Connect with us

കൊയമ്പത്തൂരില്‍ ഓക്‌സിജന്‍ സെന്ററുകള്‍ ആരംഭിച്ച് സോനു സൂദ്; ആവശ്യക്കാര്‍ക്ക് സൗജന്യമായി ഓക്‌സിജന്‍ ലഭ്യമാകും

Bollywood

കൊയമ്പത്തൂരില്‍ ഓക്‌സിജന്‍ സെന്ററുകള്‍ ആരംഭിച്ച് സോനു സൂദ്; ആവശ്യക്കാര്‍ക്ക് സൗജന്യമായി ഓക്‌സിജന്‍ ലഭ്യമാകും

കൊയമ്പത്തൂരില്‍ ഓക്‌സിജന്‍ സെന്ററുകള്‍ ആരംഭിച്ച് സോനു സൂദ്; ആവശ്യക്കാര്‍ക്ക് സൗജന്യമായി ഓക്‌സിജന്‍ ലഭ്യമാകും

കോവിഡ് ദുരിതത്തിലായവര്‍ക്ക് വേണ്ടി നിരവധി സഹായ പ്രവൃത്തികള്‍ ചെയ്തിട്ടുളള ബോളിവുഡ് താരമാണ് സോനു സൂദ്. കഴിഞ്ഞ കോവിഡ് കാലത്ത് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടന്ന തൊഴിലാളികളെ നാട്ടിലെത്താന്‍ സോനു സഹായിച്ചിരുന്നു.

ഇന്ത്യയിലെ ഓക്സിജന്‍ ക്ഷാമം കാരണം വിദേശ രാജ്യങ്ങളില്‍ നിന്നും ഓക്സിജന്‍ പ്ലാന്റുകളും സോനൂ സൂദ് ഇന്ത്യയില്‍ എത്തിച്ചു. ആന്ധ്രയില്‍ ആദ്യ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുമെന്ന് താരം അടുത്തിടെ ട്വിറ്ററില്‍ അറിയിച്ചിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിന് സ്വന്തം കുടുംബത്തില്‍ നിന്ന് മാത്രമല്ല രാജ്യത്തെ നേതാക്കളില്‍ നിന്നും പ്രശംസ ലഭിച്ചിരുന്നു.

ഇപ്പോൾ ഇതാ സോനൂ സൂദിന്റെ ചാരിറ്റി സ്ഥാപനമായ സ്വാഗ് ഇആര്‍ടി കൊയമ്പത്തൂരില്‍ ഓക്‌സിജന്‍ സെന്ററുകള്‍ ആരംഭിച്ചു. ഞായറാഴ്ച്ചയായിരുന്നു ഓക്‌സിജന്‍ സെന്ററുകളുടെ പ്രവര്‍ത്തനം ആരംഭിച്ചത്. ആവശ്യക്കാര്‍ക്ക് സൗജന്യമായി സെന്ററില്‍ നിന്നും ഓക്‌സിജന്‍ ലഭ്യമാകും.

അത്യാസന്ന ഘട്ടത്തില്‍ ഓക്‌സിജന്‍ ആവശ്യമായി വരുന്നവര്‍ തമിഴ്‌നാട് ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 706999996ലേക്ക് വിളിക്കുക. തുടര്‍ന്ന് റാപ്പിഡ് ഓക്‌സിജന്‍ സെന്ററിലെ ഉദ്യോഗസ്ഥര്‍ ഓക്‌സിജന്റെ ലഭ്യതയും രോഗിയുടെ ആരോഗ്യ നിലയും പരിശോധിച്ച ശേഷം ഓക്‌സജന്‍ എത്തിക്കുന്നതായിരിക്കും എന്നാണ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്. ഓക്‌സിജന്‍ വേണ്ടവര്‍ക്ക് സ്വാഗ് ഇആര്‍ടി സെന്ററില്‍ നിന്ന് ഓക്‌സിജന്‍ സിലിന്ററുകള്‍ കൊണ്ടു പോകാം. ആവശ്യം കഴിഞ്ഞാല്‍ കാലിയായ സിലിന്റര്‍ തിരിച്ച് ഏല്‍പ്പിക്കുകയും വേണം.

ഷഹീദ് ഈ ആസാം എന്ന 2002ല്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് സോനു സൂദ് ബോളിവുഡില്‍ എത്തുന്നത്. ആഷിക് ബനായാ ആപ്നേ, സിങ്ങ് ഈസ് കിങ്ങ്, ദബാങ്ക്, ആര്‍ രാജ്കുമാര്‍, ഹാപ്പി ന്യൂയര്‍, സിമ്പ, എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. അടുത്തതായി പൃഥ്വിരാജ് എന്ന ബോളിവുഡ് ചിത്രത്തിലാണ് സോനു സൂദ് അഭിനയിക്കാനിരിക്കുന്നത്. മിസ് വേള്‍ഡ് മാനുഷി ഛില്ലറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. അക്ഷയ് കുമാറും ചിത്രത്തിന്റെ ഭാഗമായിരിക്കും.

Continue Reading
You may also like...

More in Bollywood

Trending

Recent

To Top