Connect with us

അവനാണ് ഒന്നിച്ചുളള ഫോട്ടോസ് എടുക്കാമെന്ന് പറഞ്ഞത്! ഒടുവിൽ ബാത്ത് ടബ്ബിലേക്ക്; വൈറല്‍ ഫോട്ടോഷൂട്ടിനെ കുറിച്ച് രേഖ രതീഷ്

Social Media

അവനാണ് ഒന്നിച്ചുളള ഫോട്ടോസ് എടുക്കാമെന്ന് പറഞ്ഞത്! ഒടുവിൽ ബാത്ത് ടബ്ബിലേക്ക്; വൈറല്‍ ഫോട്ടോഷൂട്ടിനെ കുറിച്ച് രേഖ രതീഷ്

അവനാണ് ഒന്നിച്ചുളള ഫോട്ടോസ് എടുക്കാമെന്ന് പറഞ്ഞത്! ഒടുവിൽ ബാത്ത് ടബ്ബിലേക്ക്; വൈറല്‍ ഫോട്ടോഷൂട്ടിനെ കുറിച്ച് രേഖ രതീഷ്

ടെലിവിഷന്‍ പരമ്പരകളില്‍ നിറസാന്നിധ്യമായ നടി രേഖ രതീഷിനെ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചിട്ടുണ്ട് .നിലവില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, പൂക്കാലം വരവായി എന്നീ പരമ്പരകളിലൂടെയാണ് രേഖ രതീഷ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നത്.


തന്‌റെ എറ്റവും പുതിയ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമൊക്കെ രേഖ രതീഷ് ഇൻസ്റ്റാഗ്രാം പേജ് വഴി പങ്കുവെക്കാറുണ്ട്. അടുത്തിടെ മകനൊപ്പം നടി പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ഇപ്പോൾ ഇതാ മകനൊപ്പമുളള ഫോട്ടോഷൂട്ടിനെ കുറിച്ച് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ നല്‍കിയ അഭിമുഖത്തില്‍ രേഖ രതീഷ് മനസുതുറന്നിരിക്കുകയാണ് . ഈ ഫോട്ടോഷൂട്ടിന്‌റെ ഐഡിയ മോന്റെതാണെന്ന് പറഞ്ഞാണ് നടി എത്തിയത്. അവനാണ് പറഞ്ഞത് ഒന്നിച്ചുളള ചിത്രങ്ങള്‍ എടുക്കാമെന്ന്. വര്‍ഷങ്ങള്‍ക്ക് മുന്‍പെ ഞാന്‍ ഫോട്ടോഷൂട്ട് നിര്‍ത്തിയതാണ്. അടുത്തിടെയാണ് വീണ്ടും തുടങ്ങിയത്.

ഇപ്പോള്‍ ഞാന്‍ ചെയ്യുന്ന അമ്മ വേഷങ്ങളൊക്കെ കണ്ട് പലരുടെയും ധാരണ എനിക്ക് അന്‍പതോ അറുപതോ വയസ്സുണ്ടെന്നാണ് നടി പറയുന്നു. അതില്‍ പരാതിയില്ല. എന്നായാലും പ്രായം കൂടും രണ്ട് വയസ് കൂട്ടിപ്പറയുന്നതിലാണ് എനിക്ക് താല്‍പര്യവും. പക്ഷേ ചില കമന്റുകള്‍ കാണുമ്പോള്‍ തോന്നും നമ്മുടെ പ്രായത്തിന് ചേരുന്ന ചില ചിത്രങ്ങള്‍ കൂടി വരണമല്ലോ എന്ന്.

അങ്ങനെയാണ് വീണ്ടും ഫോട്ടോഷൂട്ടുകള്‍ തുടങ്ങിയതും, ഇന്‍സ്റ്റഗ്രാമില്‍ ആക്ടീവായതും. ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതും. പിന്തുണയുമായി ഒരുപാട് പേര്‍ ഉണ്ട്. മോന് നീന്തല്‍ വളരെ ഇഷ്ടമാണ്. ആദ്യം ഒരു പൂളിന്റെ പശ്ചാത്തലത്തിലാണ് ഞങ്ങള്‍ ഒന്നിച്ചുളള ഷൂട്ട് പ്ലാന്‍ ചെയ്ത്ത്. പക്ഷേ ലൊക്കേഷനാക്കിയ ഹോട്ടലില്‍ അതിനുളള കൃത്യമായ സൗകര്യമുണ്ടായിരുന്നില്ല. അങ്ങനെയാണ് ബാത്ത് ടബ് എന്ന ആശയം വന്നത്.

എന്റെ മോനാണ് എന്റെ ശക്തിയും പിന്തുണയും ഈ ചെറിയ പ്രായത്തില്‍ അവന്‍ തരുന്ന ഊര്‍ജ്ജം വളരെ വലുതാണ്. നടി പറയുന്നു. അമ്മ ഫോട്ടോ എടുക്ക് പോസ്റ്റ് ചെയ്യ് എന്നൊക്കെ അവനാണ് നിര്‍ബന്ധിക്കുന്നത്. ഒരു ഫോട്ടോ പോസ്റ്റ് ചെയ്യും മുന്‍പ് ഞാന്‍ അവനോട് ചോദിക്കും. ഈ ഫോട്ടോ അമ്മ പോസ്റ്റ് ചെയ്‌തോട്ടെ. മോനെന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്ന്, അവന് കൊടുക്കേണ്ട ബഹുമാനം ആണത്. അപ്പോള്‍ അവന്‍ പറയുന്നത് ബ്യൂട്ടിഫുള്‍ പിക് പോസ്റ്റ് ചെയ്യ്. അമ്മ എന്തിനാ കോണ്‍ഷ്യസ് ആകുന്നത് എന്നാണ്. എനിക്കിനി അവനെ മാത്രം പരിഗണിച്ചാല്‍ മതി. അവന്‌റെ യെസ് ആണ് എന്റെ കരുത്ത്. അഭിമുഖത്തില്‍ രേഖ രതീഷ് പറഞ്ഞു.

പരസ്പരം സീരിയലിലെ പദ്മാവതി എന്ന കഥാപാത്രമാണ് നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടത്. കൂടാതെ മനസ്സ് എന്ന പരമ്പരയിലും, നക്ഷത്രദീപങ്ങള്‍ എന്ന റിയാലിറ്റി ഷോയിലും രേഖ രതീഷിന്‌റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. മാമ്പഴക്കാലം, പല്ലാവൂര്‍ ദേവനാരായണന്‍ എന്നീ സിനിമകളിലാണ് നടി അഭിനയിച്ചത്.
മുന്‍പ് നാല് വിവാഹം കഴിഞ്ഞ താരം ഇപ്പോള്‍ മകനൊപ്പമാണ് താമസം.

More in Social Media

Trending

Recent

To Top