Connect with us

പൾസർ സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ദിലീപ് പണം ഇട്ട് കൊടുത്തു എന്നല്ലോ പറയുന്നത്, ദിലീപിനെ ശിക്ഷിക്കാൻ ആ തെളിവ് മാത്രം മതിയല്ലോ? രാഹുൽ ഈശ്വർ പറയുന്നു !

News

പൾസർ സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ദിലീപ് പണം ഇട്ട് കൊടുത്തു എന്നല്ലോ പറയുന്നത്, ദിലീപിനെ ശിക്ഷിക്കാൻ ആ തെളിവ് മാത്രം മതിയല്ലോ? രാഹുൽ ഈശ്വർ പറയുന്നു !

പൾസർ സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ദിലീപ് പണം ഇട്ട് കൊടുത്തു എന്നല്ലോ പറയുന്നത്, ദിലീപിനെ ശിക്ഷിക്കാൻ ആ തെളിവ് മാത്രം മതിയല്ലോ? രാഹുൽ ഈശ്വർ പറയുന്നു !

നടി ആക്രമിക്കപ്പെട്ട കേസ് വിചാരണ കോടതി ജഡ്ജിയായ ഹണി എം വർഗീസ് പരിഗണിക്കുന്നത് മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയതിന് പിന്നാലെയായിരുന്നു വിചാരണ കോടതി സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ വാദം പൂർത്തിയാക്കി വിധി പറയാൻ ആറ് മാസം കൂടി സമയം അനുവദിക്കണമെന്നായിരുന്നു ആവശ്യം.
ഈ ആവശ്യമാണ് ഇപ്പോൾ സുപ്രീം കോടതി അംഗീകരിച്ചിരിക്കുന്നത്.

അതേസമയം പൊതുസമൂഹത്തിന് മുൻപിൽ ദിലീപ് സത്യസന്ധനാണെന്ന് തെളിഞ്ഞ് വരികയാണെന്നും അതിന് കാരണം പോലീസ് പറഞ്ഞത് മുഴുവൻ കള്ളമാണെന്ന് തെളിഞ്ഞത് കൊണ്ടാണെന്നും രാഹുൽ ഈശ്വർ. കേസിന്റെ വിചാരണ പൂർത്തിയാക്കാൻ വിചാരണ കോടതി കൂടുതൽ സമയം തേടി സുപ്രീം കോടതിയെ സമീപിച്ചെങ്കിൽ അതൊരു സാധാരണ നടപടി മാത്രമാണെന്നും പിന്നിൽ യാതൊരു ഗൂഢാലോചനയും ഇല്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു. സീ ന്യൂസ് ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഈശ്വർ.

വിചാരണ കോടതി ജഡ്ജിയെ കുറിച്ച് മികച്ച അഭിപ്രായമാണ് ലീഗൽ സർക്കിളിൽ ഉള്ളത്. വൈകാരികമായ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ നീതിയുടേയും നിയമത്തിന്റേയും ഭാഗത്ത് നിന്ന വ്യക്തികൂടിയാണവർ. അവരുടെ കുടുംബാംഗങ്ങളെ മുഴുവൻ ഈ കേസിലെ വലിച്ചിഴക്കാൻ ശ്രമിച്ചിട്ടും അവർ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയിട്ടില്ല. നിയമവ്യവസ്ഥയ്ക്ക് മുതൽകൂട്ടാണവർ. കേസിൽ വിചാരണയ്ക്കായി കൂടുതൽ സമയം തേടി അവർ പോയെങ്കിൽ അതൊരു സാധാരണ നടപടിയാണ്. അതിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്ന് പറയാൻ സാധിക്കില്ല’

‘തെളിവ് എവിടെ എന്ന് കോടതികൾ ചോദിക്കുമ്പോൾ ഉത്തരമില്ലാതെ പോലീസുകാർ നിൽക്കുന്നത് അവരുടെ പിടിപ്പുകേട് കൊണ്ടല്ല. ഈ കേസിൽ ദിലീപിനെതിരെ തെളിവുകൾ ഇല്ലാത്തതിനാലാണ്. ദിലീപിനെ കുടുക്കാൻ പരമാവധി ശ്രമം പോലീസ് നടത്തി. വ്യാജ ഫോട്ടോഷോപ്പ് ഫോട്ടോ ഉണ്ടാക്കി നോക്കി. അതൊക്കെ പൊളിഞ്ഞ് വീണ

‘പൊതുസമൂഹത്തിന് മുൻപിൽ ദിലീപ് സത്യസന്ധനാണെന്ന് തെളിഞ്ഞ് വന്നതിന്റെ കാരണം പോലീസ് പറഞ്ഞത് മുഴുവൻ കള്ളമാണെന്ന് തെളിഞ്ഞത് കൊണ്ടാണ്. പൾസർ സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ദിലീപ് പണം ഇട്ട് കൊടുത്തുവെന്നായിരുന്നു ആദ്യ വാദം. പിന്നീട് അതിനെ കുറിച്ച് യാതൊന്നും മിണ്ടിയില്ല. ദിലീപിനെ ശിക്ഷിക്കാൻ ആ തെളിവ് മാത്രം മതിയല്ലോ? അർത്ഥ സത്യം പറഞ്ഞ് ആൾക്കാരെ പറഞ്ഞ് പറ്റിക്കാനാണ് നോക്കുന്നത്’.

അഞ്ച് വർഷത്തിൽ കൂടുതലായില്ലേ? ദിലീപിനെതിരെ എന്തെങ്കിലും തെളിവുകൾ കൊണ്ടുവരാൻ സാധിച്ചോ? ഇപ്പോൾ പറയുന്നു 20 പേർ മൊഴി മാറ്റിയെന്നൊക്കെ. കാവ്യയും ദിലീപിന്റെ സഹോദരനുമെല്ലാമാണ് മൊഴി മാറ്റിയതെന്നാണ് പറയുന്നത്. ഇവരുടെ കള്ളമൊഴി പോലീസ് എഴുതിയിട്ട് കോടതിയിൽ കൊടുത്തു. വിചാരണ ഘട്ടത്തിൽ ഇത് ഞങ്ങളുടെ മൊഴിയല്ലെന്ന് അവർ പറഞ്ഞു, അപ്പോൾ പറയുകയാണ് അവർ കൂറുമാറിയെന്ന്. ചില താത്പര്യങ്ങൾക്ക് വേണ്ടി ചിലർ നടത്തുന്ന പൊറാട്ട് നാടകമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്’.

നടി ആക്രമിക്കപ്പെട്ട കേസ് വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്നതിനോട് ദിലീപ് യോജിക്കുന്നില്ല. എത്രവർഷമായി ഈ കേസ് നടക്കുന്നു. അദ്ദേഹത്തിന് ഇത് പെട്ടെന്ന് തീർക്കണമെന്നാണ്. എന്നാൽ വിചാരണ കോടതിക്ക് കൂടുതൽ സമയം വേണം. എന്ത് ചെയ്യാൻ സാധിക്കും? വേറെ എന്ത് ജഡ്ജ് വന്നാലും തെളിവ് ഇല്ലാതെ ഇവർ എന്ത് ചെയ്യാനാണ്. വൈകാരിക നാടകം കളിച്ച് കേസ് ജയിക്കാൻ സാധിക്കുമോ?’

പോലീസുകാർക്ക് അവരുടേതായ താത്പര്യങ്ങൾ ഉണ്ടാകും. അതിജീവിതയുടെ കാര്യം പറഞ്ഞ് വൈകാരികമായി വോട്ട് പിടിക്കാൻ നടക്കുന്നവർ ഉണ്ടാകും. സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനെതിരെ 164 കൊടുത്തത് വെളിപ്പെടുത്തലാണെങ്കിൽ സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ കൊടുത്ത 164 വെളിപ്പെടുത്തലാകുമോ?’

‘അതിജീവിതമാരെ ബഹുമാനമാണ്. എന്നാൽ അവരോടുള്ള ഐക്യദാർഢ്യം മുതലെടുത്ത് കൊണ്ട് അതിജീവിതകളെ അനുകൂലിക്കുന്നുവെന്ന പേരിൽ വരുന്ന ചില ആൾക്കാർ ദിലീപിനോടുള്ള വിരോധം കാരണം അദ്ദേഹത്തെ തകർക്കാനും കരിവാരിത്തേക്കാനുമാണ് ശ്രമിക്കുന്നത്’,രാഹുൽ ഈശ്വർ പറഞ്ഞു.

Continue Reading
You may also like...

More in News

Trending

Recent

To Top