Connect with us

‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം വീണ്ടും കുതിരപ്പുറത്ത്; പൊന്നിയിന്‍ സെല്‍വന്‍റെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോയുമായി ബാബു ആന്റണി!

Malayalam

‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം വീണ്ടും കുതിരപ്പുറത്ത്; പൊന്നിയിന്‍ സെല്‍വന്‍റെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോയുമായി ബാബു ആന്റണി!

‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം വീണ്ടും കുതിരപ്പുറത്ത്; പൊന്നിയിന്‍ സെല്‍വന്‍റെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോയുമായി ബാബു ആന്റണി!

വലിയ താരനിരയുമായി എത്തുന്ന മണി രത്നം ചിത്രമാണ് ‘പൊന്നിയിന്‍ സെല്‍വന്‍’. കല്‍കി കൃഷ്‍ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്‍പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ്. ചിത്രത്തിൽ മലയാളി താരം ബാബു ആന്റണിയും പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ താരം ഫേസ്ബുക്കിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ബാബു ആന്റണി പങ്കുവച്ച ഒരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്.

പൊന്നിയിന്‍ സെല്‍വന്‍റെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോയാണ് ബാബു ആന്റണി പങ്കുവച്ചത്. കുതിരപ്പുറത്തേറിയുള്ള താരത്തിന്റെ രം​ഗമാണ് വീഡിയോയിൽ ഉള്ളത്. കായംകുളം കൊച്ചുണ്ണിയിലെ തങ്ങൾ എന്ന കഥാപാത്രത്തിന് ശേഷം ആദ്യമായാണ് കുതിരപ്പുറത്തേറുന്നതെന്ന് താരം കുറിക്കുന്നു. അലക്സ് എന്ന തന്റെ മകന്റെ പേരാണ് കുതിരക്കെന്നും അത് തനിക്ക് സർപ്രൈസ് ആയിരുന്നുവെന്നും ബാബു ആന്റണി കുറിക്കുന്നു.

രണ്ട് ഭാഗങ്ങളിലായാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ചിത്രത്തിന്‍റെ ആദ്യഭാഗം അടുത്ത വര്‍ഷം എത്തും. വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ, പ്രഭു, ശരത് കുമാര്‍, വിക്രം പ്രഭു, കിഷോര്‍, അശ്വിന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് ജയറാം, ഐശ്വര്യലക്ഷ്‍മി, റഹ്മാന്‍ എന്നിവരും ചിത്രത്തിന്‍റെ താരനിരയില്‍ ഉള്ള കാര്യം നേരത്തേ പുറത്തുവന്നതാണ്. മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് മണി രത്നവും കുമാരവേലും ചേർന്ന് തിരക്കഥയും ജയമോഹൻ സംഭാഷണവും ഒരുക്കുന്നു.

എ ആർ റഹ്മാൻ ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത് . ഛായാഗ്രഹണം രവി വർമ്മൻ. തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് കലാ സംവിധാനം. ശ്രീകർ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു.

about babu antony

More in Malayalam

Trending

Recent

To Top