Connect with us

ബിഎം‍ഡബ്ല്യുവിന്റെ അത്യാഡംബര സെഡാൻ 740 ഐ സ്വന്തമാക്കി താരദമ്പതികൾ

Malayalam

ബിഎം‍ഡബ്ല്യുവിന്റെ അത്യാഡംബര സെഡാൻ 740 ഐ സ്വന്തമാക്കി താരദമ്പതികൾ

ബിഎം‍ഡബ്ല്യുവിന്റെ അത്യാഡംബര സെഡാൻ 740 ഐ സ്വന്തമാക്കി താരദമ്പതികൾ

ബിഎം‍ഡബ്ല്യുവിന്റെ അത്യാഡംബര സെഡാൻ 740 ഐ സ്വന്തമാക്കി. ഫഹദ് ഫാസിലും നസ്രിയ നസീമും. കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് പുതിയ വാഹനം സ്വന്തമാക്കിയത്. ലംബോർഗിനി ഉറുസിനും റേഞ്ച് റോവറിനും ശേഷം ഇവരുടെ ഏറ്റവും പുതിയ വാഹനമാണ് 740 ഐ.

ഈ വർഷമാദ്യം ആസിഫ് അലി 730 എൽഡി ഇൻഡിവിജ്വൽ എം സ്പോട്ട് എഡിഷൻ സ്വന്തമാക്കിയിരുന്നു. അതിനുശേഷം മലയാള സിനിമാലോകത്തേയ്ക്കു എത്തുന്ന ബിഎംഡബ്ല്യുവിന്റെ അത്യാഢംബര സെഡാനാണിത്.

ജനുവരിയിലാണ് ബിഎംഡബ്ല്യു 7 സീരിസിന്റെ പുതിയ മോഡൽ ഇന്ത്യയിൽ എത്തുന്നത്. മൂന്നു ലീറ്റർ ഇൻലൈൻ 6 സിലിണ്ടർ പെട്രോൾ എൻജിനുള്ള കാറിന് 380 ബിഎച്ച്പി കരുത്തും 520 എൻഎം ടോർക്കുമുണ്ട്. 48V ഇലക്ട്രിക് മോട്ടറും വാഹനത്തിലുണ്ട്. 18 എച്ച്പിയാണ് മോട്ടറിന്റെ കരുത്ത്. എട്ടു സ്പീഡ് ഓട്ടമാറ്റിക്കാണ് ഗിയർബോക്സ്. വേഗം നൂറുകടക്കാൻ വെറും 5.4 സെക്കന്റ് മാത്രം മതി. ഉയർന്ന വേഗം മണിക്കൂറിൽ 250 കിലോമീറ്റർ.

More in Malayalam

Trending

Recent

To Top