന്ന് പറഞ്ഞ് ലക്ഷ്മി പ്രിയ
തന്റെ വയര്‍ അല്ല, അതില്‍ കാണിച്ചിരിക്കുന്നത്… കുറച്ചും കൂടി നല്ലൊരു വയര്‍ ആണ് അതില്‍ കാണിച്ചത്; തുറന്ന് പറഞ്ഞ് ലക്ഷ്മി പ്രിയ
സീനിയേഴ്‌സ് ചിത്രത്തില്‍ നടി ലക്ഷ്മിപ്രിയ അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ കഥാപാത്രത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നാദിര്‍ഷ അവതാരകന്‍ ആയി എത്തിയ സ്റ്റാര്‍ റാഗിംഗ് എന്ന ഷോയിലാണ് ലക്ഷ്മിപ്രിയ സംസാരിച്ചത്. ഈ പഴയ അഭിമുഖം വീണ്ടും വൈറലാവുകയാണ്.
സീനിയേഴ്‌സില്‍ തന്റെ ക്യാരക്ടര്‍ ഒരു കോളേജ് ലക്ച്ചറര്‍ ആയിരുന്നു. ഒരു കോളേജ് ലക്ച്ചറര്‍ എന്ന് പറയുമ്പോള്‍ ഒരിക്കലും സെക്‌സി ആയി നടക്കുന്ന ആളല്ല. അതും തന്റെ അടുത്ത് പറഞ്ഞിട്ടുണ്ടായിരുന്നില്ല. അതില്‍ അഭിയിക്കേണ്ട ആദ്യ ദിവസം എനിക്ക് അഭിനയിക്കാന്‍ ആകുന്നില്ല. അപ്പോള്‍ താന്‍ പറഞ്ഞു നിങ്ങള്‍ ഇങ്ങനെ അല്ലല്ലോ പറഞ്ഞത് എന്ന്.
താന്‍ പോകാന്‍ വേണ്ടി വണ്ടി കയറുമ്പോഴേക്കും അപ്പോള്‍ ജയറാമേട്ടനും എല്ലാവരും കൂടി വന്നു ആശ്വസിപ്പിച്ചിട്ട് അഭിനയിച്ചോളൂ, മോശമായി ഒന്നുമില്ല എന്നാണ് പറഞ്ഞത്. തന്റെ വയര്‍ അല്ല, അതില്‍ കാണിച്ചിരിക്കുന്നത്. കുറച്ചും കൂടി നല്ലൊരു വയര്‍ ആണ് അതില്‍ കാണിച്ചിരിക്കുന്നത്. ഒരു സീനും കൊണ്ട് ഫുള്‍ ഇരുന്ന അവസ്ഥ ഉണ്ടായിരുന്നു.
അത്തരം കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമില്ല. അത് തന്റെ അവകാശമാണ്. പിന്നെ ഡബ്ബ് ചെയ്തപ്പോഴാണ് നല്ല വിശാലയമായ വയര്‍ എന്ന് താന്‍ തന്നെ ആ വയറിനെ കുറിച്ച് കമന്റ് ചെയ്യുന്നത്. എന്താണെങ്കിലും അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇഷ്ടമല്ല എന്നാണ് നാദിര്‍ഷയോട് ലക്ഷ്മി പറയുന്നത്.
ഇത് ആരുടെ വയര്‍ ആണെന്നു പറഞ്ഞുകൊണ്ട് ഭര്‍ത്താവ് ജയേഷ് തപ്പി പോയിട്ടുണ്ടോ എന്നാണ് തമാശ രൂപേണ നാദിര്‍ഷാ ചോദിക്കുന്നത്. തപ്പി പോയിട്ടൊന്നും ഇല്ല, ഏട്ടന്‍ അങ്ങനെ ഒരുപാട് വയര്‍ ഒന്നും തപ്പി പോകുന്ന ആളല്ല. എന്നാലും തന്റെ വയര്‍ തനിക്ക് അറിയാമല്ലോ എന്നും ചിരിച്ചു കൊണ്ട് ലക്ഷ്മി മറുപടി നല്‍കുന്നു.