Connect with us

അതെന്നെ ഭീകരമായൊരു സാഹചര്യത്തിലേക്ക് എത്തിച്ചു, ഹോസ്റ്റലില്‍ നിന്ന് ഞാന്‍ ഭയങ്കരമായിട്ട് കരഞ്ഞു, ഷവറിനടയില്‍ നിന്നിട്ട് കരഞ്ഞ് കരഞ്ഞ് എനിക്ക് ശ്വാസം കിട്ടാതെയായി;ഡിപ്രഷൻ നേരിട്ടതിനെ കുറിച്ച് ശ്രുതി രജനികാന്ത് !

serial news

അതെന്നെ ഭീകരമായൊരു സാഹചര്യത്തിലേക്ക് എത്തിച്ചു, ഹോസ്റ്റലില്‍ നിന്ന് ഞാന്‍ ഭയങ്കരമായിട്ട് കരഞ്ഞു, ഷവറിനടയില്‍ നിന്നിട്ട് കരഞ്ഞ് കരഞ്ഞ് എനിക്ക് ശ്വാസം കിട്ടാതെയായി;ഡിപ്രഷൻ നേരിട്ടതിനെ കുറിച്ച് ശ്രുതി രജനികാന്ത് !

അതെന്നെ ഭീകരമായൊരു സാഹചര്യത്തിലേക്ക് എത്തിച്ചു, ഹോസ്റ്റലില്‍ നിന്ന് ഞാന്‍ ഭയങ്കരമായിട്ട് കരഞ്ഞു, ഷവറിനടയില്‍ നിന്നിട്ട് കരഞ്ഞ് കരഞ്ഞ് എനിക്ക് ശ്വാസം കിട്ടാതെയായി;ഡിപ്രഷൻ നേരിട്ടതിനെ കുറിച്ച് ശ്രുതി രജനികാന്ത് !

പ്രേക്ഷക പ്രീതി ഏറേ നേടിയ പരമ്പരയാണ് ‘ ചക്കപ്പഴം. പരമ്പരയിലെ പ്രേക്ഷകപ്രിയ കഥാപാത്രങ്ങളാണ് ഉത്തമന്‍, ആശ, കുഞ്ഞുണ്ണി, ലളിത, സുമേഷ്, പൈങ്കിളി . ചക്കപ്പഴത്തിലുടെ പ്രേക്ഷക പ്രശംസ നേടിയെടുത്ത താരമാണ് ശ്രുതി രജനികാന്ത്. പൈങ്കിളി എന്ന കഥാപാത്രമാണ് ശ്രുതിയ്ക്ക് ജനപ്രീതി നേടി കൊടുത്തത്. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പ് ശ്രുതി ഈ പരമ്പരയില്‍ നിന്നും പിന്മാറി. ഇപ്പോള്‍ മോഡലിങ്ങും അഭിനയവുമൊക്കെ കൊണ്ട് നടക്കുകയാണ്.

തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് മുന്‍പ് ശ്രുതി തുറന്ന് സംസാരിച്ചിരുന്നു. കോളേജില്‍ പഠിക്കുന്ന കാലത്ത് ഡിപ്രഷന്‍ അനുഭവിക്കേണ്ടി വന്നതിനെ പറ്റി പറയുന്ന നടിയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. കോയമ്പത്തൂരിലെ കോളേജ് ഓര്‍മ്മകള്‍ക്കൊപ്പം വിഷാദത്തിലകപ്പെട്ട നിമിഷവും ശ്രുതി പറഞ്ഞു.

എനിക്ക് ഭയങ്കരമായി അടുത്തൊരു സുഹൃത്ത് ഉണ്ടായിരുന്നു. സുഹൃത്ത് എന്ന് പറഞ്ഞാല്‍, ഞാന്‍ എന്റെ അനിയനെ പോലെയാണ് അവനെ കൊണ്ടു നടന്നിരുന്നത്. എന്റെ കോളേജ് കാലം മുഴുവന്‍ കൂടെ ഉണ്ടായിരുന്നു. കോയമ്പത്തൂരിലെ കോളേജില്‍ വലിയ സുഹൃത്തുക്കളൊന്നും ഇല്ലായിരുന്നു. തമിഴ് ആള്‍ക്കാരാണ്. അവിടെ പൊരുത്തപ്പെടാനുള്ള മാനസികാവസ്ഥ ആയിരുന്നില്ല. അതുകൊണ്ട് തന്നെ ഇവനുമായി ഞാന്‍ ഭയങ്കരമായി അടുത്തു. അവിടെ എനിക്ക് അവന്‍ മാത്രമായിരുന്നു ഒരു കൂട്ട്.എന്നാല്‍ ഒരു ദിവസം എന്റെ സ്ഥാനത്ത് മറ്റൊരാളെ പ്രതിഷ്ടിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് അത് വലിയ വേദനയായി. അതെന്നെ ഭീകരമായൊരു സാഹചര്യത്തിലേക്ക് എത്തിച്ചു. ഹോസ്റ്റലില്‍ നിന്ന് ഞാന്‍ ഭയങ്കരമായിട്ട് കരഞ്ഞു. ഷവറിനടയില്‍ നിന്നിട്ട് കരഞ്ഞ് കരഞ്ഞ് എനിക്ക് ശ്വാസം കിട്ടാതെയായി. കുറേ നേരം കഴിഞ്ഞപ്പോള്‍ എന്റെ ഒച്ച ഒന്നും കേള്‍ക്കാതെയായി.

ഷവറില്‍ നിന്ന് വെള്ളം വീഴുന്ന ഒച്ച മാത്രമേ ഉണ്ടായിരുന്നുള്ളു. ഇത് കേട്ട് പേടിച്ച സുഹൃത്തുക്കള്‍ എന്റെ മറ്റ് ആണ്‍സുഹൃത്തുക്കളെ വിളിച്ച് വാതില്‍ തള്ളി തുറന്നു.

ഞാന്‍ ബോധം കെട്ട് കിടക്കുയാണ്. ആകെ തണുത്ത് വിറങ്ങലിച്ച് അവസ്ഥയിലായിരുന്നു ഞാന്‍. അവരെന്നെ ഹോസ്പിറ്റലില്‍ എത്തിച്ചു. ‘പേടിക്കാനൊന്നും ഇല്ല ആന്‍സൈറ്റി ഡിസോഡറിന്റെ പ്രശ്‌നമാണ്. ഡിപ്രഷന്റെ പ്രശ്നം ഉള്ള കുട്ടിയാണ്. പാനിക്ക് അറ്റാക്ക് ആയതാണ്’ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ആ സമയത്താണ് ഞാനൊരു വിഷാദ രോഗിയാണെന്നുള്ള കാര്യം എന്റെ സുഹൃത്തുക്കള്‍ അറിയുന്നത്. ഞാന്‍ വളരെ രഹസ്യമായി വച്ച കാര്യമാണത്. എനിക്കും എന്റെ ഡോക്ടര്‍ക്കും മാത്രമാണ് ഇക്കാര്യം അറിയാമായിരുന്നത്’ ശ്രുതി പറയുന്നു.
വിഷാദത്തെ കുറിച്ച് ശ്രുതിയ്ക്ക് പറയാനുള്ളതിങ്ങനെ.. ‘ഡിപ്രഷന്‍ അഥവാ, വിഷാദ രോഗമെന്ന് പറഞ്ഞാല്‍ എന്താണെന്ന് പലര്‍ക്കും അറിയില്ല. അത് പറയാനാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. ഓരോരുത്തര്‍ക്കും അത് വ്യത്യസ്തമാണ്. ചിലര്‍ പറയും അവര്‍ ഷോ ഓഫ് കാണിക്കുകയാണെന്ന്. ശരിക്കും അങ്ങനെയല്ല.

അവരുടെ അവസ്ഥ പറഞ്ഞ് ഫലിപ്പിക്കാന്‍ കഴിയാതെയാവുമ്പോള്‍ സ്വയം വേദനിപ്പിക്കുന്നതാണ്. ആത്മഹത്യ പ്രവണതയും ഉണ്ടാവും. എനിക്കും ഉണ്ടായിട്ടുണ്ട്. അതിനെ അതിജീവിക്കുന്നത് എങ്ങനെയാണെന്നാണ് താന്‍ പറയാന്‍ പോവുന്നതെന്നും’ ജോഷ് ടോക്‌സിലൂടെ ശ്രുതി വ്യക്തമാക്കുന്നു.

More in serial news

Trending

Recent

To Top