Connect with us

എന്റെ കൂടെ ദിലീപ് എന്നൊരു ചെറുപ്പക്കാരന്‍ അഭിനയിക്കുന്നുണ്ട്, നല്ല ഹ്യൂമര്‍ സെന്‍സാണ്! അവനെ നായകനാക്കിയാല്‍ ഈ കോമഡി നന്നായി വര്‍ക്കൗട്ടാകുമെന്ന് മമ്മൂക്ക പറഞ്ഞു.. അങ്ങനെയാണ് ദിലീപിലേക്ക് എത്തിയത്

Malayalam

മാനത്തെ കൊട്ടാരം എന്ന ചിത്രത്തിന്റെ പിറവിയെക്കുറിച്ചു വെളിപ്പെടുത്തി തിരക്കഥാകൃത്ത് റോബിന്‍ തിരുമല. മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ചെയ്യാനിറങ്ങിത്തിരിച്ചതും എന്നാല്‍ നായകനായി അവസാനം ദിലീപ് എത്തിയ കഥയാണ് റോബിന്‍ ഒരു പ്രമുഖ പത്രത്തിന് നൽകിയ അഭിമുഖത്തില്‍ പങ്കുവെച്ചത്.

റോബിന്റെ വാക്കുകള്‍

മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രമൊരുക്കാനുള്ള തയാറെടുപ്പിലായിരുന്നു സുനിലും ഞാനും. നിര്‍മാണം ഹമീദ്ക്ക. മിമിക്രി വഴി കലാഭവന്‍ അന്‍സാര്‍ എന്റെ സുഹൃത്തായിരുന്നു. അദ്ദേഹവും മമ്മൂട്ടിയുമായി നല്ല ബന്ധമാണ്. കലാഭവനിലെ ലീഡറായി അന്‍സാര്‍ തിളങ്ങി നില്‍ക്കുന്ന സമയമാണ്. രാജകീയം എന്നായിരുന്നു മമ്മൂട്ടിയുടെ ചിത്രത്തിനിട്ട പേര്. തിരുവിതാംകൂര്‍ രാജവംശത്തിലെ അവസാനത്തെ രാജകുമാരന്റെ കഥയായിരുന്നു പറയാന്‍ ഉദ്ദേശിച്ചിരുന്നത്.

ഞാനും അന്‍സാറും മമ്മൂക്കയെ കാണാന്‍ ചെന്നൈയിലേക്കു പുറപ്പെട്ടു. മഹാബലിപുരത്തെ വീട്ടിലേക്കാണു ഞങ്ങള്‍ ചെന്നത്. കഥയൊക്കെ അദ്ദേഹത്തോടു പറഞ്ഞു. അദ്ദേഹം ഞങ്ങളെ പുറത്തേക്കു ക്ഷണിച്ചു. ആരെ വച്ചാണ് പ്ലാന്‍ ചെയ്യുന്നതെന്നു മമ്മൂക്ക ചോദിച്ചു. ജയറാം, മുകേഷ് ആയിരുന്നു ഞങ്ങളുടെ മനസ്സില്‍. അന്നേരം മമ്മൂക്ക പറഞ്ഞു. ‘ സൈന്യം എന്ന പുതിയ ജോഷി ചിത്രത്തില്‍ എന്റെ കൂടെ ദിലീപ് എന്നൊരു ചെറുപ്പക്കാരന്‍ അഭിനയിക്കുന്നുണ്ട്. നല്ല ഹ്യൂമര്‍ സെന്‍സാണ്. അവനെ നായകനാക്കിയാല്‍ ഈ കോമഡി നന്നായി വര്‍ക്കൗട്ടാകും’.

ആദ്യം നിങ്ങള്‍ ഈ സിനിമ ചെയ്യു, അത് കഴിഞ്ഞ് എന്റെ മമ്മൂക്ക പറഞ്ഞു. അങ്ങനെ ഞാനും അന്‍സാറും എഴുത്തു പൂര്‍ത്തിയാക്കി. ഹമീദ്ക്ക തന്നെ നിര്‍മാണം. സംവിധാനം സുനിലും. മമ്മൂട്ടിയുടെ രാജകീയം എന്ന ചിത്രത്തിനായി തുടങ്ങി ഒടുവില്‍ ദിലീപിന്റെ മാനത്തെ കൊട്ടാരമായി മാറി. രാജകീയം എന്ന ചിത്രം പിന്നീട് നടന്നില്ല. ആ പേരില്‍ മറ്റൊരു ചിത്രമിറങ്ങി.

ഇന്ദ്രപ്രസ്ഥം എന്ന ചിത്രത്തിലൂടെയാണ് വീണ്ടും മമ്മൂട്ടിയുമായി ഒന്നിക്കുന്നത്. ബേണി ഇഗ്‌നേഷ്യസ്- ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ടിലെ പാട്ടൊക്കെ വലിയ ഹിറ്റായിരുന്നു. പൂനിലാമഴ ഇപ്പോഴും ചാനലുകളിലൊക്കെ വരാറുണ്ട്

More in Malayalam

Trending

Recent

To Top