general
ഓരോരുത്തരുടെ അവസ്ഥകളാണ്… ആ കുട്ടിക്കും കുറേ ഹേറ്റേഴ്സ് വന്നു, എന്താണ് ആ കുട്ടിയെന്ന് ആരും നോക്കിയിട്ടില്ല… ഇനിയെങ്കിലും അത് മനസ്സിലാക്കണം; ടിനി ടോം
ഓരോരുത്തരുടെ അവസ്ഥകളാണ്… ആ കുട്ടിക്കും കുറേ ഹേറ്റേഴ്സ് വന്നു, എന്താണ് ആ കുട്ടിയെന്ന് ആരും നോക്കിയിട്ടില്ല… ഇനിയെങ്കിലും അത് മനസ്സിലാക്കണം; ടിനി ടോം
ദിലീപുമായുള്ള വിവാഹത്തിന് ശേഷമാണ് കാവ്യയ്ക്കെതിരെ വലിയ തോതിൽ കുറ്റപ്പെടുത്തലുകൾ വരാൻ തുടങ്ങിയത്. മഞ്ജു വാര്യർ-ദിലീപ് വിവാഹബന്ധം തകർന്നു എന്ന ആക്ഷേപമാണ് നടിക്ക് കേൾക്കേണ്ടി വരുന്നത്. ദിലീപുമായുള്ള കാവ്യയുടെ ബന്ധം അറിഞ്ഞതോടെയാണ് മഞ്ജു വിവാഹമോചനം നേടിയതെന്നാണ് സിനിമാ ലോകത്തെ സംസാരം. എന്നാൽ ഇതേക്കുറിച്ച് മഞ്ജു വാര്യർ ഒരിക്കൽ പോലും പൊതുവേദികളിൽ സംസാരിച്ചിട്ടില്ല.
കാവ്യയല്ല വിവാഹബന്ധം തകരാൻ കാരണമെന്ന് ദിലീപ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ കാവ്യയെ പിന്തുണച്ച് കൊണ്ട് നടൻ ടിനി ടോം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കാവ്യയുടെ പട്ടണത്തിൽ ഭൂതം എന്ന സിനിമയിൽ ഡ്യൂപ്പ് ആയി അഭിനയിച്ചിട്ടുണ്ട്. പിന്നീട് ഷി ടാക്സിയിലും അഭിനയിച്ചു. വേർതിരിവോടെ കാണാതെ ഒരു സഹോദരനെ പോലെയാണ് കാവ്യ പെരുമാറിയതെന്ന് ടിനി ടോം പറയുന്നു.
ഓരോരുത്തരുടെ അവസ്ഥകളാണ്. ആ കുട്ടിക്കും കുറേ ഹേറ്റേഴ്സ് വന്നു. എന്താണ് ആ കുട്ടിയെന്ന് ആരും നോക്കിയിട്ടില്ല. ഇനിയെങ്കിലും അത് മനസ്സിലാക്കണം എന്നും ടിനി ടോം പറഞ്ഞു. മുമ്പൊരിക്കൽ ബിഹൈന്റ്വുഡ്സ് കോൾഡിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വ്യക്തമാക്കിയത്. കാവ്യയെക്കുറിച്ച് മോശം പ്രചരണങ്ങൾ ഒരു വശത്ത് നടക്കുന്നുണ്ടെങ്കിലും നടിയെക്കുറിച്ച് നല്ലത് പറയുന്നവരുമുണ്ട്.
2017 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. അഭിനയ രംഗം വിട്ട ശേഷം കുടുംബജീവിതത്തിലേക്ക് ശ്രദ്ധ നൽകി. സോഷ്യൽ മീഡിയയിൽ പോലും നടിയെ പിന്നീട് കണ്ടിട്ടില്ല. കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജ് തുടങ്ങിയത്. എന്നാൽ കമന്റ് ബോക്സ് താരം ഓഫ് ചെയ്തിട്ടുണ്ട്. നടിയുടെ ഫാൻ പേജുകളിൽ പോലും പലപ്പോഴും മോശം കമന്റുകൾ വരാറുണ്ട്.
സിനിമയിലേക്ക് കാവ്യക്കൊരു തിരിച്ച് വരവ് ഉണ്ടാകും എന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.