ബാലചന്ദ്രകുമാർ ദിലീപിനെതിരെ ഉണ്ടെന്ന് പറഞ്ഞ തെളിവുകളുടെ പ്രൈമറി ഡിവൈസ് എവിടെയാണ്?’; ചോദ്യങ്ങളുമായി , രാഹുൽ ഈശ്വർ!
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഓരോ ദിവസവും പുറത്ത് എത്തുന്ന വാർത്ത നടുക്കുന്നതാണ് .
നടി ആക്രമിക്കപ്പെട്ട കേസിൽ വ്യാജ രേഖകളാണ് ദിലീപിനെതിരെ പോലീസ് ഉണ്ടാക്കിയതെന്ന് രാഹുൽ ഈശ്വർ. ദിലീപിനെ സംശയത്തിന്റെ മുൾമുനയിൽ നിർത്താനുള്ള ചില കാര്യങ്ങൾ ഉണ്ടാക്കും. അതിൽ മാധ്യമങ്ങളിൽ വലിയ ചർച്ചയാക്കും. സ്ത്രീകളോടുള്ള നാട്ടുകാരുടെ ബഹുമാനത്തെ ചൂഷണം ചെയ്യാൻ ശ്രമിക്കുകയാണ്. കേസ് തുടങ്ങുമ്പോൾ ദിലീപിനെ കൂവിയ ആളുകൾ ഇപ്പോൾ ദിലീപിന് കൈയ്യടിക്കുകയാണ്. ഇത് സത്യത്തിന്റേയും നീതിയുടേയും വിജയമാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു. പ്രമുഖ മാധ്യമത്തിന്റെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. രാഹുലിന്റെ വാക്കുകൾ ഇങ്ങനെ
‘ദിലീപിനോട് വൈരാഗ്യം ഉണ്ടാകാൻ സാധ്യത ഉള്ള വ്യക്തിയും ഒരു പ്രഗത്ഭയായ പോലീസ് ഉദ്യോഗസ്ഥയും ചില താത്പര്യങ്ങൾക്ക് വേണ്ടി കേസ് വളച്ചൊടിച്ചതാണ്. ഇത് ചുമ്മാ പറയുകയൊന്നുമല്ല. സുപ്രീം കോടതിയിൽ ഇക്കാര്യം ദിലീപ് എഴുതി കൊടുത്തിട്ടുണ്ട്. ദിലീപ് 85 ദിവസത്തോളം ജയിലിൽ കിടന്നു. എന്ത് ചെയ്തിട്ടാണ് പോലീസ് ദിലീപിനെ ഇങ്ങനെ ദ്രോഹിക്കുന്നത്’.
ഒരു മനുഷ്യനെ ഏതെങ്കിലും രീതിയിൽ സ്ത്രീകളുടെ പേരിലുള്ള കള്ളക്കേസിൽ കുടുക്കിയാൽ അയാളുടെ കരിയർ തകർക്കാം, കുടുംബം തകർക്കാം, ജീവിതം ഇല്ലാതാക്കാം എന്ന് ചില തീവ്ര ഫെമിനിസ്റ്റുകൾക്കും തീവ്ര നിലപാടുകാർക്കും ചിന്തയുണ്ട്. അതിന് ഏറ്റ തിരിച്ചടിയാണിത്. കേസ് തുടങ്ങുമ്പോൾ ദിലീപിനെ കൂവിയ ആളുകൾ ഇപ്പോൾ ദിലീപിന് കൈയ്യടിക്കുകയാണ്. ഇത് സത്യത്തിന്റേയും നീതിയുടേയും വിജയമാണ്’.
കുഞ്ചാക്കോ ബോബനോട് എനിക്ക് ആദരവുണ്ട്. അദ്ദേഹത്തോട് മാധ്യമങ്ങൾ ചോദിച്ചു അതിജീവിതയുടെ ഒപ്പമാണോയെന്ന് അതിന് അദ്ദേഹം ശക്തമായ നിലപാട് എടുത്ത് നൽകിയ മറുപടി ഞാൻ സത്യത്തിനൊപ്പമാണെന്നാണ്. സത്യം ആരോടൊപ്പമാണ് അവരോടൊപ്പം എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. അല്ലാതെ അതിജീവിതയുടെ പേരിൽ സിമ്പതി പിടിച്ച് പറ്റാനുള്ള ചില സ്ഥാപിത താത്പര്യക്കാരുടെ കൂടെയല്ലെന്നുള്ള ഉറച്ച നിലപാടാണത്’.
‘തെളിവുകൾ കെട്ടിച്ചമച്ചതാണെന്നല്ല പറയേണ്ടത്. വ്യാജ രേഖകൾ ആണ് ദിലീപിനെതിരെ പോലീസ് ഉണ്ടാക്കിയത്. വ്യാജ മൊഴികളും ഫോട്ടോകളും ഉണ്ടാക്കി. 2020 ജനവരി 11 വരെ 2021 ഓഗസ്റ്റ് വരെ ഉപയോഗിച്ച ഫോൺ ആണ് ദിലീപിൽ നിന്ന് അന്വേഷണ സംഘം ചോദിച്ചത്’.2017 ൽ നടന്ന കേസിൽ ഇക്കാലയളവിൽ ഉപയോഗിച്ച ഫോൺ എന്തിനാണ്. ഒരു ഫോൺ കുറെ കാലം നമ്മുടെ കൈയ്യിൽ ഉണ്ടാകുമോ? ഇനി ആ ഫോണിൽ നിന്നും വിവരങ്ങൾ എടുക്കണമെന്നിരിക്കട്ടെ ഫോൺ നമ്പർ വെച്ച് സി ഡി ആർ എടുക്കാൻ സാധിക്കില്ലെ?”ദിലീപിനെ സംശയത്തിന്റെ മുൾമുനയിൽ നിർത്താനുള്ള ചില കാര്യങ്ങൾ ഉണ്ടാക്കും. അതിൽ മാധ്യമങ്ങളിൽ വലിയ ചർച്ചയാക്കും. സ്ത്രീകളോടുള്ള നമ്മുടെ നാട്ടുകാരുടെ ബഹുമാനത്തെ ചൂഷണം ചെയ്യുകയാണ് ഇവർ. വിജയ് ബാബു കേസിൽ ഉൾപ്പെടെ നടന്നത് അതാണ്. ബാലചന്ദ്രകുമാർ ദിലീപിനെതിരെ ഉണ്ടെന്ന് പറഞ്ഞ തെളിവുകളുടെ പ്രൈമറി ഡിവൈസ് എവിടെയാണ്?’, രാഹുൽ ഈശ്വർ ചോദിച്ചത്.
