Connect with us

വിദ്യാസാഗറിന്റെ വിവാഹാലോചന വന്ന സമയത്ത് താന്‍ ആദ്യം നിരസിച്ചു ; പിന്നീട് വിവാഹം കഴിച്ചത് ഇതുകൊണ്ട് ; വിവാഹത്തെ കുറിച്ച് നടി മുന്‍പ് പറഞ്ഞത്!

Movies

വിദ്യാസാഗറിന്റെ വിവാഹാലോചന വന്ന സമയത്ത് താന്‍ ആദ്യം നിരസിച്ചു ; പിന്നീട് വിവാഹം കഴിച്ചത് ഇതുകൊണ്ട് ; വിവാഹത്തെ കുറിച്ച് നടി മുന്‍പ് പറഞ്ഞത്!

വിദ്യാസാഗറിന്റെ വിവാഹാലോചന വന്ന സമയത്ത് താന്‍ ആദ്യം നിരസിച്ചു ; പിന്നീട് വിവാഹം കഴിച്ചത് ഇതുകൊണ്ട് ; വിവാഹത്തെ കുറിച്ച് നടി മുന്‍പ് പറഞ്ഞത്!

മീനയുടെ ഭര്‍ത്താവായ വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമ ലോകം .കൊവിഡിനെത്തുടര്‍ന്ന് ശ്വാസകോശരോഗം ബാധിച്ചതോടെയാണ് വിദ്യാസാഗറിന്റെ ആരോഗ്യസ്ഥിതി മോശമായത്. ശ്വാസകോശം മാറ്റി വെക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചുവെങ്കിലും അവയവദാതാവിനെ കിട്ടിയിരുന്നില്ല. ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാനായി അങ്ങേയറ്റത്തെ ശ്രമങ്ങളാണ് മീന നടത്തിയതെന്ന് അടുപ്പമുള്ളവരെല്ലാം പറഞ്ഞിരുന്നു. മീനയുടേയും വിദ്യാസാഗറിന്റെയും വിവാഹവിശേഷങ്ങള്‍ കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും വൈറലായിരുന്നു.

അഭിനേത്രിയായി തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു മീന വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും മാറി നിന്നെങ്കിലും അദ്ദേഹത്തിന്റെ പിന്തുണയോടെയാണ് താന്‍ തിരിച്ചെത്തിയതെന്നും താരം പറഞ്ഞിരുന്നു. മകള്‍ക്ക് അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോളും വിദ്യാസാഗര്‍ സന്തോഷത്തോടെയാണ് സമ്മതിച്ചത്. തന്റെ ജീവിതത്തെ കൂടുതല്‍ മനോഹരമാക്കാനായെത്തിയ മഴവില്ലാണ് അദ്ദേഹമെന്നും മീന മുന്‍പ് കുറിച്ചിരുന്നു.

വിദ്യാസാഗറിന്റെ വിവാഹാലോചന വന്ന സമയത്ത് താന്‍ ആദ്യം നിരസിക്കുകയാണ് ചെയ്തതെന്നും മീന പറഞ്ഞിരുന്നു. നിരവധി ആലോചനകളായിരുന്നു വന്നത്. ജാതകം ചേരുന്ന ആലോചന കൂടിയായിരുന്നു വിദ്യാസാഗറിന്റേത്. രണ്ടാളും കണ്ട് സംസാരിച്ചിരുന്നു. അതിന് ശേഷമായാണ് മീന തന്റെ തീരുമാനം അറിയിച്ചത്. ജാതകം ചേരുന്ന ആലോചനയായിട്ടും മീന എന്താണ് അത് നിരസിച്ചതെന്നായിരുന്നു കുടുംബാംഗങ്ങളുടെ ചോദ്യം.

വ്യത്യസ്ത തൊഴില്‍മേഖലയായതിനാലും കാഴ്ചപ്പാടുകളിലും അത് പ്രകടമായതോടെയാണ് മീന അത് വേണ്ടെന്ന് വെച്ചത്. തനിക്ക് താല്‍പര്യമില്ലെന്ന കാര്യത്തെക്കുറിച്ചും അറിയിച്ചിരുന്നു. വിവാഹാലോചന വേണ്ടെന്ന് മീന അറിയിച്ചപ്പോള്‍ വിദ്യാസാഗറും ആ തീരുമാനം അംഗീകരിക്കുകയായിരുന്നു.

മീനക്ക് ആഗ്രഹിക്കുന്ന തരത്തിലുള്ള കുടുംബജീവിതം ലഭിക്കട്ടെയെന്നും ആശംസിച്ചിരുന്നു.ഇതിലും നല്ലൊരാളെ ഇനി കിട്ടില്ല, ഇതാണെങ്കില്‍ ജാതകപ്പൊരുത്തവുമുണ്ട്. ആന്റിമാരായിരുന്നു മീനയോട് ഇക്കാര്യങ്ങള്‍ പറഞ്ഞത്. അതിന് ശേഷമായാണ് മീന തന്റെ തീരുമാനം മാറ്റിയത്. വിദ്യാസാഗറിനെ വിവാഹം ചെയ്യാമെന്ന തീരുമാനമെടുത്തത്തില്‍ പിന്നീടൊരിക്കലും തനിക്ക് ഖേദിക്കേണ്ടി വന്നിട്ടില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ശ്വാസകോശത്തില്‍ അണുബാധ ബാധിച്ചതാണ് വിദ്യാസാഗറിന്റെ മരണത്തിന് കാരണം. പ്രാവില്‍ നിന്നുമാണ് അദ്ദേഹത്തിന് അണുബാധയേറ്റതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

More in Movies

Trending

Recent

To Top