Connect with us

അച്ഛന്‍ വാങ്ങിയ പുത്തന്‍ ബാഗും കുഞ്ഞുടുപ്പും ധരിച്ചുള്ള ഋതൂട്ടന്റെ സ്‌കൂൾ യാത്ര, ഇളയമകനെ മടിയിലിരുത്തി താലോലിച്ച് സുധി! ചിത്രങ്ങളും വീഡിയോയും പുറത്ത്! ഈ കാഴ്ച കാണാനാവില്ല

general

അച്ഛന്‍ വാങ്ങിയ പുത്തന്‍ ബാഗും കുഞ്ഞുടുപ്പും ധരിച്ചുള്ള ഋതൂട്ടന്റെ സ്‌കൂൾ യാത്ര, ഇളയമകനെ മടിയിലിരുത്തി താലോലിച്ച് സുധി! ചിത്രങ്ങളും വീഡിയോയും പുറത്ത്! ഈ കാഴ്ച കാണാനാവില്ല

അച്ഛന്‍ വാങ്ങിയ പുത്തന്‍ ബാഗും കുഞ്ഞുടുപ്പും ധരിച്ചുള്ള ഋതൂട്ടന്റെ സ്‌കൂൾ യാത്ര, ഇളയമകനെ മടിയിലിരുത്തി താലോലിച്ച് സുധി! ചിത്രങ്ങളും വീഡിയോയും പുറത്ത്! ഈ കാഴ്ച കാണാനാവില്ല

കൊല്ലം സുധി നാമംലെ വിട്ട് പോയിട്ട് ഇന്ന് 5 ദിവസം പിന്നിടുകയാണ്. ഇപ്പോഴും സുധിയുമായുള്ള ഓർമ്മകൾ സഹപ്രവർത്തകരെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കിടുകയാണ്. കൊല്ലം സുധിയുടെ മരണം
ഇപ്പോഴും ഭാര്യ രേണുവിനും മക്കൾക്കും ഉള്‍ക്കൊള്ളാനായിട്ടില്ല

കഴിഞ്ഞദിവസം ഭാര്യ നൽകിയ ഒരു അഭിമുഖത്തിലാണ് തന്റെ സുധികുട്ടൻ ഒരിയ്ക്കലും സ്റ്റാർ മാജിക് വേദി വിട്ടു എങ്ങും പോകില്ലെന്ന് പറയുന്നത്. അത്രയും പ്രിയപ്പെട്ടത് ആയിരുന്നു സുധിക്ക് ആ ഫ്ലോർ എന്റെ ചേട്ടന് അവിടം വിട്ടുപോകാൻ ആകില്ല എന്നാണ് രേണു പറയുന്നത്. ആ ഫ്ലോറിൽ വച്ച് തന്നെയാണ് തന്റെ ഓരോ വേദനകളും സുധി തുറന്നു പറഞ്ഞിട്ടുള്ളത്. ഇപ്പോൾ സമൂഹ മാധ്യമത്തിൽ നിറയുന്നത് സ്‌കൂൾ ബാഗൊക്കെ ഇട്ടിരിക്കുന്ന സുധിയുടെ ഇളയ റിതൂട്ടന്റെ ലുക്ക് ആണ്.

രാഹുലിന് ശേഷം സുധിക്ക് രേണുവിൽ ഉണ്ടായ മകൻ ആണ് റിതുൽ എന്ന റിച്ചൂട്ടൻ. മൂത്ത മകനെ പൊന്നു പോലെ നോക്കി വളർത്തിയ സുധിയുടെ ജീവിത കഥ ഏറെ വൈറലായിരുന്നു. പിന്നാലെയാണ് ഇളയമകൻ മടിയിൽ ഇരുത്തി താലോലിക്കുന്ന സുധിയുടെ ചിത്രവും മകന്റെ ആദ്യ സ്‌കൂൾ ദിനത്തിലെ ചിത്രങ്ങളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ശരിക്കും ഒരു നൊമ്പര കാഴ്ച തന്നെയാണത്.

ഷൂട്ടിന് പോകുമ്പോൾ കുഞ്ഞിനെ കാണാൻ വേണ്ടിയുള്ള സുധിയുടെ ആഗ്രഹത്തെ കുറിച്ച് കഴിഞ്ഞദിവസം ഭാര്യ തുറന്നു പറഞ്ഞിരുന്നു. ഇടയ്ക്കിടെ വീഡിയോ കോൾ ചെയ്യുന്ന അച്ഛൻ ആയിരുന്നു സുധി എന്നാണ് രേഷ്മ എന്ന രേണു പറഞ്ഞത്. അതേസമയം മകന്റെ സ്ക്കൂൾ ദിനങ്ങളും, അവനെ സ്‌കൂളിൽ അയക്കുന്ന മനോഹര നിമിഷങ്ങളും സുധി സ്വപ്നം കണ്ടിരുന്നു എന്ന് കഴിഞ്ഞ ദിവസത്തെ പല വീഡിയോസിൽ നിന്നും വായിച്ചെടുക്കാം.

സ്വന്തമായി ഒരു വീട് എന്ന് സ്വപ്നമാണ് സുധി ബാക്കി വച്ചാണ് സുധിയുടെ യാത്ര എങ്കിലും സ്വപ്നങ്ങൾക്ക് ചിറകേകാൻ അദ്ദേഹത്തിന്റെ പ്രിയപെട്ടവർ ഒരുമിച്ചു തന്നെയുണ്ട്. മൂത്ത മകൻ പ്ലസ് ടു പൂർത്തീകരിച്ചിരുന്നു. ഇളയ മകൻ ഋതുലിനെ ഈ വർഷമാണ് സ്കൂളിൽ ചേർത്തത്.

വടകരയില്‍ ട്വന്റിഫോര്‍ കണക്ട് സമാപന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേയാണ് കൊല്ലം സുധി അപകടത്തിൽ മരണമടഞ്ഞത്. തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചാണ് അപകടമുണ്ടായത്. താരം സഞ്ചരിച്ച വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. തൊടുപുഴ സ്വദേശിയുടെ പിക്കപ്പ് വാനാണ് താരം സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചത്. രക്തത്തിൽ കുളിച്ച് കിടന്ന സുധി അബോധാവസ്ഥയിലായിരുന്നു എന്നും മാധ്യമ റിപ്പോർട്ട് ഉണ്ടായിരുന്നു.

സുധി കാറിന്റെ മുൻ സീറ്റിലായിരുന്നു ഇരുന്നിരുന്നത്. ആ ഭാഗത്ത് തന്നെയാണ് ഇടിയുടെ ആഗാധം ഏറെയും. ഇതാണ് സുധിയുടെ നില ഗുരുതരമാകാൻ കാരണമായതെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന ബിനു അടിമാലി കഴിഞ്ഞദിവസമാണ് ആശുപത്രി വിട്ടത്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവ് തെളിയിച്ച സുധി സ്റ്റാർ മാജിക്ക് വേദിയിലൂടെയാണ് കൂടുതൽ പ്രേക്ഷക പ്രീതി നേടുന്നത്. അതുകൊണ്ടുതന്നെ ആ ഫ്ലോറും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടതായിരുന്നു.

More in general

Trending

Recent

To Top