Connect with us

സുധി ചേട്ടന്റെ വിയോഗം കാരണം ഞാൻ ഈ മനോവിഷമത്തെ മറികടക്കുന്നതുവരെ കുറച്ചു കാലത്തേക്ക് വീഡിയോകളൊന്നും വരില്ല…. എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി; ശ്രീവിദ്യ ആ തീരുമാനത്തിലേക്ക്

general

മലയാളി പ്രേക്ഷകർ എല്ലാം കൊല്ലം സുധിയുടെ അപകടത്തിന്റെ ഞെട്ടലിലാണ്. സുധിയുടെ ആകസ്മികമായ വിയോഗത്തിന്റെ വേദനയിലാണ് മലയാളികളും, കലാലോകവും. എപ്പോഴും എല്ലാവരെയും ചിരിപ്പിച്ച് കൊണ്ടിരുന്ന സുധിയെ ഒടുവിൽ ചുണ്ടിൽ ചിരിയില്ലാത്ത കണ്ട് സുഹൃത്തുക്കളടക്കം തേങ്ങലടക്കി. തൃശൂർ കയ്പമംഗലത്ത് നടന്ന വാഹനാപകടത്തിലാണ് സുധി വിടപറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ സുധിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുധിയോടൊപ്പം വേദി പങ്കിട്ട നിരവധി താരങ്ങൾ ആ ഷോക്കിൽ നിന്നും ഇതുവരെ മുക്തി നേടിയിട്ടില്ല. അതിൽ ഒരാളാണ്
ശ്രീവിദ്യ മുല്ലശേരി.

സ്റ്റാർ മാജിക്കിൽ കൊല്ലം സുധിയുമായി ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുന്ന താരമാണ് ശ്രീവിദ്യ മുല്ലശേരി. ഇപ്പോൾ ശ്രീവിദ്യ സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കുകയാണ്

ഞങ്ങളുടെ പ്രിയപ്പെട്ട സുധി ചേട്ടന്റെ വിയോഗം കാരണം ഞാൻ ഈ മനോവിഷമത്തെ മറികടക്കുന്നതുവരെ കുറച്ചു കാലത്തേക്ക് വീഡിയോകളൊന്നും വരില്ല. എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി, കൂടാതെ സാഹചര്യം മനസ്സിലാക്കിയതിന് എല്ലാ ബ്രാൻഡുകൾക്കും ഞങ്ങൾ നന്ദി പറയുന്നു.

നന്ദി
ടീം ശ്രീവിദ്യ മുല്ലശേരി. എന്നാണ് കുറിച്ചത്

ശ്രീവിദ്യയുടെ യൂട്യൂബും സോഷ്യൽ മീഡിയയും ഹാൻഡിൽ ചെയ്യുന്ന ടീം അംഗങ്ങളാണ് ഈ പോസ്റ്റ് പങ്കുവെച്ചത്. അതൊകൊണ്ട് തന്നെ ഇതുവരെ ശ്രീവിദ്യയ്ക്ക് നോര്മലാകാൻ കഴിഞ്ഞിട്ടില്ല. മാനസികമായി തളർന്ന അവസ്ഥയിൽ തന്നെയാണ് ശ്രീവിദ്യ ഇപ്പോഴുള്ളത്. സ്റ്റാർ മാജിക്ക് താരങ്ങൾ ഒന്നും തന്നെ കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ ആക്റ്റീവ് അല്ല.

സുധിയെ അവസാനമായി ഒരു നോക്ക് കാണാൻ ശ്രീവിദ്യ എത്തിയിരുന്നു. കാക്കനാട് മൃതദേഹം പൊതുദർശനത്തിനു വെച്ചപ്പോൾ ശ്രീവിദ്യ മുല്ലച്ചേരി സങ്കടം സഹിക്കവയ്യാതെ വിങ്ങിപ്പൊട്ടുകയായിരുന്നു

അടുത്ത ഷെഡ്യുളിൽ കാണാം മക്കളെ എന്ന് പറഞ്ഞ കെട്ടിപിടിച്ചു പോയതല്ലേ സുധിചേട്ടാ !! മക്കളെ എന്നുള്ള ആ വിളിക്ക് ഞങ്ങൾ ഇനിയും കാത്തിരിക്കുമെന്നായിരുന്നു സുധിയുടെ മരണ വാർത്തയ്ക്ക് പിന്നാലെ അദ്ദേഹത്തിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ശ്രീവിദ്യ കുറിച്ചത്

More in general

Trending